konnivartha.com: കോന്നി വകയാര് ശിവ പാര്വ്വതി ക്ഷേത്രത്തിലെ മൃത്യുഞ്ജയ ഹോമം നവംബര് 2 ന് നടക്കും . ക്ഷേത്രം തന്ത്രി ഗണപതി രാമ ശര്മ്മയുടെയും ക്ഷേത്രം മേല്ശാന്തി ബ്രഹ്മശ്രീ സുരേഷ് ഭട്ടതിരിപ്പാടിന്റെയും മുഖ്യ കാര്മ്മികത്വത്തില് ആണ് മൃത്യുഞ്ജയ ഹോമം. രാവിലെ 6 ന് മഹാഗണപതിഹോമം 8 ന് മൃത്യുഞ്ജയ ഹോമം, വൈകിട്ട് 6 .30 ന് ദീപാരാധന ,നവഗ്രഹ പൂജ എന്നിവ നടക്കുമെന്ന് പ്രസിഡന്റ് രാധാകൃഷ്ണന് മുഞ്ഞിനാട്ട് . സെക്രട്ടറി ബാബു പി രാജ് പതാലില് എന്നിവര് അറിയിച്ചു
Read Moreവിഭാഗം: Entertainment Diary
അക്ഷരത്തെ ഉണർത്തി കല്ലേലി കാവിൽ എഴുത്തിനിരുത്തി
konnivartha.com: :അക്ഷരങ്ങളെ വിളിച്ചുണർത്തി ഊട്ടും പൂജയും അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ(മൂലസ്ഥാനം )പൂജയെടുപ്പും എഴുത്തിനിരുത്തും നടന്നു. നാവിലും വിരൽ തുമ്പിലും ഐശ്വര്യത്തിന്റെ പൊൻ കതിർ വിരിയിച്ച് നിരവധി കുരുന്നുകൾ ഹരി ശ്രീ കുറിച്ചു. തേനിൽ മുക്കിയ മഞ്ഞൾ തൂലിക കൊണ്ട് നാവിൽ തൊടു കുറി വരച്ചു. പുനെല്ല് കുത്തിയ അരിയിൽ അക്ഷരങ്ങളെ ചൂണ്ടാണി വിരലാൽ എഴുതിച്ചു. കാവ് മുഖ്യ ഊരാളി ഭാസ്കരൻ പൂജകൾക്ക് നേതൃത്വം നൽകി.
Read Moreകുട്ടികൾക്ക് നവ്യാനുഭവമായി ചലച്ചിത്രോത്സവം
എസ്എസ്കെ പദ്ധതിയായ സ്കൂൾ ചലച്ചിത്രോത്സവത്തിൻ്റെ സബ് ജില്ലാതല പ്രദർശനം റാന്നിയിൽ നടന്നു.റാന്നി എം.എസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന സബ് ജില്ലാതല ചലച്ചിത്രോത്സവം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ഡോ.എസ്.സുജമോൾ, എ.കെ.പ്രകാശ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷിജിത ബി.ജെ,ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ഷാജി എ സലാം,സ്കൂൾ പ്രഥമാധ്യാപകൻ ബിനോയ് ഏബ്രഹാം, റാന്നി ഫിലിം സൊസൈറ്റി ഭാരവാഹി സുനിൽ,ക്ലസ്റ്റർ കോർഡിനേറ്റർമാരായ റോബി ടി പാപ്പൻ , ബിന്ദു ഏബ്രഹാം സ്പെഷ്യൽ എഡ്യുക്കേറ്റർ സീമ എസ്.പിള്ള എന്നിവർ പങ്കെടുത്തു. സമഗ്രശിക്ഷാ കേരളം ലേണിംഗ് എൻഹാൻസ്മെൻ്റ് പ്രോഗ്രാമിന്റെ (LEP) ഭാഗമായി സെക്കന്ററി കൂട്ടികളിൽ ഭാഷാപരിപോഷണവും സാംസ്കാരികമായ ഉന്നതിയും ലക്ഷ്യംവച്ചു കൊണ്ട് “സ്കൂൾ ചലച്ചിത്രോത്സവം” സംഘടിപ്പിച്ചിരുന്നു. 9 മുതൽ 12 വരെയുള്ള…
Read Moreകേരളീയം വാര്ത്തകള് ( 19/10/2023)
ചരിത്രം കുറിക്കാനൊരുങ്ങി: കേരളീയം മെഗാ ഓൺലൈൻ ക്വിസ് ഇന്ന് വൈകിട്ട് 7.30ന് : രജിസ്റ്റർ ചെയ്തത് 90,557 പേർ പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരളീയം മെഗാ ഓൺലൈൻ ക്വിസ് ഇന്ന് (ഒക്ടോബർ 19) വൈകിട്ട് 7.30ന് നടക്കും. രജിസ്ട്രേഷൻ ഇന്നലെ പൂർത്തിയായപ്പോൾ 90,557 പേരാണ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പങ്കാളിത്തം ഉറപ്പാക്കിയ കേരളീയം മെഗാ ഓൺലൈൻ ക്വിസിനുവേണ്ടി രജിസ്റ്റർ ചെയ്തത്. വിദേശമലയാളികളും വിദ്യാർഥികളും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരാണ് കേരളീയം വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ക്വിസിൽ പങ്കെടുക്കുന്നതിനായി ഇന്നു വൈകിട്ട് ഏഴുമണിക്ക് വെബ്സൈറ്റിൽ ലോഗിൻ ചെയ്യേണ്ടതാണ്. കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമാണ് അറിവിന്റെ ലോകത്ത് ആഗോള മലയാളി സംഗമം ഒരുക്കുന്ന മെഗാ ഓൺലൈൻ ക്വിസ് മത്സരം. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ…
Read Moreകേരളീയം വാര്ത്തകള് ( 18/10/2023)
കേരളീയം ഓൺലൈൻ മെഗാ ക്വിസ്: രജിസ്ട്രേഷൻ ഇന്ന് ഉച്ചവരെ കേരളീയത്തിന്റെ ഭാഗമായ മെഗാ ഓൺലൈൻ ക്വിസിൽ ഇന്ന്(ഒക്ടോബർ 18) ഉച്ചയ്ക്ക് രണ്ടുമണിവരെ രജിസ്റ്റർ ചെയ്യാം. നാടിതുവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയ മെഗാ ഓൺലൈൻ ക്വിസിൽ ഇതുവരെ 60000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളീയം വെബ്സൈറ്റിലൂടെയും (keraleeyam.kerala.gov.in )ക്യൂആർ കോഡ് സ്കാൻ ചെയ്തും രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒക്ടോബർ 19ന് വൈകിട്ട് 7.30നാണ് കേരളീയം ഓൺലൈൻ മെഗാക്വിസ് മത്സരം. കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമാണ് മെഗാ ഓൺലൈൻ ക്വിസ് മത്സരം. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് ഒരു ലക്ഷം…
Read Moreഅനന്തപുരിയിൽ അലകളുയർത്തി കേരളീയം ഡാൻസ് വൈബ്സ്
konnivartha.com: കേരളീയത്തിന് ചടുലതാളങ്ങളുമായി പ്രചാരണമൊരുക്കി കോളജ് വിദ്യാർഥിനികളുടെ സംഘം. നാടു നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർഥം കേരളീയം സംഘാടകസമിതി ഒരുക്കിയ ഡാൻസ് വൈബ്സ് ഇന്നലെ തിരുവനന്തപുരം നഗരത്തിലെ യൂണിവേഴ്സിറ്റി കോളജ്, കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ, കനകക്കുന്ന് എന്നിവിടങ്ങളിൽ അരങ്ങേറി. (ഒക്ടോബർ 19) ഉച്ചകഴിഞ്ഞ് 3.25ന് പൂജപ്പുര എൽ.ബി.എസ്, 4.15ന് തമ്പാനൂർ, 5.00 കിഴക്കേകോട്ട ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കേരളീയം ഡാൻസ് വൈബ്സ് അരങ്ങേറും. പൂജപ്പുര എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ 17 അംഗ വിദ്യാർഥിനി സംഘത്തിന്റെ നേതൃത്വത്തിലാണ് ഡാൻസ് വൈബ്സ് എന്ന പേരിൽ ഫ്ളാഷ് മോബ് വിവിധകേന്ദ്രങ്ങളിൽ അവതരിപ്പിച്ചത്. കേരളീയത്തിന്റെ ലോഗോ പതിച്ച ടീഷർട്ടും ധരിച്ചു വിദ്യാർഥികൾ അവതരിപ്പിച്ച ചടുലനൃത്തം കാണാൻ നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും സർക്കാർ ജീവനക്കാരും…
Read Moreസ്നേഹ വീടുകളുടെ കുടുംബ സംഗമം നടന്നു
konnivartha.com/ പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം .എസ്. സുനിൽ ദുബായ് ദിശയുടെ സഹായത്താൽ നടത്തിവരുന്ന നന്മവിരുന്ന് പദ്ധതിയുടെയും സ്നേഹ വീടുകളുടെ കുടുംബ സംഗമവും പത്തനംതിട്ട മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ പ്രകാശ് നിർവഹിച്ചു. എല്ലാ മാസവും 110 കുടുംബങ്ങൾക്കാണ് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി വരുന്നത് വിവിധ ജില്ലകളിലെ ഏറ്റവും അർഹരായവരെ ആണ് ഇതിലേക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. ചടങ്ങിൽ ജനപ്രതിനിധി എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ പ്രകാശിനെ ഡോക്ടർ എം. എസ്. സുനിൽ ആദരിക്കുകയുണ്ടായി. കെ. പി. ജയലാൽ., ബോബൻ അലോഷ്യസ്., ടിയാരാ ബോബൻ .,ജിബി മാത്യു എന്നിവർ പ്രസംഗിച്ചു.
Read Moreവിദ്യാര്ഥികള്ക്കായി കഥകളി മുദ്രാ പരിശീലന കളരി ആരംഭിച്ചു
പത്തനംതിട്ട അയിരൂര് ഗ്രാമപഞ്ചായത്ത് തുടര്പദ്ധതിയായി നടത്തിവരുന്ന കഥകളി മുദ്രാ പരിശീലനക്കളരിക്ക് പഞ്ചായത്തിലെ സര്ക്കാര് എല്.പി സ്കൂളുകളില് തുടക്കമായി. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്പ്പെടുത്തി അഞ്ച് സര്ക്കാര് എല്.പി.സ്കൂളുകളിലെ വിദ്യാര്ഥികള്ക്കാണ് പരിശീലനം നല്കുന്നത്. പരിശീലനക്കളരിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര് ഡോ. ദിവ്യ എസ്. അയ്യര് ഓണ്ലൈനായി നിര്വഹിച്ചു. കലാവിഷയത്തിനായി നീക്കിവെച്ചിരിക്കുന്ന സമയമാണ് കഥകളി മുദ്രാ പരിശീലനത്തിന് ഉപയോഗപ്പെടുത്തുക. മുദ്രാ പരിശീലനം നല്കാന് നാല് അധ്യാപകരെ പഞ്ചായത്ത് നിയമിച്ചു. ജില്ലാ കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അയിരൂര് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്പ്പെടുത്തി നടത്തുന്ന പദ്ധതിയില് വിദ്യാര്ഥികള്ക്ക് യോഗയും കായിക പരിശീലനവും നല്കും. ചെറുകോല്പുഴ ഗവ.എല്.പി സ്കൂളില് നടന്ന പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന് നായര് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബി ജയശ്രീ അധ്യക്ഷത വഹിച്ച ചടങ്ങില് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി…
Read Moreഓസ്ട്രേലിയ കേന്ദ്രീകരിച്ച് “കല”സാംസ്കാരിക സംഘടന രൂപീകരിച്ചു
konnivartha.com/മെൽബൺ: ഓസ്ട്രേലിയ കേന്ദ്രീകരിച്ച് “കല” (കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ ) എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചു. പ്രവാസികളുടെ സർഗ്ഗാൽമകമായ കഴിവുകൾ കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുകയും കലാപരമായ കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് കലയുടെ ലക്ഷ്യം. സാഹിത്യോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധയിനം മൽസരങ്ങൾ സംഘടിപ്പിക്കുക , കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന മൽസരങ്ങൾ നടത്തും. 2024 ൽ കലയുടെ നേതൃത്വത്തിൽ ” ഓർമ്മചെപ്പ് 2024″ ഗാനമേള മെൽബണിലെ അനുഗ്രഹീത ഗായകർ അണിയിച്ചൊരുക്കും. കുട്ടികളുടെ ഡാൻസ് മൽസരവും ചിത്രരചനാ മൽസരവും അണിയിച്ചൊരുക്കുന്ന “വർണ്ണം 2024” ൽ നടത്തപ്പെടും. ഓസ്ട്രേലിയായിലെ എല്ലാ സാംസ്കാരിക രംഗത്തും കലയുടെ കൈയ്യൊപ്പ് ചാർത്തുന്ന അണിയറ പ്രവർത്തനങ്ങൾ ഉണ്ടാകും. കേരളത്തിലെ ജീവകാരുണ്യ രംഗത്ത് മാറ്റത്തിന്റെ ചിലമ്പൊലിയുമായി കലയുടെ പ്രവർത്തകരുണ്ടാകും. പ്രവാസി മലയാളികൾക്കായി വിവിധ സാഹിത്യ രചനാമത്സരങ്ങളുംകല യുടെ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകും. കല ഓസ്ട്രേലിയായുടെ ഔദ്യോഗികമായ…
Read Moreജോസഫ് ജോൺ കാൽഗറിയുടെ “പദ്മശ്രീയും സ്വാതന്ത്ര്യവും’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു
konnivartha.com/ കണക്ടിക്കട്ട്: കാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ആനുകാലിക പ്രസീദ്ധീകരണങ്ങളിൽ , ഹാസ്യലേഖനങ്ങൾ , കഥകൾ എന്നിവകൾ എഴുതാറുള്ള ജോസഫ് ജോൺ കാൽഗറി (തൂലികാ നാമം ജെ .ജെ അടൂർ ) തന്റെ അനുഭവങ്ങളെ ആസ്പദമാക്കിയെഴുതിയ റൊമാൻസൺ പ്രിന്റിന്റിങ് & പബ്ലിഷിംഗ് ഹ൱സിങ് പ്രസിദ്ധീകരിച്ച , മലയാളം മിഷൻറെ ഡയറക്ടറും , കവിയുമായ മുരുഗൻ കാട്ടാക്കട അവതാരിക എഴുതിയ “പദ്മശ്രീയും സ്വാതന്ത്ര്യവും ” എന്ന രണ്ടാമത് പുസ്തകം അമേരിക്കയിലെ, കണക്ടിക്കട്ടിലെ സ്റ്റാംഫോർഡ് ഹിൽട്ടണിൽ നടന്ന ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ പത്താമത് വാർഷികത്തിന്റെ സമാപന സമ്മേളനത്തിൽ , പ്രശസ്ത നിരൂപകനും ജേര്ണലിസ്റ്റുമായ അഡ്വക്കേറ്റ് ജയശങ്കറും , 24 ന്യൂസ് എഡിറ്റർ ഇൻ ചാർജ് പിപി ജെയിംസ്, 24 ന്യൂസ് അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വി. അരവിന്ദ് എന്നിവർ കൂടി പ്രകാശനം ചെയ്തു. ഐഎപിസി ചെയർമാൻ കമലേഷ്…
Read More