ജോലിതിരക്കിനിടയില്‍ നാടകത്തെ സ്നേഹിക്കുന്ന കോന്നി അട്ടച്ചാക്കല്‍ ” ഊര് നാടകകൂട്ടം” : തേന്‍വരിക്ക നാടകം യുവജനക്ഷേമബോര്‍ഡിന്റെ അമേച്വര്‍ നാടകമല്‍സരത്തില്‍ തെരെഞ്ഞെടുത്തു കോന്നി :അട്ടച്ചാക്കല്‍ ദേശത്തു നിന്നൊരു അമേച്വര്‍ നാടകസംഘം ഊര് നാടകകൂട്ടം വീണ്ടും ഉയരങ്ങളിലേക്ക് നാടകസംസ്കാരത്തിന്റെ പുതുവഴിയില്‍ പുര്‍ണ്ണ സമയനാടകക്കാരായല്ല മറിച്ച് ജോലിതിരക്കിനിടയില്‍ നാടകത്തെ സ്നേഹിക്കുകയും നാടകപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഊര് നാടകകൂട്ടത്തിന്റെ തേന്‍വരിക്ക നാടകം യുവജനക്ഷേമബോര്‍ഡിന്റെ അമേച്വര്‍ നാടകമല്‍സരത്തില്‍ തെരെഞ്ഞെടുത്തു. സെന്റ് ജോര്‍ജ്ജ്.വി.എച്ച്.എസ്.എസ്. സ്കൂളില്‍ നടന്ന മഹിമ ക്ലബിന്റെ നാടകക്യാബിലാണ് ആദ്യ അവതരണം നടന്നത്.അട്ടച്ചാക്കല്‍ സെന്റ്.ജോര്‍ജ്ജ്.വി.എച്ച്.എസ്.എസ് അധ്യാപകനും ഗോള്‍ഡന്‍ ബോയിസ് ചാരിറ്റബിള്‍സംഘത്തിന്റെ സെക്രട്ടറിയും സാമൂഹികപ്രവര്‍ത്തകനുമായ ബിനു കെ.എസ് ആണ് നാടകരചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.. ഊര് നാടകകൂട്ടത്തിന് ആശംസകള്‍
Read Moreവിഭാഗം: Entertainment Diary
ശ്രീകുറുംബ ട്രസ്റ്റിന്റെ 24-ാമത് സ്ത്രീധനരഹിത സമൂഹവിവാഹത്തില്‍ 17 യുവതികള്‍ക്ക് മാംഗല്യം
വടക്കഞ്ചേരി: ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ രണ്ടാംഘട്ട സ്ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട് ശ്രീകുറുംബ കല്യാണ മണ്ഡപത്തില്‍ നടന്നു. 17 യുവതികളാണ് ഞായറാഴ്ച സുമംഗലികളായത്. ശോഭാ ലിമിറ്റഡ് ചെയര്‍മാന്‍ എമറിറ്റസും ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയുമായ പി.എന്‍.സി. മേനോനും പത്‌നി ശോഭ മേനോനും വധുവരന്‍മാരെ അനുഗ്രഹിച്ചു. ഇതോടെ 2003 മുതല്‍ ട്രസ്റ്റ് നടത്തി വരുന്ന സമൂഹവിവാഹങ്ങളിലൂടെ വിവാഹിതരായ യുവതികളുടെ എണ്ണം 647 ആയി. ടസ്റ്റ് ദത്തെടുത്തിട്ടുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലെ 2500-ലേറെ വരുന്ന ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നാണ് ഓരോ സമൂഹവിവാഹത്തിനും യുവതികളെ തെരഞ്ഞെടുക്കുന്നത്. ഓരോ യുവതിക്കും നാലരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ എന്നിവയും ട്രസ്റ്റ് നല്‍കി. അതത് വധൂവരന്മാരുടെ വിശ്വാസമനുസരിച്ചുള്ള ചടങ്ങുകളാണ് ഒരുക്കിയിരുന്നത്. കൂടാതെ വിവാഹസദ്യയും ഒരുക്കിയിരുന്നു. വിവാഹത്തിന് മുമ്പ് യുവതികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആരോഗ്യം, ശുചിത്വം,…
Read Moreമാവിലരുടെ എരുത് കളി മാവേലിക്കരയിലും
ഗദ്ദിക2019@മാവേലിക്കരയില്‍ വന്നാല്‍ കാണാം എരുതുകളി . പട്ടികജാതി വികസനം, പട്ടികവര്‍ഗ വികസനം, കിര്‍ടാഡ്‌സ് വകുപ്പുകള്‍ സംഘടിപ്പിക്കുന്നത് . കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ മലയോരപ്രദേശങ്ങളിൽ വസിക്കുന്ന മാവിലൻ സമുദായാംഗങ്ങൾക്കിടയിലുള്ള ഒരു കലാരൂപമാണ് എരുതുകളി. തുലാ മാസം പത്തിന് മാവിലർ തങ്ങളുടെ ഗ്രാമപ്രവിശ്യയിൽ നടത്തുന്ന ഒരു വിനോദ കലാരൂപമാണിത്. ‘എരുത്’ എന്ന വാക്കിന്റെ അർത്ഥം വലിയ കാള എന്നാണ്. മുളങ്കമ്പുകളും വൈക്കോലും തുണിയും മരത്തലയും കൊണ്ട് നിർമ്മിക്കുന്ന എടുപ്പുകാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം. കാളയേയും വഹിച്ച് താളനിഷ്ഠയോടെ ആടിപ്പാടി മാവിലർ വീടുകൾ തോറും കയറി ഇറങ്ങും. വാദ്യങ്ങളായി ചെണ്ടയും ചിപ്പിലയും ഉപയോഗിക്കും. വാദ്യത്തിനനുസരിച്ച് പാട്ടും നൃത്തവും ഉണ്ട്. കാർഷികവൃത്തിക്ക് ആരംഭം കുറിച്ചു കൊണ്ടുള്ള പാട്ടുകളാണ് ഇതിലുപയോഗിക്കുന്നത്. കളിക്കാർക്കു വീട്ടുകാർ സമ്മാനങ്ങളും നൽകും. തുലാപ്പത്തിനു തുടങ്ങുന്ന കളി കുറേ ദിവസങ്ങളോളം നീണ്ടു നിൽക്കും. എടുപ്പുകാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം.
Read Moreഇന്‍ഡ്യ – അമേരിക്ക സ്നേഹപൂര്‍വ്വം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു
ഇന്‍ഡ്യ – അമേരിക്ക സ്നേഹപൂര്‍വ്വം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു . സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ( മെമ്പര്‍മാര്‍ ,ഭാരവാഹികള്‍ ) ആഗ്രഹിക്കുന്ന സമാന ചിന്തയുള്ള സുഹൃത്തുക്കള്‍ ബന്ധപ്പെടുക “കോന്നി വാര്‍ത്ത ഡോട്ട് കോം” ആഭിമുഖ്യത്തില്‍ തുടക്കം കുറിക്കുന്ന ഇന്‍ഡ്യ – അമേരിക്ക സ്നേഹപൂര്‍വ്വം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു .കോന്നി ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന ജീവകാരുണ്യ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ( മെമ്പര്‍മാര്‍ ,ഭാരവാഹികള്‍ ) ആഗ്രഹിക്കുന്ന സമാന ചിന്തയുള്ള സുഹൃത്തുക്കളുടെ ഒരു യോഗം ചേരുവാന്‍ ആഗ്രഹിക്കുന്നു . ഉദ്ദേശ ലക്ഷ്യം : നിര്‍ദ്ധനരായ രോഗികളുടെ ചികില്‍സാ തുടര്‍ച്ച ഏറ്റെടുക്കുക , പഠന മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് ജോലി ലഭിക്കും വരെയുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കുക , മുതിര്‍ന്ന പൌരന്മാരുടെ ഉല്ലാസത്തിന് വേണ്ടി പകല്‍ വീടുകള്‍ സജീകരിക്കുക , നിര്‍ദ്ധന പെണ്‍കുട്ടികള്‍ക്കു വേണ്ടി തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍…
Read Moreദൈവദാസി മദര്‍ തെരേസ ലിമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സെന്റ് തെരേസാസ് കോളേജ്, എറണാകുളം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ മദര്‍ തെരേസ ലിമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു .സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയിട്ടുള്ള വ്യക്തികളെയാണ് അവാര്‍ഡിനായി പരിഗണിക്കുക. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. കൊച്ചിയുടെ വിദ്യാഭ്യാസ സാമൂഹിക രംഗത്തു തനതായ മാറ്റങ്ങള്‍ വരുത്തി കേരളീയ നവോത്ഥാനത്തിനു തുടക്കം കുറിച്ച വ്യക്തിയാണ് ദൈവദാസി മദര്‍ തെരേസ ലിമ. 2015-ലാണ് തെരേസ ലിമ പുരസ്‌കാരം കോളേജ് മാനേജ്മന്റ് ഏര്‍പ്പെടുത്തിയത്. ഡോ. എം ലീലാവതി, ഷീബ അമീര്‍, മേരി എസ്തപ്പാന്‍, ലിസ്ബ യേശുദാസ് എന്നിവരാണ് മുമ്പ് ഈ പുരസ്‌കാരം നേടിയവര്‍. അപേക്ഷകര്‍ വിശദമായ ബയോഡേറ്റയും ഫോട്ടോയും സഹിതം ഡയറക്ടര്‍, സെന്റ് തെരേസാസ് കോളേജ്, എറണാകുളം – 682011 എന്ന വിലാസത്തില്‍ ഡിസംബര്‍ 30-ന് മുന്‍പായി അപേക്ഷ നല്‍കേണ്ടതാണ്. 2020 ജനുവരി 29-ന് സെന്റ് തെരേസാസ് കോളേജില്‍ വച്ച്…
Read Moreനീയുണരും മുമ്പേ…. (പി. സി. മാത്യു)
നീയുണരും മുമ്പേ…. (പി. സി. മാത്യു) ഒരു സ്‌നേഹച്ചെടിതന്‍ ചില്ലയില്‍ കൊഴിയാന്‍ ഒരുകാലം മൊട്ടിട്ടു വിരിഞ്ഞൊരു പൂവാണ് നീ ഒളിമിന്നുമോര്‍മകള്‍ ദശാബ്ദങ്ങള്‍ കടന്നിട്ടും ഒരുക്കൂട്ടിവെച്ചെന്നോര്‍മയില്‍ മരിക്കാതെയിന്നും നിര്‍വ്യാജമാം നിന്‍ സ്‌നേഹം പൂമ്പാറ്റകള്‍ക്കും നല്‍കി നവ്യമാം സൗരഭ്യം മായാതെ മനസ്സില്‍ നനവില്‍ നാമ്പെടുത്ത ചെറു വിത്തിന്‍ മുകുളങ്ങള്‍ നിലാവില്‍ തിളങ്ങി ചുറ്റിലും മാലാഖാമാര്‍പോലെ നിന്‍ പുഞ്ചിരി പകര്‍ന്ന നീഹാര ബിന്ദുക്കളൊക്കെ നിധിയായിന്നും സൂക്ഷിച്ചു കൂട്ടുകാര്‍ നീയറിയാതെ നിന്‍ വിരഹം നല്‍കിയ വേദന ഭാരമായ് പറക്കാതെ നിന്‍ കാമുകനാ മനോഹര ശലഭം ശയിക്കുന്നു ഭൂവില്‍ നിന്നെയറിയുന്നവര്‍ ഭൂവിലവിടവിടയായ് മേവുന്നു മധുരിക്കുമോര്‍മകള്‍ മാത്രം ചാലിച്ചു നിന്‍ ചിത്രം മനസ്സിന്റെയാല്‍ബത്തിലെന്നേക്കും സൂക്ഷിച്ചുവെച്ചു നീയുണരും മുമ്പേ നിനക്കായി നിവേദിക്കുവാന്‍. (മുപ്പത്തി മൂന്നു വര്ഷം മുമ്പേ കടന്നു പോയ ഒരു സുഹൃത്തിന്റെ ഓര്‍മ്മക്ക് മുമ്പില്‍ സമര്‍പ്പിക്കുന്ന ഒരു ഓര്‍മ്മക്കുറിപ്പ്)
Read Moreകേരളപ്പിറവി ദിനാശംസകള്‍
കേരളപ്പിറവി ദിനാശംസകള്‍…. “ഭാരതമെന്ന് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍” കാനനറാണിയാം കോന്നിയിലെത്തിയാല്‍ കരിയെ മെരുക്കുന്ന കൂടുകാണാം. താപ്പാനയുണ്ടല്ലോ നല്‍പാപ്പാനുമുണ്ടല്ലോ ആനമേലേറി സവാരി ചെയ്യാം! കേരളത്തില്‍ സു(പസിദ്ധമാം കല്ലേലി ഊരാളി വാഴുന്ന കാവുകാണാം പുണ്യപുരാതന ക്ഷേ(തസ്ഥലങ്ങള്‍ തന്‍ ശേഷിപ്പു കാണാംശിലാശകലങ്ങളില്‍. ലക്ഷണമൊത്തൊരു തേക്കുമരങ്ങളെ പോറ്റുന്ന തോട്ടങ്ങള്‍ കണ്ടിരിക്കാം. പച്ചതുടിക്കും മലഞ്ചെരുവില്‍ നീളേ പലവര്‍ണ്ണപ്പക്ഷിതന്‍ പാട്ടുകേള്‍ക്കാം. കൊക്കാത്തോടിന്‍കരയിലായുയരത്തില്‍ കാട്ടാത്തിപ്പാറതന്‍ പെരുമകാണാം വന്യമൃഗങ്ങളെ കണ്ടറിഞ്ഞീടുവാന്‍ വനപാതചുറ്റിത്തിരിഞ്ഞു പോരാം… അടവിയില്‍ മരമേലേതീര്‍ത്തമുളംകുടില്‍ കൗതുകക്കാഴ്ച പകര്‍ന്നീടുന്നു. വട്ടംചുഴറ്റുമാ കുട്ട വഞ്ചിക്കുള്ളില്‍ കാട്ടാറു തൊട്ടൊരു യാ(തയാവാം… കുടിനീരേകിക്കുളിരണിഞ്ഞൊഴുകുന്ന അച്ഛന്‍കോവിലാറിന്‍റ ചേലുകാണാം.. നറുതേന്‍ നുണയുന്ന നിര്‍വൃതി പോലവേ ഓര്‍മ്മതന്‍ താളില്‍ കുറിച്ചു വയ്ക്കാം…. കവിത🌟🌟 🌋കാനന റാണി🌋 (പസാദ്.വി.മോഹന്‍ 🌟🌟🌟🌟
Read Moreനടൻ കൃഷ്ണപ്രസാദിനും കാർട്ടൂണിസ്റ്റ് ജിതേഷ്ജിക്കും പുരസ്കാരം
ശിൽപ-ചിത്ര- ചലച്ചിത്രമേഖലകളിലെ പ്രതിഭകൾക്കായി ചങ്ങനാശ്ശേരി ബി & എസ് ശിൽപ -ചിത്ര സ്റ്റുഡിയോ കം കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പ്രഥമ ബി & എസ് ആർട്ട് എക്സലൻസ് പുരസ്കാരം ചലച്ചിത്രതാരവും കേന്ദ്ര ഫിലിം സെൻസർ ബോർഡംഗവുമായ കൃഷ്ണപ്രസാദ്, ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് കാർട്ടൂണിസ്റ്റ് ജിതേഷ്‌ജി എന്നിവർക്ക് ലഭിച്ചു. അമേരിക്കയിലെ ലോസ് ആഞ്ചലസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർന്നാഷണൽ റാങ്കർ ഡോട് കോം ലിസ്റ്റിന്റെ 2019 ലെ ടോപ് 10 സെലിബ്രിറ്റി ആർട്ടിസ്റ്റ് പട്ടികയിൽ ഉൾപ്പെട്ട ഇൻഡ്യൻ അതിവേഗചിത്രകാരൻ കൂടിയാണു പന്തളം സ്വദേശിയായ ജിതേഷ്ജി . 25000 രൂപയും ശിൽപി ബിജോയ് ശങ്കർ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമടങ്ങിയതാണു പുരസ്കാരം. 2019 ഒക്റ്റോബർ 27 ഞായറാഴ്ച രാവിലെ 10 നു ചങ്ങനാശ്ശേരി പുഴവാതിലുള്ള ബി & എസ് ആർട്ട് സ്റ്റുഡിയോ കം കൾച്ചറൽ സെന്റർ ആസ്ഥാനത്ത് നടക്കുമെന്ന് പുരസ്കാരസമിതി…
Read More“ജോളി”യുടെ പേര് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞത് കോടിക്കണക്കിന് ആളുകള്‍
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പോലീസിന്‍റെ പ്രതി സ്ഥാനത്ത് ഉള്ള ജോളിയുടെ പേര് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞത് കോടിക്കണക്കിന് ആളുകള്‍ ആണ് . കഴിഞ്ഞ 8 ദിവസം കൊണ്ട് ലോകത്തിന്‍റെ നാനാ ഭാഗത്ത് നിന്നും ഇന്റെര്‍നെറ്റിലെ പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗ്ലില്‍ മാത്രം ഈ പേര് തിരഞ്ഞത് പത്തു കോടി ആളുകള്‍ക്ക് മുകളിലാണ് .അത്ര മാത്രം ഈ കേസ് ജനശ്രദ്ധ നേടി . ലോക മാധ്യമങ്ങളില്‍ പോലും അതീവ പ്രാധാന്യത്തോടെയാണ് ഈ കേസ് റിപ്പോര്‍ട്ട് ചെയ്തത് . വിവിധ ഭാഷകളില്‍ ജോളി എന്ന പേര് ഇന്‍റര്‍നെറ്റില്‍ നല്‍കിയാല്‍ കൂടത്തായി കേസ് സംബന്ധിച്ചു ഇതുവരെയുള്ള വിവരം ലഭിക്കും . ജോളിയുടെ പഴയകാല ചിത്രങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തവരുടെ എണ്ണവും വളരെ കൂടുതലാണ് . കൂടത്തായി വിഷയം അന്വേഷണാത്മകമായ മലയാള സിനിമയാക്കുവാന്‍ പ്രമുഖ നിര്‍മ്മാണ കമ്പനിതന്നെ രംഗത്ത് വന്നു . മുംബൈ അധോലോക…
Read Moreകോന്നി ” എസ്സ് സിനിമാസിനെ ( ശാന്തിയെ ) തകർക്കുവാൻ അണിയറയിൽ നീക്കം:റിലീസ് സിനിമ നല്‍കാതെ “ഉപരോധം “
കോന്നി ” എസ്സ് സിനിമാസിനെ ( ശാന്തിയെ ) തകർക്കുവാൻ അണിയറയിൽ നീക്കം പത്തനംതിട്ട സിനിമാ ശാലയിൽ പ്രേക്ഷകർ കുറഞ്ഞു എന്ന കാരണത്താൽ കോന്നിയിൽ റിലീസ് സിനിമ നൽകാതെയിരിക്കുവാൻ നീക്കം എന്ന് ആക്ഷേപം . സിനിമാ സ്നേഹികൾ ഉണരുക 1955 ൽ തുടങ്ങിയ കോന്നി ശാന്തി തീയേറ്റർ പല വിഷമ ഘട്ടങ്ങളിലൂടെയും 2017 വരെ കോന്നിയിലെ സിനിമ പ്രേമികളുടെ അഭ്യർത്ഥന മാനിച്ചു പ്രദർശനം തുടർന്നു. അപ്പോളാണ് അന്നത്തെ സിനിമ മന്ത്രിയായിരുന്ന ഗണേഷ് കുമാർ സിനിമാ മേഖലയിൽ മുഴുവൻ പുതിയ ട്രെൻഡ് ഉണ്ടാക്കി എ സി യും മറ്റെല്ലാ ആധുനിക സംവിധാനങ്ങൾ ഉണ്ടാക്കുന്ന തീയേറ്ററുകൾക്ക് അത് ഗ്രാമപ്രദേശം ആയാലും ഇനി റിലീസ് മൂവി നൽകും എന്ന് പ്രഖ്യാപിച്ചത് . അങ്ങനെ കേരളത്തിലെ പലഭാഗത്തും ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ പഴയ തീയറ്ററുകൾ നവീകരിച്ച വർക്കൊക്കെ റിലീസ് നൽകി. അപ്പോളാണ് ഫിലിം എക്സിബിറ്റേഴ്സ്…
Read More