പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 15/03/2025 )

വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ നോര്‍ക്ക ശുഭയാത്രയില്‍ പരാതിപ്പെടാം വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികളെടുക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് , കേരളാ പോലീസ്, നോര്‍ക്ക റൂട്ട്‌സ്, എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന  പദ്ധതിയാണ് ഓപ്പറേഷന്‍ ശുഭയാത്ര. വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെയുളള പരാതികള്‍ തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തിക്കുന്ന വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് (പിഒഇ) ഓഫീസുകളില്‍ അറിയിക്കാം. www.emigrate.gov.in ഇ-മൈഗ്രേറ്റ് പോര്‍ട്ടലിലൂടെയോ [email protected],  [email protected]  എന്നീ ഇ മെയിലുകള്‍ വഴിയോ ഹെല്‍പ്പ്ലൈന്‍ നമ്പറായ 0471-2721547 ബന്ധപ്പെട്ടോ ഓപ്പറേഷന്‍ ശുഭയാത്രയില്‍ അറിയിക്കാം. ഉയര്‍ന്ന ചൂട്: ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ കലക്ടര്‍ ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ജനങ്ങള്‍ക്കായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങി…

Read More

കൊക്കാത്തോട് അള്ളുങ്കൽ പാലം ഉദ്ഘാടനം നാളെ (16-3-25) നടക്കും

    konnivartha.com :എം എൽ എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചു നിർമ്മാണം പൂർത്തിയാക്കിയ കൊക്കാത്തോട് അള്ളുങ്കൽ പാലം ഉദ്ഘാടനം (16-3-25) വൈകിട്ടു 5 മണിക്ക് അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം നിർവഹിക്കും. കൊക്കാത്തോടിന് കുറുകെ അള്ളുങ്കൽ ഭാഗത്തേക്ക്‌ മരത്തടി ഉപയോഗിച്ചുള്ള പാലമായിരുന്നു മുൻപ് ഉണ്ടായിരുന്നത്. മഴക്കാലത്ത് തോട്ടിൽ വെള്ളം ഉയരുമ്പോൾ ഇരുകരകളിൽ നിന്നും യാത്ര ചെയ്യുന്നത് ദുഷ്കരമായിരുന്നു.എം എൽ എ യ്ക്ക് നാട്ടുകാർ നൽകിയ നിവേദനത്തെ തുടർന്നു പാലം നിർമ്മിക്കുന്നതിന് തുക അനുവദിക്കുകയായിരുന്നു. കൊക്കാത്തോട് അള്ളുങ്കലിൽ വച്ച് നടക്കുന്ന ചടങ്ങിൽഅഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പാലം ഉദ്ഘാടനം ചെയ്യും. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ് അധ്യക്ഷയാകും.

Read More

ഉയർന്ന താപനില മുന്നറിയിപ്പ്: ഉയർന്ന അൾട്രാവയലറ്റ് :ജാഗ്രതാ നിർദേശങ്ങൾ

  konnivartha.com: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 15/03/2025: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ 2025 മാർച്ച് 15 ന് ഉയർന്ന താപനില കൊല്ലം, പത്തനംതിട്ട, പാലക്കാട്, തൃശൂർ ജില്ലകളിൽ 38°C വരെയും ആലപ്പുഴ ജില്ലയിൽ 37°C വരെയും; കോട്ടയം, കണ്ണൂർ ജില്ലകളിൽ 36°C വരെയും; എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 35°C വരെയും; തിരുവനന്തപുരം ജില്ലയിൽ 34°C വരെയും; ഇടുക്കി, വയനാട് ജില്ലകളിൽ 33°C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2025 മാർച്ച് 15 & 16 ന് ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. konnivartha.com: കേരളത്തിൽ…

Read More

സുനിത വില്യംസിനെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള റോക്കറ്റ് വിക്ഷേപിച്ചു

    konnivartha.com: സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്കു തിരിച്ചെത്തിക്കാനുള്ള റോക്കറ്റ് വിക്ഷേപിച്ചു .നാസയും സ്പേസ്എക്സും ചേർന്നാണ് നേതൃത്വം നല്‍കിയത് .9 മാസമായി രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുകയാണ് സുനിതയും ബുച്ചും.ഇവരെ തിരികെ ഭൂമിയില്‍ എത്തിക്കുകയാണ് ലക്ഷ്യം . ഇവർക്കു പകരക്കാരായി 4 ബഹിരാകാശസഞ്ചാരികളെ എത്തിക്കുന്നതിനു ക്രൂ–10 എന്ന പേരിൽ ദൗത്യത്തിന് ഒരുങ്ങിയിരുന്നെങ്കിലും സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് നേരത്തെ ഉപേക്ഷിച്ചു.എല്ലാ സാങ്കേതിക തടസ്സങ്ങളും മാറ്റി നാല് ബഹിരാകാശ സഞ്ചാരികളെയും കൊണ്ട് ആണ് ക്രൂ 10 പുറപ്പെട്ടത്‌ . വിക്ഷേപണം വിജയകരം എന്ന് നാസയും സ്പേസ് എക്സും അറിയിച്ചു  

Read More

പിഎം സൂര്യഘർ: ഇന്ത്യയുടെ സൗരവിപ്ലവം

പിഎം സൂര്യഘർ: ഇന്ത്യയുടെ സൗരവിപ്ലവം:10 ലക്ഷം വീടുകളെന്ന നാഴികക്കല്ല് പിന്നിട്ട് മുഫ്ത് ബിജ്ലി യോജന konnivartha.com: ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര പുരപ്പുറ സൗരോര്‍ജ സംരംഭമായ പിഎം സൂര്യഘർ മുഫ്ത് ബിജ്‌ലി യോജന (പിഎംഎസ്ജിഎംബിവൈ പത്തുലക്ഷം വീടുകളില്‍ സൗരോർജം ലഭ്യമാക്കി ചരിത്ര നാഴികക്കല്ല് പിന്നിട്ടു.   2024 ഫെബ്രുവരി 13 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കംകുറിച്ച ഈ പരിവർത്തനാത്മക പദ്ധതി ഇന്ത്യയുടെ ഊർജമേഖലയെ അതിവേഗം പുനരാവിഷ്ക്കരിക്കുന്നു. ലഭിച്ച 47.3 ലക്ഷം അപേക്ഷകളില്‍ ഇതിനകം 6.13 ലക്ഷം ഗുണഭോക്താക്കൾക്ക് 4,770 കോടി രൂപയുടെ സബ്‌സിഡി വിതരണം ചെയ്തതിലൂടെ ഈ സംരംഭം സൗരോര്‍ജത്തെ എന്നത്തേക്കാളുമധികം പ്രാപ്യമാക്കുന്നു. 12 പൊതുമേഖലാ ബാങ്കുകൾ വഴി 6.75% സബ്‌സിഡി പലിശ നിരക്കിൽ രണ്ടുലക്ഷം രൂപ വരെ ഈടുരഹിത വായ്പകൾ ഉൾപ്പെടെ സുഗമമായ ധനസഹായ പദ്ധതികള്‍ ജനങ്ങളെ കൂടുതലായി ഇതിലേക്കാകര്‍ഷിച്ചു. എല്ലാവർക്കും സാമ്പത്തിക…

Read More

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

  മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച വൈകിട്ട് 5ന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.   പതിനെട്ടാം പടി കയറി എത്തുന്ന ഭക്തർക്ക് ഫ്ലൈ ഓവർ കയറാതെ നേരിട്ട് കൊടിമര ചുവട്ടിൽ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദർശനം നടത്തുന്നതിന്റെ ട്രയലും ആരംഭിച്ചു. മീന മാസം 1ന് (മാർച്ച് 15) രാവിലെ 5ന് നട തുറക്കും. മീന മാസ പൂജകള്‍ പൂര്‍ത്തിയാക്കി മാർച്ച് 19ന് രാത്രി 10ന് നട അടയ്ക്കും.

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (14/03/2025 )

ഒരു രൂപയും ചെറുതല്ല; ദാഹജലവുമായി പുളിക്കീഴ് കടുത്ത വേനലില്‍ ദാഹമകറ്റാനുള്ള പ്രതിവിധിയുമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്. ഒരു രൂപ മുടക്കി കുടിവെള്ളം ലഭ്യമാക്കുന്ന ജല എടിഎം കടപ്രയില്‍ ആരംഭിച്ചു. ചെറിയ തുകയ്ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കുകയെന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മൂന്നാമത്തെ ജല എടിഎം ആണ് കടപ്രയിലേത്. അഞ്ച് ലക്ഷം രൂപയാണ് ചെലവ്. കുറ്റൂര്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്തുകളിലാണ് മറ്റു എടിഎമ്മുകള്‍. വേനല്‍ കടുത്തതോടെ ജല ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എടിഎം വഴി 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുന്ന സജ്ജികരണം രാത്രിയാത്രക്കാര്‍ക്കും ഉപകാരപ്രദമാണ്. എടിഎം മെഷീനില്‍ ഒന്നിന്റെയും അഞ്ചിന്റെയും നാണയം നിക്ഷേപിച്ചാല്‍ ഒന്നും അഞ്ചും ലിറ്റര്‍ വീതം കുടിവെള്ളം ലഭിക്കും. 300 ലിറ്റര്‍ ജലസംഭരണ ശേഷിയാണ് എടിഎമ്മിനുള്ളത്. 40 ലിറ്റര്‍ തണുത്ത വെള്ളം തുടര്‍ച്ചയായി കിട്ടും. 15 മിനിറ്റിനു ശേഷം വീണ്ടും 40 ലിറ്റര്‍ ലഭ്യമാണ്. ശീതികരിച്ച…

Read More

കോന്നി ഷാജഹാൻ ഗ്രൂപ്പ് ഉടമ ബദറുദീൻ (85) നിര്യാതനായി

konnivartha.com:കോന്നി ഷാജഹാൻ ഗ്രൂപ്പ് ഉടമ ബദറുദീൻ (85) തമിഴ്‌നാട്ടിലെ വസതിയിൽ നിര്യാതനായി. സംസ്ക്കാരo നാളെ രാവിലെ 10 മണിക്ക് തമിഴ്‌നാട്ടില്‍ നടക്കും . കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോന്നി യൂണിറ്റ് അംഗവുമായ മുബാറക്ക് അലിയുടെ പിതാവാണ് . വ്യാപാരി വ്യവസായി സമിതി കോന്നി യൂണിറ്റ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

Read More

കുടിവെള്ളം ലഭ്യമാക്കുന്ന ജല എടിഎം കടപ്രയില്‍ ആരംഭിച്ചു

  konnivartha.com: കടുത്ത വേനലില്‍ ദാഹമകറ്റാനുള്ള പ്രതിവിധിയുമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്. ഒരു രൂപ മുടക്കി കുടിവെള്ളം ലഭ്യമാക്കുന്ന ജല എടിഎം കടപ്രയില്‍ ആരംഭിച്ചു. ചെറിയ തുകയ്ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കുകയെന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മൂന്നാമത്തെ ജല എടിഎം ആണ് കടപ്രയിലേത്. അഞ്ച് ലക്ഷം രൂപയാണ് ചെലവ്. കുറ്റൂര്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്തുകളിലാണ് മറ്റു എടിഎമ്മുകള്‍. വേനല്‍ കടുത്തതോടെ ജല ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എടിഎം വഴി 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുന്ന സജ്ജികരണം രാത്രിയാത്രക്കാര്‍ക്കും ഉപകാരപ്രദമാണ്. എടിഎം മെഷീനില്‍ ഒന്നിന്റെയും അഞ്ചിന്റെയും നാണയം നിക്ഷേപിച്ചാല്‍ ഒന്നും അഞ്ചും ലിറ്റര്‍ വീതം കുടിവെള്ളം ലഭിക്കും. 300 ലിറ്റര്‍ ജലസംഭരണ ശേഷിയാണ് എടിഎമ്മിനുള്ളത്. 40 ലിറ്റര്‍ തണുത്ത വെള്ളം തുടര്‍ച്ചയായി കിട്ടും. 15 മിനിറ്റിനു ശേഷം വീണ്ടും 40 ലിറ്റര്‍ ലഭ്യമാണ്. ശീതികരിച്ച കുടിവെള്ളത്തിനായി പ്രത്യേക കൗണ്ടറുണ്ട്.…

Read More