തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 26, 27 തീയതികളില്‍

  മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേക്കുളള ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 26 ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നും നടക്കും.ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക്‌ശേഷം 02.30നുമാണ്. ജില്ലാ കലക്ടറാണ് ജില്ലാ പഞ്ചായത്ത് വരണാധികാരി. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അതത് സ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്കാണ് ചുമതല. മുനിസിപ്പാലിറ്റികളില്‍ ഇതിനായി വരണാധികാരികളെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ചേരുന്ന അംഗങ്ങളുടെ യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ ഒരാള്‍ നാമനിര്‍ദേശം ചെയ്യണം. മറ്റൊരാള്‍ പിന്താങ്ങണം. നാമനിര്‍ദേശം ചെയ്യപ്പെട്ടയാള്‍ യോഗത്തില്‍ ഹാജരായിട്ടില്ലെങ്കില്‍ സ്ഥാനാര്‍ഥിയാകുന്നതിനുള്ള അയാളുടെ സമ്മതപത്രം ഹാജരാക്കണം. ഒരാള്‍ ഒന്നില്‍ കൂടുതല്‍ പേരുകള്‍ നിര്‍ദേശിക്കാനോ ഒന്നിലധികം പേരെ പിന്താങ്ങുവാനോ പാടില്ല. സംവരണം ചെയ്തിട്ടുള്ള സ്ഥാനങ്ങളില്‍ മത്സരിക്കുന്ന ഒരംഗത്തിനെ…

Read More

അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന് : മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഇത് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം / കൗൺസിലർ വേണം ആദ്യം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യേണ്ടത്. സർക്കാർ ഇതിലേയ്ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ മുൻപാകെ വേണം ആദ്യ അംഗം പ്രതിജ്ഞയെടുക്കേണ്ടത്. കോർപ്പറേഷനുകളിലും ജില്ലാപഞ്ചായത്തുകളിലും ജില്ലാകളക്ടർമാരും, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. മുനിസിപ്പൽ കൗൺസിലുകളിൽ ഇതിനായി നിയോഗിച്ചിട്ടുള്ള വരണാധികാരികൾ വേണം ആദ്യ അംഗത്തെ പ്രതിജ്ഞ എടുപ്പിക്കേണ്ടത്. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിർന്ന അംഗമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്യിക്കുക. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങൾക്കും പ്രതിജ്ഞ എടുക്കാൻ രേഖാമൂലം അറിയിപ്പ് നൽകും. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ…

Read More

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു:തിരഞ്ഞെടുപ്പ് കമ്മീഷണർ

  സംസ്ഥാനത്ത് മാതൃകാ പെരുമാറ്റചട്ടം ഇന്ന് 2025 (ഡിസംബർ 15) മുതൽ പിൻവലിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. എന്നാൽ സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് മൂന്ന് വാർഡുകളിൽ പ്രത്യേക തിരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ മലപ്പുറം ജില്ലയിലെ മൂത്തേടം, എറണാകുളം പാമ്പാക്കുട എന്നീ ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ മാതൃകാപെരുമാറ്റചട്ടം നിലനിൽക്കുന്നതായിരിക്കും. തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് നവംബർ 10 മുതലായിരുന്നു മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നിലവിൽ വന്നത്.

Read More

പത്തനംതിട്ട ജില്ലയിലെ 4 നഗരസഭയില്‍ മൂന്നും യു ഡി എഫ് : പന്തളം എല്‍ ഡി എഫ് പിടിച്ചെടുത്തു

  പത്തനംതിട്ട ജില്ലയിലെ നാല് നഗരസഭയില്‍ മൂന്നും യു ഡി എഫ് അനുകൂലം . ബി ജെ പി ഭരിച്ച പന്തളം എല്‍ ഡി എഫ് പിടിച്ചെടുത്തു . ഭരണത്തിലിരുന്ന പന്തളം നഗരസഭയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപിക്ക് ഇത്തവണ ഭരണം നഷ്ടമായി.  2020-ല്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറിയ രണ്ടാമത്തെ നഗരസഭയായിരുന്നു പന്തളം. 18 സീറ്റുകളില്‍ വിജയിച്ചാണ് 2020-ല്‍ ബിജെപി ഭരണം പിടിച്ചത്.അഞ്ചുവര്‍ഷത്തിനിപ്പുറം തെക്കന്‍ കേരളത്തില്‍ അധികാരത്തിലിരുന്ന ഏക നഗരസഭയും ബിജെപിക്ക് നഷ്ടമായിരിക്കുകയാണ്. പന്തളം നഗരസഭയിൽ 14 സീറ്റുകളിലാണ് എൽഡിഎഫ് ജയം. 11 സീറ്റുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളും ജയിച്ചു. കഴിഞ്ഞതവണ 18 സീറ്റുകളില്‍ ജയിച്ച ബിജെപി ഇത്തവണ ഒന്‍പത് സീറ്റുകളിലൊതുങ്ങി. അടൂര്‍ ,പത്തനംതിട്ട ,തിരുവല്ല നഗരസഭകള്‍ യു ഡി എഫ് ഭരിക്കും

Read More

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് യു ഡി എഫിന് : 12 ഡിവിഷനില്‍ വിജയിച്ചു

  പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനില്‍ 12 ലും യു ഡി എഫ് വിജയിച്ചു .ഭരണം യു ഡി എഫില്‍ വന്നു ചേര്‍ന്നു .5 ഡിവിഷനുകള്‍ എല്‍ ഡി എഫിന് ഒപ്പം ചേര്‍ന്നപ്പോള്‍ എന്‍ ഡി എയ്ക്ക് ഒരു ഡിവിഷന്‍ പോലും ലഭിച്ചില്ല . പ്രധാന മത്സരം നടന്ന പള്ളിക്കല്‍ ഡിവിഷനില്‍ യു ഡി എഫിലെ ശ്രീനാദേവികുഞ്ഞമ്മ വിജയിച്ചു . 196 വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ട് . ശ്രീനാദേവികുഞ്ഞമ്മയ്ക്ക് 15962 വോട്ടു ലഭിച്ചു . UDF 001 Pulikkeezhu won സാം ഈപ്പൻ 18133 1 – ഏബ്രഹാം തോമസ് (കൊച്ചുമോൻ കൊട്ടാണിപ്രാൽ) 14775 UDF 002 Koipuram won നീതു മാമ്മൻ കൊണ്ടൂർ 17344 1 – ഡോ. ദീപാ മറിയം വറുഗീസ് 13859 UDF 003 Mallappally won ഡോ. ബിജു റ്റി…

Read More

പത്തനംതിട്ട ജില്ലയില്‍ യു ഡി എഫിന് മുന്നേറ്റം : 34 പഞ്ചായത്ത് നേടി :എല്‍ ഡി എഫ് 11,എന്‍ ഡി എ 4

  പത്തനംതിട്ട ജില്ലയില്‍ യു ഡി എഫ് മുപ്പത്തി നാല് പഞ്ചായത്ത് ഭരിക്കുമ്പോള്‍ എല്‍ ഡി എഫിന് പതിനൊന്നു പഞ്ചായത്തില്‍ മാത്രം ആണ് ഭരണം ലഭിച്ചത് .എന്‍ ഡി എ നാല് പഞ്ചായത്തില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ നാല് പഞ്ചായത്തില്‍ ഒരുപോലെ  വന്നു . ഇവിടെ നറുക്കെടുപ്പ് നടക്കും . അന്‍പത്തി മൂന്നു പഞ്ചായത്ത് ആണ് പത്തനംതിട്ട ജില്ലയില്‍ ഉള്ളത് . 1st Pos. Code Name Total Wards Majority Number UDF LDF NDA OTH UDF G03001 Anikkadu 14 8 9 2 2 1 UDF G03046 Aranmula 19 10 8 6 5 0 UDF G03036 Aruvappulam 15 8 8 4 2 1 NDA G03013 Ayiroor 16 9 5 2 6…

Read More

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനില്‍ യു ഡി എഫ്

  konni vartha.com; പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ കോന്നി ഡിവിഷനില്‍ യു ഡി എഫിലെ എസ് സന്തോഷ്‌ കുമാര്‍ വിജയിച്ചു . എസ്സ് സന്തോഷ്​​കുമാറിന് 15745 വോട്ടു ലഭിച്ചപ്പോള്‍ എല്‍ ഡി എഫിലെ ബിബിന്‍ എബ്രഹാമിന് 11064 വോട്ടും ലഭിച്ചു . ബി ഡി ജെ എസ് സ്ഥാനാര്‍ഥി ജഗത്പ്രിയ പി മൂന്നാം സ്ഥാനത്ത് എത്തി 3547 വോട്ടു നേടിയപ്പോള്‍ എന്‍ സി പിയിലെ ബെന്നി ഫിലിപ്പിന് 578 വോട്ടുകള്‍ നേടാനായി .

Read More

കോന്നി ബ്ലോക്ക് പഞ്ചായത്ത് : എല്‍ ഡി എഫും യു ഡി എഫും 7 സീറ്റില്‍ വിജയിച്ചു :എന്‍ ഡി എ യ്ക്ക് സീറ്റില്ല

  konnivartha.com; കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ ഡി എഫും യു ഡി എഫും ഏഴു സീറ്റില്‍ വിജയിച്ചു . എന്‍ ഡി യ്ക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല . പുതിയ മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ യു ഡി എഫിലെ സുലേഖ വി നായർ വിജയിച്ചു . കോന്നി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ആണ് . സി പി എമ്മിലെ തുളസീമണിയമ്മയെ ആണ് സുലേഖ പരാജയപ്പെടുത്തിയത് . എന്‍ ഡി യിലെ രജനി കുമാരിയ്ക്ക് 767 വോട്ടു ലഭിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിജോ മോഡി കോന്നി താഴം വാര്‍ഡില്‍ നിന്നും വിജയിച്ചപ്പോള്‍ ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ഇളകൊള്ളൂര്‍ വാര്‍ഡില്‍ നിന്നും വിജയിച്ചു . കോന്നി ടൌണില്‍ ഗീത എല്‍ ഡി എഫില്‍ നിന്നും വിജയിച്ചു . UDF 001 Mylapra…

Read More

പ്രമാടം പഞ്ചായത്ത് യു ഡി എഫ് തിരിച്ചു പിടിച്ചു : എല്‍ ഡി എഫിന് 5 സീറ്റ് മാത്രം

  konnivartha.com; ഇടതു പക്ഷ ഭരണത്തില്‍ ഉണ്ടായിരുന്ന കോന്നി പ്രമാടം പഞ്ചായത്ത് യു ഡി എഫ് തിരിച്ചു പിടിച്ചു . പത്തു സീറ്റില്‍ യു ഡി എഫ് വിജയിച്ചു . എല്‍ ഡി എഫിന് അഞ്ചു സീറ്റും എന്‍ ഡി എയ്ക്ക് മൂന്നു സീറ്റും ലഭിച്ചു . എന്‍ ഡി എ സ്ഥാനാര്‍ഥികളായ ഭാര്യയും ഭര്‍ത്താവും ജയിച്ചു . രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികളും ഇവിടെ വിജയിച്ചു . UDF 001 MAROOR won സുശീല അജി 396 3 – മിനി അജിത്ത് 384 UDF 002 VALAMCHUZHI won പ്രസന്നകുമാരി 356 3 – ശോഭന കുമാരി പി ജി (ശോഭ ശ്രീകുമാർ) 289 UDF 003 MALLASSERY won ലൂയിസ് പി സാമുവേൽ 444 1 – മീന എം നായർ 359 NDA…

Read More