konnivartha.com; കേരള പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ പൈതൃകോത്സവം നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി ഒക്ടോബർ 15 മുതൽ 27 വരെ നടക്കും. പ്രഭാഷണങ്ങൾ, സെമിനാറുകൾ, പ്രദർശനങ്ങൾ, കലാപരിപാടികൾ, ഭക്ഷ്യമേള, ക്വിസ് മത്സരങ്ങൾ, പൈതൃക പദയാത്ര എന്നിവയാണ് പൈതൃകോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നത്. കേരളം പിന്നിട്ട ഏഴുപതിറ്റാണ്ട് എന്ന വിഷയത്തിൽ അൻപതോളം വരുന്ന ഗ്രന്ഥശാലകളിൽനടക്കുന്ന പ്രഭാഷണ പരമ്പരയോടെയാണ് പൈതൃകോത്സവ പരിപാടികളുടെ തുടക്കം. ഒക്ടോബർ 23 മുതൽ 27 വരെ ഗാന്ധിജിയുടെ ജീവിതസന്ദർഭങ്ങളെ അടിസ്ഥാനമാക്കി മുരളി ചീരോത്ത്, പി.എൻ ഗോപീകൃഷ്ണൻ എന്നിവർ ക്യുറേറ്റ് ചെയ്ത ഗാന്ധി പ്രദർശനം മഹാത്മാമന്ദിരത്തിലും മൂന്നു വകുപ്പുകളുടെ നേതൃത്വത്തിലുള്ള പൈതൃക പ്രദർശനം ടൗൺസ്ക്വയറിലും നടക്കും. മുഖ്യവേദിയായ ടൗൺസ്ക്വയറിലെ പരിപാടികളുടെ ഉദ്ഘാടനം 25ന് വൈകിട്ട് നടക്കും. മുണ്ടേരി, അറക്കൽ, ചിറക്കൽ എന്നിവിടങ്ങളിലാണ് അനുബന്ധപരിപാടികൾ നടക്കുക. കണ്ണൂരിന്റെ പ്രാദേശിക ചരിത്രം വിഷയമാക്കി രണ്ട്…
Read Moreവിഭാഗം: Entertainment Diary
സംസ്ഥാന സ്കൂൾ കായികമേള 21 മുതൽ; സഞ്ജു സാംസൺ ബ്രാൻഡ് അംബാസിഡർ
സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഈ വർഷത്തെ ഭാഗ്യചിഹ്നം ‘തങ്കു’ എന്ന മുയലാണ്. ഇന്ത്യൻ ക്രിക്കറ്റ് തരാം സഞ്ജു സാംസണിനെ സ്കൂൾ ഒളിമ്പിക്സിന്റെ ബ്രാൻഡ് അംബാസിഡറായി മന്ത്രി പ്രഖ്യാപിച്ചു. മുൻ വർഷത്തെ പോലെ തന്നെ ‘സംസ്ഥാന സ്കൂൾ കായിക മേള 2025’ ഒളിമ്പിക്സ് മാതൃകയിൽ തിരുവനന്തപുരത്ത് വച്ച് ഒക്ടോബർ 21 മുതൽ 28 വരെ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2024-ൽ ഒളിമ്പിക്സ് മാതൃകയിൽ കൊച്ചിയിൽ മേള സംഘടിപ്പിച്ചിരുന്നു. സ്കൂൾ കായിക മേളയിൽ അണ്ടർ 14, 17, 19 കാറ്റഗറികളിലും അതോടൊപ്പം സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും ഉൾപ്പെടെ ഇരുപതിനായിരത്തോളം കായിക പ്രതിഭകൾ ഒരുമിക്കുമെന്ന് മന്ത്രി അറിയിച്ചു. സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ദേശീയ…
Read More‘പ്രാണരഹസ്യം’ പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു
konnivartha.com/ കൊച്ചി : അമൃത ആശുപത്രിയിലെ ഇന്റഗ്റേറ്റീവ് മെഡിസിൻ വിഭാഗം സീനിയർ ലക്ചററും ക്ലിനിക്കൽ യോഗ വിദഗ്ദ്ധയുമായ ഡോ. രാധിക സൗരഭ് രചിച്ച ആദ്യ സംസ്കൃത കൃതിയായ ‘പ്രാണരഹസ്യ’ത്തിന്റെ കവർ മലയാള ചലച്ചിത്ര സംവിധായകൻ മേജർ രവി പ്രകാശനം ചെയ്തു. സദ്ഗരു ശ്രീ മാതാ അമൃതാനന്ദമയീ ദേവിയുടെ അനുഗ്രഹത്തോടെയാണ് ഈ പുസ്തകം വേദ ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്നത്. സമകാലീന യോഗ തത്വശാസ്ത്രത്തെക്കുറിച്ച് 21-ാം നൂറ്റാണ്ടിൽ കേരളത്തിൽ രചിക്കപ്പെട്ട ആദ്യ മൗലിക സംസ്കൃത കൃതികളിലൊന്നാകാൻ സാധ്യതയുള്ള ഈ പുസ്തകം, പുരാതന യോഗജ്ഞാനത്തിലുള്ള ആദ്ധ്യാത്മിക രഹസ്യങ്ങളെ തുടക്കകാർക്ക് മനസിലാകുന്ന വിധം അവതരിപ്പിച്ചിരിക്കുന്നു. ഈ പുസ്തകത്തിൽ സൂത്ര ശൈലിയിലുള്ള 20 സംസ്കൃത ശ്ലോകങ്ങൾ അഞ്ച് അദ്ധ്യായങ്ങളിലായി ഉൾപ്പെടുത്തിയിരിക്കുന്നു. ഓരോ ശ്ലോകത്തിനും ലളിതവും സംഭാഷണ രൂപത്തിലുള്ളതുമായ മലയാള വ്യാഖ്യാനം നൽകിയിട്ടുണ്ട്. യോഗാഭ്യാസം, ധ്യാനം എന്നിവയിലൂടെ പ്രാണന്റെ (ജീവശക്തി) രഹസ്യം എല്ലാവർക്കും പ്രാപ്തമാക്കുക…
Read Moreപുരസ്കാരത്തിളക്കത്തിൽ തിരുവനന്തപുരം ഡിവിഷൻ
70-ാമത് റെയിൽവേ വാരാഘോഷം: പുരസ്കാരത്തിളക്കത്തിൽ തിരുവനന്തപുരം ഡിവിഷൻ konnivartha.com; ദക്ഷിണ റെയിൽവേയുടെ 70-ാമത് റെയിൽവേ വാരാഘോഷങ്ങളുടെ ഭാഗമായി നടന്ന ‘വിശിഷ്ട് റെയിൽ സേവാ പുരസ്കാരം 2025’ അവാർഡ് വിതരണച്ചടങ്ങിൽ തിളങ്ങി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. കൊമേഴ്സ്യൽ, അക്കൗണ്ട്സ്, മെഡിക്കൽ, പാസഞ്ചർ അമിനിറ്റി വർക്ക്സ്, സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് (സേലം ഡിവിഷനുമായി പങ്കിട്ടു), ഇന്റർ-ഡിവിഷണൽ ഓവറോൾ എഫിഷ്യൻസി റണ്ണേഴ്സ്-അപ്പ് ഷീൽഡ് (ചെന്നൈ ഡിവിഷനുമായി സംയുക്തമായി) എന്നിങ്ങനെ ആറ് എഫിഷ്യൻസി ഷീൽഡുകളാണ് തിരുവനന്തപുരം ഡിവിഷൻ സ്വന്തമാക്കിയത്. തിരുവനന്തപുരം ഡിവിഷനു വേണ്ടി ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ ഷീൽഡുകൾ ഏറ്റുവാങ്ങി. തിരുവനന്തപുരം ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥരായ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. ശോഭ ജാസ്മിൻ, സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ വൈ. സെൽവിൻ, സീനിയർ ഡിവിഷണൽ ഫിനാൻസ് മാനേജർ മീര വിജയ രാജ്, സീനിയർ ഡിവിഷണൽ സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ്…
Read Moreകൊച്ചി ചുറ്റിക്കാണാം ഡബിൾ ഡക്കർ ബസ്സിൽ: 200 രൂപ മാത്രം
konnivartha.com: കൊച്ചിയിലെ നഗര കാഴ്ചകൾ കാണാൻ കെ.എസ് ആർ.ടി സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസ് ട്രിപ്പുകൾ ഒരു ദിവസം മൂന്ന് എണ്ണം ആയി വർദ്ധിപ്പിച്ചു. എറണാകുളം ജെട്ടി സ്റ്റാൻഡിൽ നിന്ന് വൈകിട്ട് നാലിന് ആദ്യ ട്രിപ്പും, 6.30 ന് രണ്ടാമത്തെ ട്രിപ്പും, മൂന്നാമത്തെ ട്രിപ്പ് രാത്രി ഒമ്പതിനും ആരംഭിക്കും.അപ്പർ ഡക്ക് ചാർജ് 200 രൂപയായും, ലോവർ ഡക്കർ ചാർജ് 100 രൂപ ആയും കുറച്ചു. അപ്പർ ഡക്കിൽ 39 സീറ്റുകളും, ലോവർ ഡക്കിൽ 24 സീറ്റുകളും ആണ് ഉള്ളത്. എല്ലാ ദിവസവും ജെട്ടി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ഗോശ്രീ പാലം കടന്ന് കാളമുക്കിൽ എത്തി, തിരിച്ച് ഹൈകോർട്ട് വഴി എം ജി റോഡിലൂടെ ജോസ് ജംഗ്ഷൻ,തേവര വഴി കോപ്റ്റ് അവന്യു എത്തി ഷിപ്പ് യാർഡ്,…
Read Moreമോഹൻലാലിന് കേരളത്തിന്റെ ‘ലാൽ സലാം’
ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് കേരളത്തിന്റെ ‘ലാൽ സലാം’ :സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയതിന്റെ ആഘോഷമായി ‘മലയാളം വാനോളം ലാൽസലാം’ പരിപാടി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ (ഒക്ടോബർ 4) അരങ്ങേറി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഈ അനുപമമായ ചടങ്ങ് പ്രിയ നടനോടുള്ള ആയിരങ്ങളുടെ സ്നേഹാദരവുകളാൽ അലംകൃതമായി. ജനസാഗരത്തിന്റെ ആദരവ്, സുരക്ഷിതമായ സംഘാടനം വൈകുന്നേരം 4.30ന് മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളിലെ ശ്രദ്ധേയമായ ഗാനങ്ങൾ കോർത്തിണക്കി സാന്ദ്രാ ഷിബു അവതരിപ്പിച്ച മനോഹരമായ സോളോ വയലിൻ പ്രകടനത്തോടെ ആരംഭിച്ച ചടങ്ങ് ആദ്യനിമിഷം മുതൽ ജനമനസ്സുകളെ കീഴടക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കേരള സർക്കാരിന്റെ ആദരസൂചകമായി അദ്ദേഹം മോഹൻലാലിനെ ഉപഹാരം നൽകി…
Read Moreഓറഞ്ച് നിറത്തില് കറ്റാര്വാഴ പൂവിട്ടു :വിരളമായി മാത്രമേ ഈ ഔഷധ സസ്യം പൂവിടാറുള്ളൂ
konnivartha.com; ഔഷധഗുണം ഏറെയുള്ള സസ്യമാണ് കറ്റാർ വാഴ. അത്യപൂർവമായി മാത്രമേ കറ്റാർവാഴ പൂവിടാറുള്ളൂ. കോന്നിയിലും പൂവിട്ടു . കോന്നി വകയാര് മേലേതില് പടിയിലെ അനുവിന്റെ വീട്ടിലെത്തിയാൽ ഈ അപൂർവ കാഴ്ച കാണാം. കറ്റാർ വാഴ പൂത്തു നിൽക്കുന്നത് പലരും കണ്ടിട്ടുണ്ടാവില്ല. വിരളമായി മാത്രമേ ഈ ഔഷധ സസ്യം പൂവിടാറുള്ളൂ.വകയാറില് ആണ് കറ്റാർ വാഴ പൂക്കൾ തലയുയർത്തി നിൽക്കുന്നത്.പ്രത്യേക വള പ്രയോഗം ആവശ്യം ഇല്ല . ഓറഞ്ച് നിറത്തിലുള്ള ഈ പൂക്കളാണ് ഇപ്പോൾ നാട്ടിലെ താരം. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് കറ്റാർവാഴ പൂവിട്ടത് .കനത്ത മഴ സമയത്ത് ചീയല് രോഗം ഉണ്ടാകും .ഇതെല്ലം തരണം ചെയ്തു ആണ് കറ്റാര് വാഴ പൂവിട്ടത് .രോഗ പ്രതിരോധ ശേഷിയാണ് ഇത് കാണിക്കുന്നത് . ഒരു കറ്റാർ വാഴ പൂവ് അതിന്റെ ചെടിക്ക് നാല് വർഷത്തിൽ കൂടുതൽ പ്രായമാകുമ്പോഴാണ് പൂക്കുന്നത്. കറ്റാർ…
Read Moreരാജ്യാന്തര മാധ്യമോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര മാധ്യമോത്സവം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പ്രവർത്തനത്തിൽ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെ നെടുംതൂണായി പ്രവർത്തിച്ച കാലത്ത് നിന്നും മാധ്യമ പ്രവർത്തനം വലിയതോതിൽ മാറി. രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളുടെയും നിയന്ത്രണം കോർപ്പറേറ്റുകളുടെ കയ്യിലാണ്. ഇത്തരം പ്രവണതകൾക്കെതിരെ പ്രവർത്തിക്കുന്ന മാധ്യമങ്ങൾ കടുത്ത ആക്രമണങ്ങൾക്ക് വിധേയരാവുകയാണ്. സ്വതന്ത്ര മാധ്യമ പ്രവർത്തനം നഷ്ടമാകുന്നിടത്ത് ജനാധിപത്യം അവസാനിക്കും. ഭരണഘടന വെല്ലുവിളി നേരിടും. വിമർശനാത്മക ചിന്ത അവസാനിക്കും. വ്യാജ വാർത്തകൾ ആധിപത്യം നേടും. ഇതില്ലാതാക്കാൻ നാം ഒറ്റക്കെട്ടായി പോരാടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ പലസ്തീൻ ഐക്യദാർഢ്യ രേഖ ഫലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷ്വേഷിന് മുഖ്യമന്ത്രി കൈമാറി. ശ്രദ്ധേയരായ മാധ്യമപ്രവർത്തകർക്കുള്ള വിവിധ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. 2024 ലെ മീഡിയ പേഴ്സൺ ഓഫ് ദ…
Read Moreനടി ഷീലയ്ക്കും ഗായിക പി.കെ. മേദിനിയ്ക്കും ആജീവനാന്ത സംഭാവനാ പുരസ്കാരം
ഈ വർഷത്തെ വയോസേവന അവാർഡുകൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു. മലയാളത്തിന്റെ ആദ്യകാല ലേഡി സൂപ്പർ സ്റ്റാറും നിത്യഹരിത നായികയുമായ ഷീല, പ്രശസ്ത ഗായിക പി കെ മേദിനി എന്നിവരെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്ക്കാരങ്ങൾക്ക് തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ വീതമാണ് പുരസ്കാര തുക. വയോജനക്ഷേമ പ്രവർത്തനങ്ങളിലെ മികവുറ്റ സംഭാവനകൾക്ക് വയോജന കമ്മീഷൻ അംഗം കൂടിയായ അമരവിള രാമകൃഷ്ണനെ പ്രത്യേക ആദരത്തിന് തിരഞ്ഞെടുത്തതായും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അറുപതുകളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടിലേറെ കാലം വെള്ളിത്തിരയിൽ നിറസാന്നിദ്ധ്യമായിരുന്നു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോഡിയെന്ന റെക്കോർഡ് പ്രേം നസീറിനൊപ്പം പങ്കിട്ടിരുന്നു. ജെ സി ഡാനിയേൽ പുരസ്കാരവും നിരവധി തവണ ദേശീയ-സംസ്ഥാന അവാർഡുകളും തേടിയെത്തിയിട്ടുള്ള ചലച്ചിത്ര പ്രതിഭയാണ് ഷീല. ഗായികയും സംഗീതജ്ഞയും എന്നതിനൊപ്പം പുന്നപ്ര വയലാർ സ്വാതന്ത്ര്യസമര സേനാനിയായും ചരിത്രത്തിൽ ഇടം…
Read More