konnivartha.com; സംസ്ഥാന കായകല്പ്പ് പുരസ്കാരം ഇരവിപേരൂര് ഗ്രാമപഞ്ചായത്തിലെ ഓതറ എഫ്എച്ച്സി വള്ളംകുളം സബ്സെന്ററിന് ലഭിച്ചു. തിരുവനന്തപുരം ടാഗോര് തിയേറ്ററില് നടന്ന ചടങ്ങില് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജില് നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന് പിള്ള, മെഡിക്കല്‍ ഓഫീസര് ഡോ. റ്റിറ്റു ജി സക്കറിയ എന്നിവര് പുരസ്കാരം ഏറ്റുവാങ്ങി. ഹെല്ത്ത് ഇന്സ്പെക്ടര് സുരേഷ്, ജെഎച്ച്ഐ പൗര്ണമി, പിആര്ഒ സൗമ്യ, ഉദ്യോഗസ്ഥരായ ഷൈലജ, അമല്, ആശ പ്രവര്ത്തകര് എന്നിവര് പങ്കെടുത്തു. ആരോഗ്യരംഗത്ത് മികച്ച പ്രവര്ത്തനം കാഴ്ചവച്ചതിനാണ് പുരസ്കാരം.
Read Moreവിഭാഗം: Healthy family
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന് ആര്ദ്ര കേരളം പുരസ്കാരം
ആരോഗ്യ അനുബന്ധ മേഖലകളില് നടത്തിയ മികവുറ്റ പ്രവര്ത്തനത്തിന് പത്തനംതിട്ട ജില്ല പഞ്ചായത്തിന് ആര്ദ്ര കേരളം പുരസ്കാരം. തിരുവനന്തപുരം ടാഗോര് തീയേറ്ററില് നടന്ന ചടങ്ങില് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുരസ്കാരം വിതരണം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. അലോപ്പതി, ആയുര്വേദ, ഹോമിയോ ആശുപത്രികളിലെ പ്രവര്ത്തന മികവ്, കുന്നന്താനത്ത് സംസ്ഥാനത്ത് ആദ്യമായി പൊതുമേഖലയില് ഒരുക്കിയ പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ പ്ലാന്റ്, ഹരിത കര്മ സേനയ്ക്ക് ഇലക്ട്രിക്ക് ഓട്ടോ നല്കല്, സ്കൂളുകളില് സാനിറ്ററി നാപ്കിന് വെയിന്റിങ് മെഷീന്, വാട്ടര് പ്യൂരിഫയര്, ഷീ ടോയ്ലറ്റ്, പൊതുജനാരോഗ്യ സംരക്ഷണത്തിന് ആരംഭിച്ച ഓപ്പണ് ജിം, ബഡ്സ് സ്കൂളുകളിലെ കുട്ടികളുടെ പഠനത്തിനും തൊഴില് പരിശീലനത്തിനായുള്ള പദ്ധതികള്, വയോജന രംഗത്ത് നടപ്പാക്കിയ വീല്സ് ഓണ് മീല്സ് എന്നിവയാണ് പുരസ്കാര നേട്ടത്തിന് അര്ഹമാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
Read Moreഅമൃത ആശുപത്രിയിൽ ചൈൽഡ് ന്യൂറോളജി അവെയർനെസ് ദിനാചരണം
konnivartha.com/ കൊച്ചി : അമൃത ആശുപത്രിയിൽ ചൈൽഡ് ന്യൂറോളജി അവെയർനെസ് പ്രോഗ്രാം 2025 ആചരിച്ചു. കുട്ടികളിൽ കാണപ്പെടുന്ന ന്യൂറോളജിക്കൽ രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുക, രോഗികളും രക്ഷിതാക്കളും നേരിടുന്ന വെല്ലുവിളികൾ മനസിലാക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. “വൈകല്യം അല്ല, കഴിവ് കാണുക” (“See the Ability, Not the Disability”) എന്ന പ്രമേയവുമായി അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോസയൻസ്സ് വിഭാഗം ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ദിനാചരണം ഉദ്ഘാടനം ചെയ്തു. കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. വിനയൻ കെ.പി. സ്വാഗത പ്രസംഗം നടത്തി. കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്സ് സെക്രട്ടറി ഡോ. സുരേഷ് കുമാർ മുഖ്യാതിഥി ആയിരുന്നു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വൈശാഖ് ആനന്ദ്…
Read Moreഅമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ്- ഐ.സി.എം.ആർ സംയുക്ത പഠനം ആരംഭിച്ചു
അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) ബാധിക്കുന്നതിന്റെ കാരണങ്ങളറിയാൻ സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേർന്നുള്ള ഫീൽഡുതല പഠനം ആരംഭിച്ചു. കോഴിക്കോടാണ് ഫീൽഡുതല പഠനം ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും. ആരോഗ്യ വുപ്പിന്റെ നേതൃത്വത്തിൽ 2024 ഓഗസ്റ്റ് മാസത്തിൽ കേരളത്തിലേയും ഐ.സി.എം.ആർ., ഐ.എ.വി., പോണ്ടിച്ചേരി എവി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്നിക്കൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ച് തുടർ പഠനങ്ങൾ നടത്തി വന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ഈ ഫീൽഡുതല പഠനം. അമീബിക്ക് മസ്തിഷ്‌ക ജ്വരം ചികിത്സയ്ക്കും പ്രതിരോധത്തിനും കേരളം ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആദ്യം തന്നെ രോഗം കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള…
Read Moreകോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിപ്പ് ( 28/10/2025 )
konnivartha.com; കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കുന്ന വ്യാജ വാര്‍ത്തകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതായി മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. ഡോക്ടര്‍മാരുടെയും രോഗികളുടെയും മനോവീര്യത്തെ തകര്‍ക്കുന്ന ഇത്തരം വാര്‍ത്തകളെ പ്രതിരോധിക്കുന്ന ജീവനക്കാരോടൊപ്പം പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. മെഡിക്കല്‍ കോളജ് ദിനംപ്രതി വികസനപാതയിലാണ്. ദിവസേന ആയിരത്തോളം വരുന്ന ഒ.പി കളും അത്യാഹിത വിഭാഗവും പ്രവര്‍ത്തിച്ചു വരുന്നു. ഇതോടൊപ്പം മേജര്‍, മൈനര്‍ ശസ്ത്രക്രിയകള്‍ തിങ്കള്‍ മുതല്‍ ശനി വരെ നടത്തുന്നുമുണ്ട് എന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു
Read Moreകേരളത്തില്‍ വീണ്ടും കോളറ :സാംക്രമിക രോഗങ്ങള്‍ പിടിമുറുക്കുന്നു
Health Alert in Kerala: Cholera outbreak in Kerala is a growing concern, with a recent case reported in Kakkanad affecting a migrant worker അമീബിക് മസ്തിഷ്കജ്വരം പടർന്നു പിടിക്കുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു.ഇതര സംസ്ഥാന തൊഴിലാളിക്കാണ് കോളറ സ്ഥിരീകരിച്ചത്.കൊച്ചി കാക്കനാട് ആണ് താമസം . ഈ മാസം 25നാണ് രോഗബാധ കണ്ടെത്തിയത് . ഇതര സംസ്ഥാനത്തു നിന്ന് എത്തിയപ്പോള്‍ രോഗലക്ഷണങ്ങൾ കണ്ടു . തുടര്‍ന്ന് എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.പരിശോധനയിൽ കോളറ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗി അപകടാവസ്ഥ തരണം ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസ് വ്യക്തമാക്കി. ഇയാളുമായി ബന്ധപ്പെട്ട വ്യക്തികളെ അടക്കം പരിശോധനയ്ക്ക് വിധേയരാക്കി . ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ കോളറ രോഗബാധയാണിത്.അമീബിക് മസ്തിഷ്കജ്വരം ഈ വർഷം മാത്രം 144 പേർക്കാണ് പിടിപെട്ടിട്ടുള്ളത്.…
Read Moreകൊല്ലം ജില്ലാ ആരോഗ്യ വകുപ്പ് അധികാരികള്‍ക്ക് എതിരെ എം പി പരാതി നല്‍കി
എൻഎച്ച് എം ജില്ലാ പ്രോഗ്രാം മാനേജർക്കെതിരെ അവകാശലംഘനത്തിന് സ്പീക്കർക്ക് പരാതി നൽകി കൊടിക്കുന്നിൽ സുരേഷ് എം പി konnivartha.com/കൊല്ലം: കേന്ദ്ര ആവിഷ്കൃത പദ്ധതികളുടെ അവലോകനയോഗങ്ങളിൽ നിന്നും തുടർച്ചയായി വിട്ടുനിൽക്കുകയും, ദേശീയ ആരോഗ്യ ദൗത്യവും (NHM) ആരോഗ്യവകുപ്പും നടത്തുന്ന വിവിധ പരിപാടികളിൽ കേന്ദ്ര പ്രതിനിധികളായ എംപിമാരെയും കേന്ദ്ര മന്ത്രിമാരെയും അവഹേളിക്കുകയും ചെയ്ത സംഭവത്തിൽ, കൊല്ലം ജില്ലാ പ്രോഗ്രാം മാനേജർ ദേവ് കിരൻ, ജില്ലാ മെഡിക്കൽ ഓഫീസർ (DMO) അനു എം.എസ്. എന്നിവർക്കെതിരെ പാർലമെന്റ് അംഗങ്ങളുടെ അവകാശലംഘനം (Breach of Privilege) സംബന്ധിച്ച് സ്പീക്കർക്ക് പരാതി നൽകി കൊടിക്കുന്നിൽ സുരേഷ് എംപി. മൂന്നു മാസത്തിലൊരിക്കൽ ജില്ലാതലത്തിൽ നടക്കുന്ന കേന്ദ്രവിഷ്കൃത പദ്ധതികളുടെ അവലോകനയോഗമായ “ദിശ”യിൽ ഈ ഉദ്യോഗസ്ഥൻ സ്ഥിരമായി പങ്കെടുക്കാറില്ല. എംപി വിളിച്ചു ചേർക്കുന്ന കേന്ദ്ര പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള യോഗങ്ങളിൽ പങ്കെടുക്കാതെ ജൂനിയർ ഉദ്യോഗസ്ഥരെ അയയ്ക്കുകയും, റിപ്പോർട്ടുകൾ സമയബന്ധിതമായി…
Read Moreഇടുക്കി സർക്കാർ ആയുർവേദ മെഡിക്കൽ കോളേജ് യാഥാർത്ഥ്യത്തിലേക്ക്
konnivartha.com; സർക്കാർ മേഖലയിലെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളേജ് ഇടുക്കിയിൽ ആരംഭിക്കുന്നു. ഇടുക്കി വികസന പാക്കേജിൽ അനുവദിച്ച 10 കോടി രൂപ ഉപയോഗിച്ച് ഇടുക്കി ആയുർവേദ മെഡിക്കൽ കോളേജിന്റെ ഭാഗമായുള്ള ആശുപത്രി ഒ.പി.ഡി. കോംപ്ലക്സിന്റെ ശിലാ സ്ഥാപനവും ഉടുമ്പഞ്ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുതരുന്ന കമ്മ്യൂണിറ്റി ഹാളിൽ ഒ.പി. വിഭാഗം പ്രവർത്തനം ആരംഭിക്കുന്നതിന്റേയും ഉദ്ഘാടനം ഇന്ന് ( ഒക്ടോബർ 26ന്) 2.30ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. അതോടൊപ്പം നാഷണൽ ആയുഷ് മിഷന്റെ 66 നിർമ്മാണ പ്രവൃത്തികളുടെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി പൂർത്തിയാക്കിയ 7 നിർമ്മാണ പ്രവൃത്തികളുടെയും ഉദ്ഘാടനവും നടക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി. എന്നിവർ മുഖ്യാതിഥിയാകും. എം.എം. മണി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പുതിയ…
Read Moreസിദ്ധ വര്‍മ തെറാപ്പി യൂണിറ്റ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു
ആയുഷ് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും : മന്ത്രി വീണാ ജോര്‍ജ് konnivartha.com; സംസ്ഥാനത്ത് ആയുഷ് ചികിത്സ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ആയുഷ് ചികത്സ കേന്ദ്രങ്ങളിലെ സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകളുടെയും സിദ്ധ എന്‍സിഡി ക്ലിനിക്കുകളുടെയും സംസ്ഥാനതല ഉദ്ഘാടനം കടമ്മനിട്ട അക്ഷയ സെന്റര്‍ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സമഗ്ര ആരോഗ്യ മാതൃക സംസ്ഥാനത്ത് സൃഷ്ടിക്കുന്നതിന് ആയുര്‍വേദം, ഹോമിയോപ്പതി, യോഗ- നാച്ചുറോപതി, സിദ്ധ, യൂനാനി മേഖലകളിലെല്ലാം വികസനം എത്തിച്ചു. ആയുഷ് ചികത്സാ രംഗത്ത് സംസ്ഥാനത്തിന്റെ പുതിയ കാല്‍വയ്പ്പാണ് സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകള്‍. ആയുര്‍വേദത്തിലെ മര്‍മ ചികത്സയെ പോലെ പ്രാധാന്യമുള്ളതാണ് ഇത്. സിദ്ധ ചികിത്സ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് സിദ്ധ വര്‍മ്മ തെറാപ്പി യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. സന്ധിവേദന, ആര്‍ത്രൈറ്റിസ്, സയാറ്റിക്ക, മൈഗ്രൈന്‍, സ്ട്രോക്ക് പുനരധിവാസം, മാനസിക സമ്മര്‍ദം, ഉറക്കമില്ലായ്മ, ക്ഷീണം, സൈനസൈറ്റിസ്, ഫൈബ്രോമയാള്‍ജിയ, ജീവിതശൈലി രോഗങ്ങള്‍, കായിക…
Read Moreപുതുചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളേജ്
ഇന്ത്യയിൽ ആദ്യമായി സർക്കാർ മേഖലയിൽ ഒറ്റ ദിവസം 3 പ്രധാന അവയവങ്ങൾ മാറ്റിവച്ചു എയിംസിന് ശേഷം സർക്കാർ മേഖലയിൽ ആദ്യമായി ശ്വാസകോശം മാറ്റിവച്ചു konnivartha.com; അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് രാജ്യത്തിന് തന്നെ മാതൃകയായി. ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയായി കോട്ടയം മെഡിക്കൽ കോളേജ് മാറി. ഡൽഹി എയിംസിന് ശേഷം സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവച്ചതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത്. ഹൃദയം, ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത് പ്രശസ്ത കാർഡിയോ തൊറാസിക് വിദഗ്ധനും സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ഡോ. രാജീവനുമാണ്. ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ മുഴുവൻ…
Read More