തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : വോട്ടെണ്ണൽ നാളെ (ഡിസംബർ 13)

  തദ്ദേശപൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ (ഡിസംബർ 13, ശനി) വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഇതു കൂടാതെ 14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ കളക്ട്രേറ്റുകളിലായിരിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകൾ അതത് വരണാധികാരികളുടെ ടേബിളിൽ എണ്ണും. വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ എട്ടിനു ആരംഭിക്കും. ആദ്യം വരണാധികാരിയുടെ ടേബിളിൽ പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങും. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്‌ട്രോങ്ങ് റൂമുകളിൽ നിന്നും ടേബിളുകളിൽ എത്തിക്കുക. സ്‌ട്രോംഗ്…

Read More

മണ്ണഞ്ചേരിയിലെ റീ പോളിംഗ് പൂർത്തിയായി: 71.68 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി

  മണ്ണഞ്ചേരി പഞ്ചായത്തിലെ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂൾ ഒന്നാം നമ്പർ ബൂത്തിൽ റീ പോളിംഗ് പൂർത്തിയായി. 71.68 ശതമാനം വോട്ട് ഇവിടെ രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 772 വോട്ടുകളിൽ 368 എണ്ണം പുരുഷന്മാരുടേതും 404 എണ്ണം സ്ത്രീകളുടേതുമാണ്. 1077 വോട്ടർമാരാണ് ഇവിടെ ആകെയുള്ളത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് 6-ാം നിയോജകമണ്ഡലവും, ബി.34 ആര്യാട് ബ്ലോക്ക് പഞ്ചായത്ത് 5-ാം നിയോജകമണ്ഡലവും ഉൾപ്പെട്ടുവരുന്ന ജി.19 മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 05 അമ്പലക്കടവ് നിയോജകമണ്ഡലത്തിലെ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂൾ, പ്രധാന കെട്ടിടത്തിന്റെ തെക്കുഭാഗം പോളിംഗ് സ്റ്റേഷനിൽ ഡിസംബർ 09 ന നടന്ന വോട്ടെടുപ്പിൽ വോട്ടിംഗ് മെഷീൻ തകരാറിയിരുന്നു. ഇതിലെ വോട്ടെടുപ്പ് ക്രമപ്രകാരമല്ല നടന്നിട്ടുള്ളതെന്ന് വരണാധികാരി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഇട പോളിംഗ് സ്റ്റേഷനിൽ അന്നത്തെ പോളിംഗ് അസാധുവാണെന്ന് കമ്മീഷൻ പ്രഖ്യാപിക്കുകയും റീ പോളിംഗ് തീരുമാനിക്കുകയുമായിരുന്നു.

Read More

ട്രഷറികൾ 13ന് തുറന്നു പ്രവർത്തിക്കും : തിരഞ്ഞെടുപ്പ് കമ്മീഷൻ

  തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന ഡിസംബർ 13ന് എല്ലാ സർക്കാർ ട്രഷറികളും തുറന്നു പ്രവർത്തിക്കുന്നതിന് ട്രഷറി ഡയറക്ടർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഫലപ്രഖ്യാപന നടപടികൾ പൂർത്തിയാക്കിയ ശേഷം സുരക്ഷിത സൂക്ഷിപ്പിൽ വയ്‌ക്കേണ്ട തിരഞ്ഞെടുപ്പ് രേഖകൾ സർക്കാർ ട്രഷറികളുടെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിക്കുന്നതിനാണിത്.

Read More

പ്രചാരണത്തിനുപയോഗിച്ച സാധനങ്ങൾ മാറ്റണം

  തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണസാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥരും മറ്റുള്ളവരും ഹരിതചട്ടം പാലിക്കാൻ ശ്രദ്ധിക്കണം. റോഡിലും പൊതുസ്ഥലങ്ങളിലുമുള്ള പ്രചാരണ ബോർഡുകൾ, ബാനറുകൾ എന്നിവ ഉടൻ നീക്കം ചെയ്യാൻ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും മുൻകൈയെടുക്കണം. നീക്കം ചെയ്യാത്ത പക്ഷം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവ നീക്കം ചെയ്യുകയും അതിനുള്ള ചെലവ് അതത് സ്ഥാനാർത്ഥികളിൽ നിന്നും ഈടാക്കുന്നതും അവരുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുന്നതുമാണ്.

Read More

ക്രിസ്മസ് അവധി :ഡിസംബര്‍ 24 മുതല്‍ ജനുവരി നാല് വരെ

  konnivartha.com; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കായുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 മുതല്‍ ജനുവരി നാല് വരെയാകും അവധിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അർധവാർഷിക പരീക്ഷയ്ക്ക് ശേഷം 23-നാണ് സ്കൂൾ അടയ്ക്കുക. പിന്നീട് ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി അഞ്ചിന് സ്കൂൾ തുറക്കും. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്രിസ്മസിന് 12 ദിവസങ്ങളാണ് കുട്ടികള്‍ക്ക് അവധി ലഭിക്കുക. സാധാരണ വര്‍ഷങ്ങളില്‍ 10 ദിവസമാണ് ക്രിസ്മസ് അവധി ഉണ്ടാകാറ്.ഡിസംബർ 15 ന് ആരംഭിക്കുന്ന ക്രിസ്മസ് പരീക്ഷകള്‍ 23 നാണ് അവസാനിക്കുക

Read More

അരങ്ങിൽ പുനർജനിച്ച് അയ്യപ്പചരിതം: സന്നിധാനത്ത് കഥകളി വിരുന്ന്

  konnivartha.com/ ശബരിമല: ഭക്തലക്ഷങ്ങൾക്ക് ശരണമായി കുടികൊള്ളുന്ന ധർമ്മശാസ്താവിൻ്റെ ചരിതം അരങ്ങിൽ പുനർജനിച്ചു. മണ്ഡലകാലത്തിൻ്റെ പുണ്യത്തിൽ, ശബരിമല സന്നിധാനത്ത് മണ്ണൂർക്കാവ് കഥകളി കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ‘അയ്യപ്പ മാഹാത്മ്യം’ കഥകളി അരങ്ങേറി. ഇ. ജി. ജനാർദ്ദനൻ പോറ്റിയുടെ രചനയാണ് ‘അയ്യപ്പ മാഹാത്മ്യം’. ഹരിഹരപുത്രൻ്റെ അവതാരം മുതൽ ധർമ്മശാസ്താവായി ശബരിമലയിൽ കുടികൊള്ളുന്നത് വരെയുള്ള ദിവ്യചരിതം ദൃശ്യ-ശ്രാവ്യ വിരുന്നായി ഭക്തർ ആസ്വദിച്ചു. ശബരിമല ശാസ്താ ഓഡിറ്റോറിയത്തിൽ 28-അംഗ കലാസംഘമാണ് കഥകളി അവതരിപ്പിച്ചത്. കഥകളി പ്രേമികളെ ഏറെ ആകർഷിച്ചത്, 61 വയസുകാരനായ കലാമണ്ഡലം ബാലകൃഷ്ണൻ മുതൽ 7 വയസുകാരനായ അദ്വൈത് പ്രശാന്ത് വരെയുള്ള മൂന്ന് തലമുറയിലെ കലാകാരന്മാരുടെ അർപ്പണമായിരുന്നു. കലാമണ്ഡലം പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന അവതരണത്തിൽ മഹിഷിയായി അദ്ദേഹം തന്നെ വേഷമിട്ടു. മണികണ്ഠനെ അവതരിപ്പിച്ചത് അഭിജിത്ത് പ്രശാന്താണ്. മധു വാരണാസി, കലാമണ്ഡലം നിധിൻ ബാലചന്ദ്രൻ, കലാമണ്ഡലം ആരോമൽ, അഭിഷേക് മണ്ണൂർക്കാവ് എന്നിവരും മറ്റ്…

Read More

ശബരിമല: നാളത്തെ ചടങ്ങുകൾ (12.12.2025)

  നട തുറക്കുന്നത്- പുലർച്ചെ 3 നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ ഗണപതിഹോമം- 3.20 മുതൽ നെയ്യഭിഷേകം- 3.30 മുതൽ 7 വരെ ഉഷ:പൂജ- 7.30 മുതൽ 8 വരെ നെയ്യഭിഷേകം- 8 മുതൽ 11 വരെ കലശം, കളഭം- 11.30 മുതൽ 12 വരെ ഉച്ചപൂജ- 12.00 നട അടയ്ക്കൽ- ഉച്ച 1.00 ഉച്ചകഴിഞ്ഞ് നട തുറക്കൽ- 3.00 ദീപാരാധന- വൈകിട്ട് 6.30 – 6.45 പുഷ്പാഭിഷേകം- 6.45 മുതൽ രാത്രി 9 വരെ അത്താഴ പൂജ- രാത്രി 9.15 മുതൽ 9.30 വരെ ഹരിവരാസനം- 10.50 നട അടയ്ക്കൽ- 11.00

Read More

തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീൻ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

  konnivartha.com; യാത്രക്കാരുടെ സൗകര്യാർത്ഥം തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ വൺ-വേ (ട്രെയിൻ നമ്പർ 06159) സ്പെഷ്യൽ സർവീസ് നടത്തും. ട്രെയിൻ 2025 ഡിസംബർ 13 ശനിയാഴ്ച രാവിലെ 07:45 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാത്രി 7:00 ന് ഹസ്രത്ത് നിസാമുദ്ദീനിൽ എത്തിച്ചേരും. കൊല്ലം ജങ്ഷൻ (08:43 മണിക്കൂർ/08:46 മണിക്കൂർ), കായംകുളം (09:23 മണിക്കൂർ/09:25 മണിക്കൂർ), ചെങ്ങന്നൂർ (09:44 മണിക്കൂർ/09:49 മണിക്കൂർ), തിരുവല്ല (09:59 മണിക്കൂർ/10:00 മണിക്കൂർ), ചങ്ങനാശ്ശേരി (10:08 മണിക്കൂർ/10:09 മണിക്കൂർ), കോട്ടയം (10:27 മണിക്കൂർ/10:30 മണിക്കൂർ), എറണാകുളം ടൗൺ (11:40 മണിക്കൂർ/11:45 മണിക്കൂർ), ആലുവ (12:05 മണിക്കൂർ/12:07 മണിക്കൂർ), തൃശൂർ (12:57 മണിക്കൂർ/13:00 മണിക്കൂർ), തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മംഗളൂരു ജംഗ്ഷൻ, ഉഡുപ്പി, കുന്ദാപുര, ഭട്കൽ, കാർവാർ, മഡ്ഗാവ്, തിവിം, രത്നഗിരി, ചിപ്ലൂൺ, റോഹ, പൻവേൽ, വസായ് റോഡ്,…

Read More

തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്: ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം

  തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമായി. ജില്ലയിലാകെ 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. നഗരസഭയുടെ പേര്, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍ അടൂര്‍- അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍ പത്തനംതിട്ട- പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് തിരുവല്ല- തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പന്തളം- പന്തളം എന്‍.എസ്.എസ് കോളജ് ബ്ലോക്ക് പഞ്ചായത്തിന്റെ പേര്, പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍ മല്ലപ്പള്ളി ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി വോട്ടെണ്ണല്‍ കേന്ദ്രം- മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുളിക്കീഴ് കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര വോട്ടെണ്ണല്‍ കേന്ദ്രം- തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോയിപ്രം അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, എഴുമറ്റൂര്‍, പുറമറ്റം വോട്ടെണ്ണല്‍ കേന്ദ്രം- ഇരവിപേരൂര്‍ സെന്റ് ജോണ്‍സ്…

Read More

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണിന് നിരോധനം

  വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. വോട്ടെണ്ണല്‍ ദിവസം കൗണ്ടിംഗ് കേന്ദ്രത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ല കലക്ടര്‍ വ്യക്തമാക്കി. വോട്ടെണ്ണലുമായി ബന്ധപ്പെട്ട ക്രമീകരണം വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റിട്ടേണിംഗ് ഓഫീസര്‍മാരുടെയും പൊലിസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലായിരുന്നു നിര്‍ദേശം. കൗണ്ടിംഗ് ഏജന്റുമാര്‍ ചുമതലപ്പെട്ട നിയോജകമണ്ഡലത്തിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ ഹാളില്‍ നിന്ന് പുറത്തുപോകണം. വോട്ടെണ്ണലുമായി ഏര്‍പെടുത്തിയ ക്രമീകരണം ബ്ലോക്ക്/ നഗരസഭ അടിസ്ഥാനത്തില്‍ വിലയിരുത്തി. ജില്ല പൊലീസ് മേധാവി ആര്‍ ആനന്ദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, റിട്ടേണിംഗ് ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Read More