കേരളീയത്തില് (നവംബര് 4) സെമിനാര് എല്ലാ ദിവസവും 9:30 മുതല് 1:30 വരെ വേദി: നിയമസഭാ ഹാള് വിഷയം : കേരളത്തിലെ വ്യവസായ രംഗം അധ്യക്ഷന് : പി. രാജീവ്(വ്യവസായ, നിയമ, കയര്വകുപ്പ് മന്ത്രി) വിഷയാവതരണം : സുമന് ബില്ല ഐ.എ.എസ്. സംഘാടനം : വ്യവസായവകുപ്പ് പാനലിസ്റ്റുകള് : നബോമിത മസുംദാര്, പമേല ആന് മാത്യൂ, സി പദ്മകുമാര്, ജയന് ജോസ് തോമസ്, തോമസ് ജോണ്, ജോണ് ചാക്കോ, കിഷോര് റുങ്ത, എന്. ധര്മ്മരാജ്, ഡോ.ഷിനിയ തക്കഹാഷി, ചേതന് മകം വേദി: ടാഗോര് ഹാള് വിഷയം : കേരളത്തിലെ സഹകരണ മേഖല അധ്യക്ഷന് : വി.എന്. വാസവന്, (സഹകരണ-രജിസ്ട്രേഷന് വകുപ്പ് മന്ത്രി ) വിഷയാവതരണം : മിനി ആന്റണി ഐ.എ.എസ്. സംഘാടനം: സഹകരണവകുപ്പ് പാനലിസ്റ്റുകള്: കെ.വി.ഷാജി, ഗണേശ് ഗോപാല്, ഡോ. സൈമല് എസിം(ഓണ്ലൈന്) ശംഭു പ്രസാദ്, മൈക്കല്…
Read Moreവിഭാഗം: Entertainment Diary
കേരള സ്കൂൾ കലോത്സവം : ലോഗോ ക്ഷണിച്ചു
konnivartha.com: 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്തു നടക്കുന്ന 62-ാമത് കേരള സ്കൂൾ കലോത്സവത്തിനു ലോഗോ ക്ഷണിച്ചു. വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. മേളയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയാറാക്കേണ്ടത്. കൊല്ലം ജില്ലയുടെ സവിശേഷതകൾ ലോഗോയിൽ ഉൾപ്പെടുത്തണം. മേളയുടെ തീയതികളുടെ രേഖപ്പെടുത്തലുകൾ ഉണ്ടാകണം. എഡിറ്റ് ചെയ്യുവാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ സി.ഡി.യും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോ തയ്യാറാക്കി അയക്കുന്ന കവറിന് പുറത്ത് ‘കേരള സ്കൂൾ കലോത്സവം’ എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. ലോഗോകൾ നവംബർ 15നു വൈകിട്ട് അഞ്ചിനു മുമ്പായി സി. എ. സന്തോഷ്, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം – 695 014 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
Read Moreഎഫ് സി ഐ ഫിറ്റ് ഇന്ത്യ സ്വച്ഛത ഫ്രീഡം റൺ 4.0 സംഘടിപ്പിച്ചു
തിരുവനന്തപുരത്തുള്ള ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ റീജണൽ ഓഫീസ്, ഫിറ്റ് ഇന്ത്യ സ്വച്ഛതാ ഫ്രീഡം റൺ 4.0 സംഘടിപ്പിച്ചു. എഫ്സിഐ ജനറൽ മാനേജർ സി പി സഹാറൻ രാഷ്ട്രീയ ഏകതാ ദിവസ് പ്രതിജ്ഞയെടുത്തു കൊണ്ട് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തെ എഫ് സി ഐ ഓഫീസിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് എൻഎച്ച് 66ൽ 2 കിലോമീറ്ററോളം ഓട്ടം നടത്തി. കേരള റീജിയണിലെ എല്ലാ എഫ്സിഐ ഓഫീസുകളിലും പരിപാടി സംഘടിപ്പിച്ചു.
Read Moreകേരളീയം : വാര്ത്തകള് /വിശേഷങ്ങള് ( 01/11/2023)
‘കേരളീയം’ ടൈം സ്ക്വയറിലും കേരളീയത്തിന്റെ കേളികൊട്ട് അമേരിക്കയിലെ ടൈം സ്ക്വയറിലും. കേരളത്തിന്റെ നേട്ടങ്ങളുടെ ആഘോഷമായി കേരളീയം നവംബര് ഒന്നിന് അനന്തപുരിയില് അരങ്ങുണര്ന്നപ്പോഴാണ് അമേരിക്കന് നഗരമായ ന്യൂയോര്ക്കിലെ പ്രശസ്തമായ ടൈം സ്ക്വയറിലെ ബില് ബോര്ഡില് ‘കേരളീയത്തി’ന്റെ അനിമേഷന് വീഡിയോ പ്രദര്ശിപ്പിച്ചത്. ഇന്ത്യന് സമയം രാവിലെ 10.27നാണ് ടൈം സ്ക്വയറില് കേരളീയം തെളിഞ്ഞത്. ഇതോടെ കേരളത്തിന്റെ ചരിത്രവും വര്ത്തമാനവും നേട്ടങ്ങളും പുരോഗതിയും ആവിഷ്ക്കരിക്കുന്ന കേരളീയത്തിന്റെ സന്ദേശം വിദേശമണ്ണിലും എത്തിക്കഴിഞ്ഞു. ന്യൂയോര്ക്ക് ടൈം സ്ക്വയറില് കേരളീയത്തിന്റെ വീഡിയോയും ലോഗോയും നവംബര് ഏഴുവരെ പ്രദര്ശിപ്പിക്കും. കേരളത്തിന്റെയും കേരളീയം മഹോല്സവത്തിന്റെയും വൈവിധ്യവും സൗന്ദര്യവും സമന്വയിപ്പിച്ച് രൂപകല്പ്പന ചെയ്ത അനിമേഷന് വീഡിയോ യും ലോഗോയും ഇന്ത്യന് സമയം പകല് 10:27 മുതല് ഒരുമണിക്കൂര് ഇടവിട്ട് പ്രദര്ശിപ്പിക്കും. കേരളീയത്തിന് ആശംസയുമായി താരങ്ങളും കേരളീയത്തിന്റെ ആദ്യപതിപ്പിന്റെ ഉദ്ഘാടന വേദി താരത്തിളക്കത്താല് ശ്രദ്ധേയമായി. കേരളീയം പരിപാടിക്ക് ആശംസയര്പ്പിച്ച് കമലഹാസനൊപ്പം…
Read Moreഒരുക്കങ്ങള് പൂര്ണം; അനന്തപുരിയില് ഇന്നുമുതല് മലയാളത്തിന്റെ മഹോത്സവം
konnivartha.com: കേരളത്തിന്റെ ഏറ്റവും മികവുറ്റവ ലോകത്തിനു മുന്നില് അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്നു(നവംബര്1)മുതല് ഏഴുവരെ അരങ്ങേറുന്ന കേരളീയം മഹോത്സവത്തിനായി അനന്തപുരി ഒരുങ്ങി. രാവിലെ 10.00 മണിക്ക് സെന്ട്രല് സ്റ്റേഡിയത്തില് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനുശേഷം 2 മണിയോടെ കേരളീയത്തിന്റെ വേദികള് പൊതുജനങ്ങള്ക്കായി തുറന്നുകൊടുക്കും.രണ്ടാം തീയതി മുതല് രാവിലെ 10 മുതല് രാത്രി 10 മണി വരെ പൊതുജനങ്ങള്ക്ക് പ്രവേശനമുണ്ടാകും.ചലച്ചിത്രമേള അടക്കം എല്ലാവേദികളിലേയ്ക്കുള്ള പ്രവേശനം പൂര്ണമായും സൗജന്യമാണ്.വേദികളുടെ നിര്മാണപ്രവര്ത്തനങ്ങള് പൂര്ത്തീകരിച്ചുകഴിഞ്ഞു.മേളയുടെ മുഖ്യആകര്ഷണമായ സെമിനാറുകള് നവംബര് 2 മുതല് തുടങ്ങും.രാവിലെ 9.30 മുതല് 1.30 വരെയാണ് സെമിനാറുകള്.കലാപരിപാടികള് ഇന്നു വൈകിട്ടു 6.30ന് ശോഭനയുടെ നൃത്തപരിപാടിയോടെ തുടങ്ങും. കേരളീയത്തിനായി പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള് ഒരുക്കിയിട്ടുണ്ട്.40 വേദികള് ഉള്പ്പെടുന്ന മേഖലകളെ നാലു സോണുകളായി തിരിച്ച് ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥര്, ഇരുന്നൂറ്റന്പതിലേറെ വനിതാ പോലീസ് ഉദ്യോഗസ്ഥര്, നാനൂറിലധികം സ്പെഷ്യല് പോലീസ് ഓഫീസര്മാര് എന്നിവരെ ഡ്യൂട്ടിക്കായി…
Read Moreവർണ്ണോൽസവം 2023 ജില്ലാതല വിജയികൾ
konnivartha.com: പത്തനംതിട്ട ജില്ല ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ നടന്ന വർണ്ണോൽസവം 2023 ജില്ലാതല വിജയികൾ 1 , ലളിതഗാനം : എൽ.പി വിഭാഗം : ദേവനന്ദ എ. ( ഒന്നാം സ്ഥാനം :ജി. എൽ. പി.എസ് ചൂരക്കോട്. ) അളകനന്ദ എ : ( രണ്ടാം സ്ഥാനം : ജി. യു.പി.എസ് പുല്ലാട് ) യൂ.പി വിഭാഗം : നയന അനിൽ ( ഒന്നാം സ്ഥാനം :എസ്. വി. ജി. എച്ച് .എസ്. എസ് കിടങ്ങന്നൂർ ) അനന്യ വി.എ ( രണ്ടാം സ്ഥാനം : ഗവ. യു.പി.എസ് പുല്ലാട് ) . അജ്ഞലി പ്രകാശ് ( മൂന്നാം സ്ഥാനം : സെന്റ് പീറ്റേഴ്സ് യു. പി. എസ് ) ഹൈസ്ക്കൂൾ വിഭാഗം : ശ്രീലക്ഷ്മി പി. ( ഒന്നാം സ്ഥാനം : എസ്.വി ഹൈസ്ക്കൂൾ പുല്ലാട് )…
Read Moreപത്തനംതിട്ട : വർണ്ണോൽസവം 2023 തുടങ്ങി
പത്തനംതിട്ട :ശിശുദിനത്തിന്റെ മുന്നോടിയായി ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള വർണ്ണോൽസവം 2023ന്റെ മുന്നോടിയായിയായുള്ള പ്രസംഗ മൽസരങ്ങൾ കാതോലിക്കേറ്റ് ഹയർ സെക്കണ്ടന്ററി സ്കൂളിൽ നഗരസഭ ചെയർമാൻ അഡ്വ ടി. സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡന്റ് അജിത് കുമാർ ആർ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ്ജ് കുറ്റിയിൽ മുഖ്യപ്രഭാഷണം നടത്തി. ശിശുക്ഷേമ സമിതി സംസ്ഥാന സമിതി അംഗം പ്രൊഫ.ടി കെ.ജി നായർ , ശിശുക്ഷേമ സമിതി ജില്ല സെകട്ടറി ജി. പൊന്നമ്മ , ജില്ല ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ , ജില്ല ട്രഷറാർ ദീപു ഏ.ജി , സുമ നരേന്ദ്രാ , എസ്. മീരാസാഹിബ് , സി.ആർ കൃഷ്ണക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. രണ്ടാംഘട്ട കലാ സാഹിത്യ മൽസരങ്ങൾ ഒക്ടോബർ 29ന് ഞായറാഴ്ച രാവിലെ 9 മുതൽ…
Read Moreവരക്കാഴ്ച്ചയുടെ വർണ്ണ വിസ്മയം തീര്ത്ത് സിംഗപ്പൂർ മലയാളി
konnivartha.com/ സിംഗപ്പൂർ :കേരളക്കരക്ക് അഭിമാനമായി സിംഗപ്പൂരിലൊരു ചിത്രകാരി. കലാകാരായ മലയാളികളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും മലയാളികൾക്ക് മടിയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം എങ്കിലും അതിൽ വ്യത്യസ്തരാണ് സിംഗപ്പൂർ മലയാളികൾ എന്ന് പല തവണ തെളിയിച്ചിട്ടുള്ളതാണ്. കഴിഞ്ഞ കുറെ വർഷക്കാലമായി സിംഗപ്പൂരിലും പുറത്തും നടത്തപ്പെട്ട വിവിധ ചിത്രകലാ പ്രദർശനങ്ങളിൽ ശ്രദ്ധിക്കപ്പെട്ട കലാകാരിയാണ് ജലീല നിയാസ് എന്ന ചിത്രകാരി. Tranquil Essence എന്ന പേരിൽ രണ്ടാഴ്ച നീളുന്ന ജലീല നിയസിന്റെ solo exhibition സിംഗപ്പൂർ ജന്റ്റിംഗ് ലേനിലെ മായാ ഗാലറിയിൽ ഈ മാസം 28 വരെയാണ് നടക്കുന്നത്. സിംഗപ്പൂർ Ministry of Home Affairs and Ministry of National Development ഡോ.മുഹമ്മദ് ഫൈസൽ ഇബ്രാഹിം ആണ് പ്രദർശനത്തിന്റെ മുഖ്യ അതിഥി ആയി എത്തിയത്. ചിത്രരചനയിൽ എന്നും സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന കലാകാരിയാണ് തിരുവനന്തപുരം സ്വദേശിനിയായ…
Read Moreനീയെൻ സർഗ സൗന്ദര്യമേ- 2023 : സർഗോത്സവം നാളെ കോന്നിയില് നടക്കും
konnivartha.com/ കോന്നി : പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ റവന്യൂ ജില്ലാ സർഗോത്സവം നീയെൻ സർഗ സൗന്ദര്യമേ- 2023 നാളെ കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. ഏഴ് വേദികളിലായി ഏഴ് ശിൽപശാലകളാണ് നടക്കുക. കോന്നിയുടെ കലാ സാഹിത്യ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഏഴ് വ്യക്തികളുടെ പേരിലാണ് ഹാളുകൾ ക്രമീകരിച്ചിട്ടുള്ളത്. കോന്നിയൂർ മീനാക്ഷിയമ്മ ഹാളിൽ ചിത്രരചന, കോന്നിയൂർ രാധാകൃഷ്ണൻ (മാധവശേരിൽ) ഹാളിൽ കവിതാ രചന, കോന്നിയൂർ ഭാസ് ഹാളിൽ അഭിനയം, ഗുരു നിത്യചൈതന്യയതി ഹാളിൽ പുസ്തകാസ്വാദന ശിൽപശാല, കോന്നിയൂർ ആർ നരേന്ദ്രനാഥ് ഹാളിൽ കഥാ രചന, കോന്നിയൂർ രാധാകൃഷ്ണൻ ഹാളിൽ കാവ്യാലാപനശിൽപശാല, കോന്നിയൂർ രാഘവൻ നായർ ഹാളിൽ നാടൻ പാട്ട് ശിൽപശാല എന്നിവയാണ് നടക്കുക. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും വിജയികളായ 308 കുട്ടികളാണ് വിവിധ ശിൽപശാലകളിൽ…
Read Moreവകയാര് ശിവ പാര്വ്വതി ക്ഷേത്രത്തിലെ മൃത്യുഞ്ജയ ഹോമം നവംബര് 2 ന്
konnivartha.com: കോന്നി വകയാര് ശിവ പാര്വ്വതി ക്ഷേത്രത്തിലെ മൃത്യുഞ്ജയ ഹോമം നവംബര് 2 ന് നടക്കും . ക്ഷേത്രം തന്ത്രി ഗണപതി രാമ ശര്മ്മയുടെയും ക്ഷേത്രം മേല്ശാന്തി ബ്രഹ്മശ്രീ സുരേഷ് ഭട്ടതിരിപ്പാടിന്റെയും മുഖ്യ കാര്മ്മികത്വത്തില് ആണ് മൃത്യുഞ്ജയ ഹോമം. രാവിലെ 6 ന് മഹാഗണപതിഹോമം 8 ന് മൃത്യുഞ്ജയ ഹോമം, വൈകിട്ട് 6 .30 ന് ദീപാരാധന ,നവഗ്രഹ പൂജ എന്നിവ നടക്കുമെന്ന് പ്രസിഡന്റ് രാധാകൃഷ്ണന് മുഞ്ഞിനാട്ട് . സെക്രട്ടറി ബാബു പി രാജ് പതാലില് എന്നിവര് അറിയിച്ചു
Read More