photo: konni ,kerala ,india konnivartha.com; The International Space Station (ISS) was visible in Kerala this evening. It passed over Kerala for 6 minutes at 6.30 pm today (05/12/25). Distant view was seen from many places.The station passed over Kerala at a speed of 27,549 km/h. The station, which came from the northwest, crossed the southeast horizon six minutes later.
Read Moreവിഭാഗം: Editorial Diary
അന്താരാഷ്ട്ര ബഹിരാകാശനിലയം കേരളത്തിന് മുകളിലൂടെ കടന്നു പോയി
അന്താരാഷ്ട്ര ബഹിരാകാശനിലയം (ISS) ഇന്ന് വൈകിട്ട് കേരളത്തിൽ ദൃശ്യമായി . ഇന്ന് (05/12/25) വൈകിട്ട് 6.30 ന് 6 മിനുട്ട് നേരം കേരളത്തിന് മുകളിലൂടെ കടന്നുപോയി. പല സ്ഥലത്തും വിദൂരമായ ദൃശ്യം കണ്ടു . മണിക്കൂറിൽ 27,549 കി.മി വേഗത്തിലാണ് സ്റ്റേഷൻ കേരളത്തിന്റെ മുകളിലൂടെ കടന്നുപോയത് .വടക്കുപടിഞ്ഞാറ് ദിശയിൽനിന്ന് വന്ന നിലയം ആറ് മിനിറ്റിനുശേഷം തെക്കുകിഴക്കൻ ചക്രവാളത്തിലൂടെ കടന്നു പോയി . 40 ഡിഗ്രി ഉയരത്തിൽവരെയാണ് നിലയം സഞ്ചരിച്ചത് . തിളക്കമുള്ള, വേഗത്തിൽ ചലിക്കുന്ന വസ്തുവായാണ് നിലയം കാണാന് കഴിഞ്ഞത് . ഡിസംബർ 6, 7 തീയതികളിൽ വൈകിട്ടും ഡിസംബർ 9ന് രാവിലെയും കേരളത്തിന് മുകളിലൂടെ വീണ്ടും കടന്നു പോകും .ഇത് ഉയരത്തിലായതിനാല് കാണാൻ സാധിക്കില്ല. ഡിസംബർ 11ന് രാവിലെ 5.19ന് കാണുവാന് കഴിയും .ഏഴുപേരാണ് നിലയത്തിലുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം അന്താരാഷ്ട്ര ബഹിരാകാശ നിലയം…
Read Moreഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ: Rabeprazole Sodium Tablets IP 20mg, ‘Torab’, OAKSUN LIFESCIENCES Plot No:36,37,38,46&47, Chengicherla (V), Medipally (M), Medchal-Malkajigiri (Dist) T.S-500 092, T25.018, 12/2026. Montelukast & Levocetirizine Tablets IP (LECET-M TABLETS), Spinka Pharma, D.No.6-18/4,Pedda Amberpet, Hyderabad-501505, LCM-5061, 05/2027. GLIMEPIRIDE TABLETS IP 2mg,…
Read Moreതദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യഘട്ട പരസ്യപ്രചാരണം ഡിസംബർ 7ന് അവസാനിക്കും
പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്നും, ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഡിസംബർ 7 ന് വൈകുന്നേരം 6 ന് അവസാനിക്കും. ഡിസംബർ 9ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്. പൊതുജനങ്ങൾക്ക് മാർഗ്ഗ തടസ്സം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികൾ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും, വെല്ലുവിളികളും, ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗൺസ്മെന്റുകളും പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചു മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കാൻ കമ്മീഷണർ ജില്ലാ കളക്ടർമാർക്കും പോലീസ് അധികൃതർക്കും നിർദ്ദേശം നൽകി. പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം. 1951…
Read Moreശബരിമലയിൽ സുരക്ഷ ശക്തമാക്കി :സന്നിധാനത്ത് സംയുക്ത സേനയുടെ റൂട്ട് മാർച്ച്
ഡിസംബർ 5 നും 6 നും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ konnivartha.com; ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി കേരള പോലീസ്, സി.ആർ.പി.എഫ് – ആർ. എ.എഫ്, എൻ.ഡി.ആർ.എഫ് , ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (BDDS), സ്പെഷ്യൽ ബ്രാഞ്ച് എന്നീ സേനാ വിഭാഗങ്ങൾ സംയുക്തമായി റൂട്ട് മാർച്ച് നടത്തി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഡിസംബർ 5 നും 6 നും, രണ്ട് ദിവസം, അധിക സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ ആർ. ശ്രീകുമാർ അറിയിച്ചു. ഡിസംബർ 5 നും 6 നും രാത്രി 11 മണിക്ക് നട അടച്ചു കഴിഞ്ഞാൽ ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കില്ല. നട അടച്ച ശേഷം തിരുമുറ്റവും പരിസരവും കേരളാ പോലീസിൻ്റെ ആന്റി സബോട്ടേജ്…
Read Moreഅന്താരാഷ്ട്ര ബഹിരാകാശനിലയം ഇന്ന് വൈകിട്ട് കേരളത്തിൽ ദൃശ്യമാകും
അന്താരാഷ്ട്ര ബഹിരാകാശനിലയം (ISS) ഇന്ന് വൈകിട്ട് കേരളത്തിൽ ദൃശ്യമാകും. ഇന്ന് (05/12/25) വൈകിട്ട് 6.24 ന് 6 മിനുട്ട് നേരം കേരളത്തിന് മുകളിലൂടെ കടന്നുപോകുന്നുണ്ട്. ആകാശം മേഘാവൃതം അല്ലെങ്കിൽ കാണാൻ കഴിയും. മണിക്കൂറിൽ 27,549 കി.മി വേഗത്തിലാണ് സ്റ്റേഷൻ കേരളത്തിന്റെ മുകളിലൂടെ കടന്നുപോവുക.വടക്കുപടിഞ്ഞാറ് ദിശയിൽനിന്ന് വരുന്ന നിലയം ആറ് മിനിറ്റിനുശേഷം തെക്കുകിഴക്കൻ ചക്രവാളത്തിലൂടെ കടന്നു പോകും . 40 ഡിഗ്രി ഉയരത്തിൽവരെയാണ് നിലയം സഞ്ചരിക്കുക. തിളക്കമുള്ള, വേഗത്തിൽ ചലിക്കുന്ന വസ്തുവായാണ് നിലയം കാണാന് കഴിയുക . ഡിസംബർ 6, 7 തീയതികളിൽ വൈകിട്ടും ഡിസംബർ 9ന് രാവിലെയും കേരളത്തിന് മുകളിലൂടെ കടന്നു പോകും ഉയരത്തിലായതിനാല് കാണാൻ സാധിക്കില്ല. ഡിസംബർ 11ന് രാവിലെ 5.19ന് കാണുവാന് കഴിയും .ഏഴുപേരാണ് നിലയത്തിലുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station – ISS) എന്നത്…
Read Moreദോഷങ്ങളെ ഒഴിപ്പിച്ച് അച്ചന്കോവിലില് ” ചൊക്കനെവെട്ടി “
konnivartha.com; തൃക്കാർത്തികയോട് അനുബന്ധിച്ചു അച്ചൻകോവിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തില് ആണ്ടുതോറും നടന്നുവരുന്ന പ്രധാന ആചാര അനുഷ്ടാനമാണ് ” ചൊക്കനെവെട്ട് “എന്ന ആചാരം. ധനുമാസത്തില് തുടങ്ങുന്ന അച്ചൻകോവിൽ ശ്രീധർമ്മശാസ്ത്താവിന്റെ ഉത്സവവുമായി ബന്ധപ്പെട്ടു എന്തെങ്കിലും ദോഷം, വിപത്ത്, നാശം, ആപത്ത് , ഉപദ്രവം, ശല്യം, കുഴപ്പം ഉണ്ടാകുമോ എന്നൊക്കെ അറിയാൻ ഇതിൽ കഴിയും എന്നാണ് വിശ്വാസം. വാഴപ്പിണ്ടിയ്ക്ക് മുകളില് ഉണങ്ങിയ വൈക്കോലോ പുല്ലുകളോ വെച്ച് തുറുവ് കെട്ടി ഭദ്ര ദീപം തെളിയിച്ചു പൂജകളോടെ തുറുവിന് ചെരാതില് നിന്നും തീ കൊളുത്തുന്നു . തീ ആളിപ്പടരുമ്പോള് വാഴപ്പിണ്ടി വെട്ടി ഇടുന്നു . ഇതോടെ ദോഷങ്ങള് ഒഴിയും എന്നാണ് വിശ്വാസം . ഈ ആചാരം ഇന്നും അച്ചന്കോവില് ധര്മ്മ ശാസ്താ ക്ഷേത്രത്തില് ദ്രാവിഡ ആചാരം അനുഷ്ടിച്ചു വരുന്നു . അച്ചന്കോവില് ധർമ്മശാസ്താവ് : തങ്കവാളിനും പറയാന് കഥയുണ്ട് പശ്ചിമഘട്ട…
Read More23ാമത് ഇന്ത്യ-റഷ്യ വാര്ഷിക ഉച്ചകോടി : റഷ്യന് പ്രസിഡന്റ് വ്ളാഡിമര് പുടിന് ഇന്ത്യയിലെത്തി
23ാമത് ഇന്ത്യ-റഷ്യ വാര്ഷിക ഉച്ചകോടിയില് പങ്കെടുക്കാന് റഷ്യന് പ്രസിഡന്റ് വ്ളാഡിമര് പുടിന് ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തി പുടിനെ സ്വീകരിച്ചു. ഇന്നലെ വൈകുന്നേരം 6.35നാണ് റഷ്യന് പ്രസിഡന്റ് ഡല്ഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 2021നു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ഇന്ത്യാ സന്ദര്ശനമാണിത്. റഷ്യ-യുക്രെയ്ന് യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ സന്ദര്ശനം കൂടിയാണിത്. 26-27 മണിക്കൂര് പുടിന് ഇന്ത്യയില് ചെലവഴിക്കുന്നുണ്ട്.
Read Moreസന്നിധാനത്ത് ആയുർവേദ ഡിസ്പെൻസറി 24 മണിക്കൂറും കർമ്മനിരതം
പ്രതിദിനം ചികിത്സ തേടുന്നത് ആയിരത്തിലധികം പേർ പേശിവലിവ് മുതൽ ശ്വാസകോശ രോഗങ്ങൾക്കു വരെ വിദഗ്ധ ചികിത്സ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനത്തെ സർക്കാർ ആയുർവേദ ഡിസ്പെൻസറി 24 മണിക്കൂറും കർമ്മനിരതം. മലകയറിയെത്തുന്ന അയ്യപ്പഭക്തർക്കും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കും ഒരുപോലെ ആശ്വാസമേകുകയാണ് ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ഈ ചികിത്സാ കേന്ദ്രം. നിലവിൽ പ്രതിദിനം ആയിരത്തിലധികം പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ഏഴ് ഡോക്ടർമാരും നാല് തെറാപ്പിസ്റ്റുകളും മറ്റ് സപ്പോർട്ടിങ് സ്റ്റാഫുകളും ഉൾപ്പെടെ 20 ജീവനക്കാരാണ് ഇവിടെയുള്ളത്. ഡിസ്പെൻസറിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്ന് ചാർജ് മെഡിക്കൽ ഓഫീസർ ഡോ. ഷൈൻ അറിയിച്ചു. മലകയറ്റം കാരണം ഭക്തർക്കുണ്ടാകുന്ന പേശിവലിവ്, ശരീരവേദന എന്നിവ പരിഹരിക്കുന്നതിനായി പഞ്ചകർമ്മ, മർമ്മ ചികിത്സകൾ ഇവിടെ നൽകിവരുന്നു. സന്നിധാനത്തെ തണുപ്പും തിരക്കും മൂലം പോലീസ് ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും ഉണ്ടാകുന്ന പനി, ശ്വാസകോശ അണുബാധ…
Read Moreജവഹര് നവോദയ വിദ്യാലയം : ആറാം ക്ലാസ് പ്രവേശന പരീക്ഷ ഡിസംബര് 13ന്
ജവഹര് നവോദയ വിദ്യാലയത്തില് ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ ഡിസംബര് 13 ന് നടക്കും. navodaya.gov.in/ വെബ്സൈറ്റില് നിന്നും ഡൗണ്ലോഡ് ചെയ്ത അഡ്മിറ്റ് കാര്ഡുമായി അതാത് പരീക്ഷാ കേന്ദ്രങ്ങളില് രാവിലെ 10 ന് മുമ്പ് എത്തണം. ഫോണ് : 04735 294263, 9591196535.
Read More