konnivartha.com: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ ആയിരക്കണക്കിന് ശോഭായാത്രകൾ നഗര, ഗ്രാമവീഥികളിൽ നടന്നു .കലാപരിപാടികളും ഉറിയടിയും ഗോപികാനൃത്തവും താളമേളങ്ങളും ശോഭായാത്രയുടെ ഭാഗമായി.‘ഗ്രാമം തണലൊരുക്കട്ടെ, ബാല്യം സഫലമാകട്ടെ’ എന്ന സന്ദേശത്തോടെയാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്.
Read Moreവിഭാഗം: Entertainment Diary
ഗുരുദേവ ജയന്തിയും ഓണവും ആഘോഷിച്ചു
ശ്രീനാരായണ മിഷൻ സെന്‍റര്‍ വാഷിംഗ്ടൻ ഡിസി ഗുരുദേവ ജയന്തിയും ഓണവും ആഘോഷിച്ചു konnivartha.com: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൻ ഡിസി ആസ്ഥാനമായി കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തോളമായി പ്രവർത്തിക്കുന്ന പ്രമുഖ ശ്രീനാരായണ സംഘടനയായ SNMC, 171 -)മത് ഗുരുദേവ ജയന്തിയും ഈ വർഷത്തെ ഓണാഘോഷങ്ങളും , വളരെ സമുചിതമായി ഭക്തിപുരസ്സരം കൊണ്ടാടി മെരിലാൻട് സംസ്ഥാനത്തെ സിൽവർ സ്പ്രിംഗ് Odessa Shannon Middle School ൽ വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ ജാതിമതഭേദമന്യേ ഒരു വലിയ ജനാവലി പങ്കെടുത്തു. വർണ്ണശബളമായ ജയന്തിഘോഷയാത്രയോടെ ആരംഭിച്ച വിവിധ കലാസാംസ്കാരിക പരിപാടികൾ സദസ്സിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, അതിമനോഹരമായ തിരുവാതിര, ഫാഷൻ ഷോ എന്നിവ അഘോഷത്തിന്റെ പ്രത്യേകത ആയിരുന്നു. ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ സന്ദീപ് പണിക്കർ, ഓണമെന്ന ഓർമ്മ സ്വാംശീകരിക്കുന്ന…
Read Moreകോന്നി കരിയാട്ടം :കോന്നിയിലെത്തിയത് 5 ലക്ഷത്തിലധികം ആളുകൾ
konnivartha.com: :കോന്നി കരിയാട്ടം ഈ ഓണക്കാലത്ത് കോന്നിയുടെ ടൂറിസം, വ്യാപാര മേഖലകളിൽ വലിയ മുന്നേറ്റത്തിന് കാരണമായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കരിയാട്ടത്തിൽ പങ്കെടുക്കാൻ 10 ദിവസമായി കോന്നിയിലെത്തിയത് 5 ലക്ഷത്തിലധികം ആളുകളാണ്. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും ആളുകൾ എത്തിയതിനൊപ്പം ധാരാളം വിദേശ മലയാളികളും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കരിയാട്ടത്തിൻ്റെ ഭാഗമായി. രാവിലെ കോന്നിയിലെത്തി അടവിയും, ആനക്കൂടുമൊക്കെ സന്ദർശിച്ച് വൈകിട്ട് കരിയാട്ട പരിപാടികളുടെ ഭാഗവുമായാണ് ബഹുഭൂരിപക്ഷം പേരും കോന്നി വിട്ടു പോയത്. കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വലിയ വരുമാന വർദ്ധനവിന് ഇത് കാരണമായിട്ടുണ്ട്. കോന്നിയ്ക്ക് പുറത്തു നിന്നും ധാരാളം ആളുകൾ എത്തിയതോടെ കോന്നിയിലെ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങിയിടങ്ങളിലെല്ലാം രാത്രി വൈകിയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അടവിയിൽ കുട്ടവഞ്ചി തുഴച്ചിൽ മത്സരം നടത്തിയത് സംസ്ഥാനത്താകെ ശ്രദ്ധ നേടി.ഇതിലൂടെ അടവിയിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തിച്ചേരും.…
Read Moreഓണം വാരാഘോഷത്തിന് സമാപനം
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള വർണശബളമായ ഘോഷയാത്ര കാഴ്ചയുടെ വിരുന്നൊരുക്കി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഗവർണറുടെ ഭാര്യ അനഘ അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, പി. എ. മുഹമ്മദ് റിയാസ്, ജി. ആർ. അനിൽ തുടങ്ങിയവർക്കൊപ്പം ദക്ഷിണാഫ്രിക്കയിലെ മന്ത്രിയായ മാർട്ടിൻ മയ്യറും കാഴ്ച വിരുന്നിന് സാക്ഷിയായി. മുൻ മന്ത്രി എം വിജയകുമാർ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, സി. കെ. ഹരീന്ദ്രൻ, കെ. പി. കുഞ്ഞഹമ്മദ് കുട്ടി, വി. ജോയ്, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി. കെ. രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എം കൃഷ്ണൻ നായർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ…
Read Moreകരിങ്കൊമ്പനെ വരവേറ്റു :കോന്നിയില്‍ കരിയാട്ടം നടന്നു
konnivartha.com: കരിയാട്ടം .ഇത് കോന്നി നാടിന് സ്വന്തം . ലക്ഷകണക്കിന് ആളുകള്‍ അണി നിരന്നു . കോന്നിയുടെ ഉത്സവം നടന്നു . നൂറുകണക്കിന് കലാകാരന്മാര്‍ ആന വേഷം കെട്ടി കോന്നിയില്‍ നിറഞ്ഞാടി . കോന്നിയുടെ മണ്ണില്‍ ഉത്സവം . കോന്നി പണ്ട് കോന്നിയൂരായിരുന്നു. ചരിത്രം കോന്നിയെ കോന്നിയൂർ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പാണ്ഡ്യദേശത്തു നിന്ന് എ.ഡി. 75 ൽ കോന്നിയൂരിൽ എത്തി നാട്ടുരാജ്യം സ്ഥാപിച്ച ചെമ്പഴന്നൂർ കോവിലകക്കാർ കാട്ടിൽ നിന്നും ലഭിച്ച അവശനായ കുട്ടികൊമ്പനെ സംരക്ഷിച്ച് കരിങ്കൊമ്പൻ എന്ന പേരിൽ വളർത്തി വലുതാക്കി. നാട്ടുകാർക്ക് ഏറെ പ്രീയങ്കരനായ അവന് ഒരിക്കൽ പോലും ചങ്ങല ഇട്ടിരുന്നില്ല. ചോളന്മാർ തിരുവിതാംകൂറിനെ ആക്രമിച്ചപ്പോൾ കോവിലകക്കാർ ആസ്ഥാനം പന്തളത്തേക്ക് മാറ്റുകയും കരിങ്കൊമ്പനെ കോന്നിയൂരിൽ നിന്നും കൊണ്ടുപോവുകയും ചെയ്തു. ദുഖിതരായ നാട്ടുകാർ പന്തളം കൊട്ടാരത്തിൽ എത്തി കരിങ്കൊമ്പനെ കോന്നിയൂരിന് തിരിച്ചു തരണമെന്ന് അഭ്യർത്ഥിച്ചെങ്കിലും രാജാവ് സമ്മതിച്ചില്ല.നാട്ടുകാർ തിരികപ്പോന്ന…
Read Moreകോന്നി കരിയാട്ടം:കോന്നിയൂര്‍ ചരിത്രത്തിന്‍റെ പുനരാവിഷ്കാരം
konnivartha.com: കോന്നി പണ്ട് കോന്നിയൂരായിരുന്നു. ചരിത്രം കോന്നിയെ കോന്നിയൂർ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പാണ്ഡ്യദേശത്തു നിന്ന് എ.ഡി. 75 ൽ കോന്നിയൂരിൽ എത്തി നാട്ടുരാജ്യം സ്ഥാപിച്ച ചെമ്പഴന്നൂർ കോവിലകക്കാർ കാട്ടിൽ നിന്നും ലഭിച്ച അവശനായ കുട്ടികൊമ്പനെ സംരക്ഷിച്ച് കരിങ്കൊമ്പൻ എന്ന പേരിൽ വളർത്തി വലുതാക്കി. നാട്ടുകാർക്ക് ഏറെ പ്രീയങ്കരനായ അവന് ഒരിക്കൽ പോലും ചങ്ങല ഇട്ടിരുന്നില്ല. ചോളന്മാർ തിരുവിതാംകൂറിനെ ആക്രമിച്ചപ്പോൾ കോവിലകക്കാർ ആസ്ഥാനം പന്തളത്തേക്ക് മാറ്റുകയും കരിങ്കൊമ്പനെ കോന്നിയൂരിൽ നിന്നും കൊണ്ടുപോവുകയും ചെയ്തു. ദുഖിതരായ നാട്ടുകാർ പന്തളം കൊട്ടാരത്തിൽ എത്തി കരിങ്കൊമ്പനെ കോന്നിയൂരിന് തിരിച്ചു തരണമെന്ന് അഭ്യർത്ഥിച്ചെങ്കിലും രാജാവ് സമ്മതിച്ചില്ല.നാട്ടുകാർ തിരികപ്പോന്ന ശേഷം കൊമ്പൻ ഭക്ഷണവും ജലപാനവുമില്ലാതെ ഒറ്റനിൽപ്പ് തുടർന്നു . ഒടുവിൽ 21 ദിവസങ്ങൾക്ക് ശേഷം രാജാവ് കൊമ്പനെ കോന്നിയൂരിലേക്ക് തിരിച്ചയ്ക്കാൻ തീരുമാനിച്ചു. കൊമ്പന്റെ തിരിച്ചുവരവിൽ സന്തോഷം കൊണ്ട് കോന്നിയൂർ ദേശം ഉത്സവപ്പറമ്പു പോലെയായി. നാട്ടിലെ എല്ലാ…
Read Moreകോന്നി കരിയാട്ടം വിശേഷങ്ങള്‍ (07/09/2025 )
konnivartha.com: :വൈകിട്ട് 4 മുതൽ പാലാ മരിയ സദനം അവതരിപ്പിക്കുന്ന ഗാനമേളയും മെഗാഷോയും നടക്കും. മാനസികാരോഗ്യ പുനരധിവാസത്തിൻ്റെ ഭാഗമായാണ് മരിയ സദനം പരിപാടികൾ അവതരിപ്പിക്കുന്നത്. വൈകിട്ട് 6 മുതൽ തിരുവിതാംകൂർ ഹാസ്യകലയുടെ നേതൃത്വത്തിൽ പ്രശസ്ത കൊമേഡിയൻ ബിനു അടിമാലിയും മിമിക്സ് പരേഡ് അവതരിപ്പിക്കും. സെപ്റ്റംബർ 8 ന് കോന്നിയിൽ കരിയാട്ടം:ഘോഷയാത്ര 3 കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കും. കോന്നി:ഐതിഹ്യ പെരുമയും, ചരിത്ര പിൻബലവും ചേർത്തുവച്ച് സെപ്റ്റംബർ 8 ന് കോന്നിയിൽ കരിയാട്ടം. കോന്നിയോളം പഴക്കമുള്ള കോന്നിയുടെ ആന കമ്പത്തിന് ദൃശ്യരൂപം നല്കിയ ആറാട്ടാണ് കരിയാട്ടം. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയാണ് കോന്നിയുടെ ആന ചരിത്രത്തെ അടയാളപ്പെടുത്താൽ കരിയാട്ടം എന്ന കലാരൂപത്തിന് ആവിഷ്കാരം നല്കിയത്. 500 ൽ അധികം ആളുകൾ ആനവേഷം കെട്ടിയാണ് കരിയാട്ടം നടത്തുന്നത്.കോന്നി ദേശത്തെ ലോകമറിയുന്നത് ആനയുടെയും, ആനകമ്പത്തിൻ്റെയും പേരിലാണ്. അതിനൊപ്പം ചേർത്തു വയ്ക്കുകയാണ് കരിയാട്ടവും. വിപുലമായ…
Read Moreകോന്നി കരിയാട്ടത്തിൽ ആവേശമായി വടം വലി മത്സരം
konnivartha.com: കോന്നി കരിയാട്ടത്തിൻ്റെ ഭാഗമായി നടന്ന അഖില കേരള വടംവലി മത്സരത്തിൽ പങ്കെടുക്കാൻ കാട്ടുകൊമ്പൻമാരെ മെരുക്കുന്ന നാട്ടിലെത്തിയത് എട്ട് കൊമ്പൻമാർ. കരിയാട്ടത്തിന്റെ ഭാഗമായി നടന്ന വടം വലി മത്സരം നാടിനാകെ ആവേശമായി. പത്തനംതിട്ട ജില്ലാ വടംവലി അസോസിയേഷനും കരിയാട്ടം സംഘടക സമിതിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കോന്നിയിൽ ആദ്യമായാണ് അഖില കേരള അടിസ്ഥാനത്തിൽ വടംവലി മത്സരം നടക്കുന്നത്. കരിയാട്ടം ഗ്രൗണ്ടായ കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് മത്സരം നടന്നത്. കോന്നി വിക്ടറിയുടെ ടീമായി മത്സരിച്ച കോട്ടയം യുവമൈത്രി കരികാട്ടൂരാണ് ഒന്നാം സ്ഥാനം നേടിയത്. കോട്ടാത്തല ഫൈൻ ആർട്സ് ടീം രണ്ടാം സ്ഥാനവും, പെരുനാട് ആജ്ഞനേയ ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ക്യാഷ് പ്രൈസും, കരിയാട്ടം ട്രോഫിയുമാണ് സമ്മാനമായി നൽകിയത് .കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരം കരിയാട്ടം സംഘാടക സമിതി ജനറൽ കൺവീനർ ശ്യാംലാൽ…
Read Moreഓണം :തിരുവനന്തപുരത്ത് ലൈറ്റ് ഷോ തുടരുന്നു
ഓണം വാരാഘോഷത്തോടനുബന്ധിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കി തിരുവനന്തപുരത്ത് ഡ്രോണുകളുടെ ലൈറ്റ് ഷോ. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഡ്രോണ്‍ ഷോ എല്ലാ ദിവസവും രാത്രി 8.45 മുതല്‍ 9.15 വരെ.
Read Moreകോന്നി കരിയാട്ടം വിശേഷങ്ങള്‍ ( 6/9/2025)
കോന്നി കരിയാട്ടം: (6/9/2025) വിനീത് ശ്രീനിവാസൻ ലൈവ് ഷോ അവതരിപ്പിക്കും കോന്നി:കോന്നി കരിയാട്ടത്തിൽ എട്ടാം ദിനമായ (6/9/2025) ചലച്ചിത്ര നടനും, പ്രശസ്ത പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസൻ ലൈവ് ഷോ അവതരിപ്പിക്കും. കോന്നി കരിയാട്ട വേദിയിൽ ആദ്യമായി എത്തുന്ന വിനീത് ശ്രീനിവാസൻ കോന്നിയിൽ സംഗീത വിസ്മയം തീർക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. കോന്നി കരിയാട്ടം: (6/9/2025) 2 മണി മുതൽ അഖില കേരള വടംവലി മത്സരം നടക്കും കോന്നി:കോന്നി കരിയാട്ടത്തിൽ അഖില കേരള വടംവലി മത്സരം നടക്കും.ഉച്ചയ്ക്ക് ശേഷം 2 മുതലാണ് മത്സരം. സംസ്ഥാനത്തെ മികച്ച ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. പി.ആർ.പി.സി രക്ഷാധികാരി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഹരിദാസ്ഇടത്തിട്ട സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
Read More