ശബരിമല: നാളത്തെ ചടങ്ങുകൾ (30.11.2025)

  രാവിലെ നട തുറക്കുന്നത്-പുലർച്ചെ 3 നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ ഗണപതിഹോമം-3.20 മുതൽ നെയ്യഭിഷേകം-3.30 മുതൽ 7 വരെ ഉഷപൂജ -7.30 മുതൽ 8 വരെ നെയ്യഭിഷേകം-8 മുതൽ 11 വരെ കലശം, കളഭം-11.30 മുതൽ 12 വരെ ഉച്ചപൂജ-12.00 നട അടയ്ക്കൽ-ഉച്ച 1.00 നട തുറക്കൽ ഉച്ചകഴിഞ്ഞ്-3.00 ദീപാരാധന-വൈകിട്ട് 6.30 – 6.45 പുഷ്പാഭിഷേകം-6.45 മുതൽ രാത്രി 9 വരെ അത്താഴ പൂജ-രാത്രി 9.15 മുതൽ 9.30 വരെ ഹരിവരാസനം-10.50 നട അടയ്ക്കൽ-11.00

Read More

വില്ലേജ് ഓഫീസുകള്‍ ഞായര്‍ (നവംബര്‍ 30) തുറന്നു പ്രവര്‍ത്തിക്കും

  konnivartha.com; തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്യുമറേഷന്‍ ഫോം ശേഖരണത്തിന് പത്തനംതിട്ട ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും നവംബര്‍ 30 (ഞായര്‍) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറന്നു പ്രവര്‍ത്തിക്കും. വോട്ടര്‍മാര്‍ പൂരിപ്പിച്ച എന്യുമറേഷന്‍ ഫോം കളക്ഷന്‍ സെന്ററായ വില്ലേജ് ഓഫിസില്‍ എത്തിക്കണം. ഫോം പൂരിപ്പിച്ച് നല്‍കാത്തവരുടെ പേര് കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നും ജില്ല കലക്ടര്‍ അറിയിച്ചു. നവംബര്‍ 30 ന് ജില്ലയിലെ വില്ലേജ്, താലൂക്ക്, കലക്ടറേറ്റിലെ എല്ലാ ജീവനക്കാരും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട ജോലി മാത്രം ചെയ്യേണ്ടതാണെന്നും ജില്ല കലക്ടര്‍ നിര്‍ദേശിച്ചു.

Read More

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ വിതരണം ആരംഭിച്ചു

  konnivartha.com; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിതരണോദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കലക്ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ഹൗസ് സ്‌ട്രോങ് റൂമില്‍ നിര്‍വഹിച്ചു. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ജില്ലാ കലക്ടറില്‍ നിന്നും പത്തനംതിട്ട നഗരസഭ അസിസ്റ്റന്റ് സെക്രട്ടറി എന്‍ പ്രശാന്ത് കുമാര്‍ ഏറ്റുവാങ്ങി.പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം നഗരസഭകളിലെ 200 കണ്‍ട്രോള്‍ യൂണിറ്റും 200 ബാലറ്റ് യൂണിറ്റും പുളിക്കീഴ്, കോയിപ്രം ബ്ലോക്കിലെ 280 കണ്‍ട്രോള്‍ യൂണിറ്റും 840 ബാലറ്റ് യൂണിറ്റുമാണ് ആദ്യ ദിനം വിതരണം ചെയ്തത്. നവംബര്‍ 30 ന് മല്ലപ്പള്ളി, കോന്നി, ഇലന്തൂര്‍ ബ്ലോക്കിലെയും ഡിസംബര്‍ ഒന്നിന് പന്തളം, റാന്നി, പറക്കോട് ബ്ലോക്കിലെയും വോട്ടിംഗ് മെഷീന്‍ വിതരണം ചെയ്യും. ഡിസംബര്‍ മൂന്ന് മുതല്‍ കാന്‍ഡിഡേറ്റ് സെറ്റിങ് നടത്തി വോട്ടെടുപ്പിന്…

Read More

പൊന്തന്‍പുഴ മുതല്‍ വലിയകാവ് വരെ ഗതാഗത നിയന്ത്രണം

  konnivartha.com; റാന്നി -വലിയകാവ് റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പൊന്തന്‍പുഴ മുതല്‍ വലിയകാവ് റോഡിലൂടെയുളള വാഹനഗതാഗതത്തിന് ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ നിയന്ത്രണം ഏര്‍പ്പെടുത്തി. വലിയകാവ് റോഡില്‍ നിന്ന് മന്ദമരുതി ഭാഗത്തേക്കുളള റോഡ് വഴി വാഹനങ്ങള്‍ പോകണം.

Read More

കുമ്പഴ -കോന്നി- വെട്ടൂര്‍ റോഡില്‍ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു

  konnivartha.com; കുമ്പഴ -കോന്നി- വെട്ടൂര്‍ റോഡില്‍ ഡിസംബര്‍ ഒന്നുമുതല്‍ ആറു ദിവസത്തേക്ക് വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു കുമ്പഴ -കോന്നി- വെട്ടൂര്‍ റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഡിസംബര്‍ ഒന്നുമുതല്‍ ആറു ദിവസത്തേക്ക് വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. പുനലൂര്‍ – മൂവാറ്റുപുഴ റോഡ് വഴി വാഹനങ്ങള്‍ പോകണം.

Read More

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത (29/11/2025)

    പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Read More

പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ :കലഞ്ഞൂര്‍ ഡിവിഷന്‍

  പത്തനംതിട്ട ജില്ലാപഞ്ചായത്തിൽ പുതുതായി രൂപംകൊണ്ട ഡിവിഷനാണ് കലഞ്ഞൂർ. പഴയ കോന്നിയുടെയും കൊടുമണ്ണിന്റെയും ഭാഗങ്ങളായിരുന്ന വാർഡുകളാണ് കലഞ്ഞൂരിലുള്ളത്. വനിതാ സംവരണമാണ് . കലഞ്ഞൂർ പഞ്ചായത്തിലെ 16 വാർഡുകൾ, ഏനാദിമംഗലം പഞ്ചായത്തിലെ 16 വാർഡുകൾ, ഏഴംകുളം ഗ്രാമപ്പഞ്ചായത്തിലെ പത്ത് വാർഡുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.എൽഡിഎഫിൽനിന്ന് യുഡിഎഫിലേക്ക് എത്തിയ ഏനാദിമംഗലം ഗ്രാമപഞ്ചായത്തംഗമായിരുന്ന ലക്ഷ്മി ജി.നായരെയാണ് യുഡിഫ് സ്ഥാനാർഥി.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവിയില്‍ ഇരുന്ന ബീന പ്രഭയാണ് എൽഡിഎഫ് സ്ഥാനാർഥി.ബിജെപി കോന്നി മണ്ഡലം വൈസ് പ്രസിഡന്റായിട്ടുള്ള സൂര്യ രാജേഷാണ് എൻഡിഎ സ്ഥാനാർഥി. പുതിയ കലഞ്ഞൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മൂന്നു മുന്നണികളും സജീവമായി രംഗത്ത്‌ ഉണ്ട് .സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ഇല്ല .

Read More

നൂറു രൂപ നിരക്കിൽ തെങ്ങിൻ തൈകളുടെ വിൽപ്പന നടത്തി

    konnivartha.com; നാളികേര വികസന ബോർഡിൻ്റെ നേര്യമംഗലം വിത്തുൽപാദന പ്രദർശന തോട്ടത്തിൽ പാകി കിളിർപ്പിച്ച പശ്ചിമ തീര നെടിയ (WCT) ഇനം, നാടൻ തെങ്ങിൻ തൈകൾ ബോർഡിന്റെ കൊച്ചി ആസ്ഥാനത്ത് കൃഷിക്കാർക്ക് വിതരണം ചെയ്‌തു. ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ മുഖ്യ നാളികേര വികസന ഓഫീസർ ഡോ. ഹനുമന്ത ഗൗഡ തൈ വിതരണം ഉദ്ഘാടനം ചെയ്‌തു. മുൻ കൂട്ടി ബുക്കു ചെയ്‌ത കൃഷിക്കാർക്ക് ഏകദേശം 2000 ത്തോളം തൈകൾ നൂറു രൂപ നിരക്കിൽ വിൽപ്പന നടത്തി. ഒരു വർഷം പ്രായമുള്ളതും നല്ല ഗുണമേന്മയുള്ളതുമായ തൈകളാണ് നേര്യമംഗലത്തു നിന്ന് കൊച്ചിയിൽ വിതരണത്തിനായി കൊണ്ടുവന്നത്. തെങ്ങിൻ തൈകൾ കൂടാതെ ഫാമിൽ വിളയിച്ച മരച്ചീനി, വാഴക്കുല ഉൾപ്പെടെയുള്ള ജൈവ കാർഷികോൽപ്പങ്ങളും വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു. വിപണി വിലയെക്കാൾ കുറഞ്ഞ നിരക്കിലാണ് ഇവ വില്‌പന നടത്തിയത്. എല്ലാ മാസവും നേര്യംമംഗലത്തു നിന്നുള്ള തെങ്ങിൻ…

Read More

എൻ.ഐ.ഒ.എസ് മാറ്റിവച്ച പരീക്ഷകൾ ഡിസംബർ 2 ന്

  konnivartha.com; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങിൽ (എൻ.ഐ.ഒ.എസ്), നവംബർ 6, 2025 ൽ ബീഹാർ തെരഞ്ഞെടുപ്പ് മൂലം മാറ്റിവച്ച സെക്കണ്ടറി & സീനിയർ സെക്കണ്ടറി പരീക്ഷകൾ ഡിസംബർ 2, 2025 ന് നിർദിഷ്ട പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക് 0484-2310032/ 97468 88988, എന്നീ നമ്പറുകളിലും ടോൾ ഫ്രീ നമ്പർ 1800 180 9393 ലും ബന്ധപ്പെടാം.

Read More

പമ്പ-കോയമ്പത്തൂർ കെഎസ്ആർടിസി അന്തർസംസ്ഥാന സർവീസ് തുടങ്ങി

  -പമ്പ-തെങ്കാശി സർവീസ് ഇന്ന് (ശനി) മുതൽ konnivartha.com; ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി പുതുതായി പമ്പയിൽ നിന്ന് നേരിട്ട് തമിഴ്നാട്ടിലേക്ക് അന്തർസംസ്ഥാന സർവീസ് തുടങ്ങി. പമ്പ-കോയമ്പത്തൂർ സർവീസാണ് ആരംഭിച്ചിട്ടുള്ളത്. പമ്പ ഡിപ്പോ നടത്തുന്ന കോയമ്പത്തൂർ ബസ് രാത്രി 9.30 ന് അവിടെ നിന്ന് പുറപ്പെടും. തിരിച്ചു രാവിലെ ഒൻപതിനാണ് പമ്പയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള സർവീസ്. കെഎസ്ആർടിസി പുനലൂർ ഡിപ്പോയുടെ ബസാണ് ഇന്ന് (ശനി) മുതൽ പമ്പ-തെങ്കാശി റൂട്ടിൽ സർവീസ് നടത്തുക. രാത്രി എഴിന് തെങ്കാശിയിൽ നിന്ന് പുറപ്പെടും. തിരിച്ചുള്ള ബസ് രാവിലെ ഒൻപതിന് പമ്പയിൽ നിന്ന് പുറപ്പെടും. പളനി, തിരുനെൽവേലി, കമ്പം, ചെന്നൈ എന്നിവിടങ്ങളിലേക്കും സർവീസുകൾ നടത്താൻ ബസുകൾ റെഡിയാണെന്നും അധികൃതർ അറിയിച്ചു. കർണാടകയിലേക്കും ഭക്തരുടെ ആവശ്യാനുസരണം സർവീസുകൾ നടത്തും. അന്തർസർവീസുകൾ നടത്താനായി കെഎസ്ആർടിസി യുടെ 67 ബസുകൾക്കാണ് പുതുതായി പെർമിറ്റ് ലഭിച്ചത്.

Read More