കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത : പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അലർട്ട് പ്രഖ്യാപിച്ചു

  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 21/03/2025 : പത്തനംതിട്ട, ഇടുക്കി 22/03/2025 : പാലക്കാട്, മലപ്പുറം, വയനാട് 23/03/2025 : മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഇടിമിന്നൽ ജാഗ്രതാ നിർദേശം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (21/03/2025) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; 22/03/2025, 23/03/2025 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; 24/03/2025, 25/03/2025 തീയതികളിൽ ഇടിമിന്നലോടു കൂടിയ…

Read More

ഡെങ്കിപ്പനിയ്‌ക്കെതിരെ കൈകോർത്ത്

  konnivartha.com/ കൊച്ചി: ഡെങ്കിപ്പനിയ്ക്ക് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർത്ത് കൊച്ചി അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവും തൃക്കാക്കര പുലരി റെസിഡന്റ്സ് അസോസിയേഷനും. സാമൂഹിക ആരോഗ്യ സംരക്ഷണത്തിനായി സമൂഹത്തിന്റെ ഇടപെടൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം അമൃത വിശ്വ വിദ്യാപീഠം റിസർച്ച് ഡീൻ ഡോ. ഡി.എം. വാസുദേവൻ നിർവഹിച്ചു. അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എമിറിറ്റസ് പ്രൊഫസർ ഡോ. കെ.എൻ. പണിക്കർ പദ്ധതി പരിചയപ്പെടുത്തി. അമൃത ആശുപത്രി കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അശ്വതി. എസ്., തൃക്കാക്കര പുലരി റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി മജീദ് തുടങ്ങിയവർ പ്രസംഗിച്ചു. ക്യാമ്പെയിന്റെ ഭാഗമായി ഡെങ്കിപ്പനി വൈറസ് വ്യാപനത്തിൽ ഈഡിസ് കൊതുകുകളുടെ പങ്ക്, രോഗലക്ഷണങ്ങൾ, പ്രതിരോധ നടപടികൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ ഡോ. കെ.എൻ. പണിക്കർ, ഡോ. നവമി എസ്, ഡോ. വിഷ്ണു ബി…

Read More

വയാഗ്ര ഗുളിക ചേര്‍ത്ത് മുറുക്കാന്‍ വില്‍പ്പന : ഉത്തേജക മരുന്നുകള്‍ കണ്ടെത്തി :പിടിയില്‍

  വയാഗ്ര ഗുളികകൾ ചേര്‍ത്ത് മുറുക്കാൻ വിൽപ്പന നടത്തിയ ബിഹാർ സ്വദേശിയെ കേരള പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് താഹിറാ (60)ണ് പിടിയിലായത്. കരിമണ്ണൂർ ബീവറേജിന് സമീപം മുറുക്കാൻ കടയിൽ പോലീസ് നടത്തിയ പരിശോധനയില്‍ വൻതോതിൽ വയാഗ്ര ഗുളികകളുടെയും മറ്റ് വിവിധ ഉത്തേജക ഗുളികളുടേയും ശേഖരം കണ്ടെത്തി. വയാഗ്ര ഗുളിക പൊടിച്ച് ചേർത്താണ് മുറുക്കാൻ വിൽക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മുറുക്കാന് പുറമേ നിരവധി നിരോധിത ലഹരി വസ്തുക്കളും ഇയാളിൽ നിന്നും പിടിച്ചെടുത്തു.

Read More

തൊഴിൽ മേള:ഡിപ്ലോമ ജോബ് ഫെയർ : മാർച്ച് 22 ശനിയാഴ്ച

  konnivartha.com: ഡിപ്ലോമ യോഗ്യതയുള്ളവർക്ക് മാത്രമായി ഈ വരുന്ന ശനിയാഴ്ച കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു. കേരളത്തിന് അകത്തും പുറത്തുമായി 23 വ്യത്യസ്ത തൊഴിലുകളിലേക്കായി ഏകദേശം 5000 ഒഴിവുകളാണ് ഉള്ളത്. കേരളാ സർക്കാരിന്റെ DWMS കണക്ട് ആപ്പ് വഴി ഇഷ്ടമുള്ള ജോലികളിലേക്ക് അപേക്ഷിച്ചു അന്നേ ദിവസം രാവിലെ 9.30നു നേരിട്ട് കോളേജിൽ എത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിദേശത്തും നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 87146 99496.

Read More

ഗവി ഉള്‍പ്പെടെയുളള വിവിധ ടൂര്‍ പാക്കേജുകള്‍ക്ക് വാഹനം ആവശ്യമുണ്ട്

  konnivartha.com: പത്തനംതിട്ട ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലില്‍ നടത്തുന്ന ഗവി ഉള്‍പ്പെടെയുളള വിവിധ ടൂര്‍ പാക്കേജുകള്‍ക്ക് വാഹനത്തിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 28. വിവരങ്ങള്‍ക്ക് കോഴഞ്ചേരി ഡിടിപിസി, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റുമായി ബന്ധപ്പെടണം. ഫോണ്‍ : 9447709944, 0468 2311343.

Read More

അരുവാപ്പുലം, കടപ്ര :മണ്ണ് സംരക്ഷണ പ്രവൃത്തി:ക്വട്ടേഷന്‍ ക്ഷണിച്ചു

  konnivartha.com: അരുവാപ്പുലം, കടപ്ര ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണ് സംരക്ഷണ പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 25 ഉച്ചയ്ക്ക് രണ്ടുവരെ. വിവരങ്ങള്‍ക്ക് ജില്ലാ മണ്ണുസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2224070.

Read More

വന്യജീവി ആക്രമണ പ്രതിരോധ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം(മാര്‍ച്ച് 21)

  വന്യജീവി ആക്രമണ പ്രതിരോധ പ്രവര്‍ത്തന പദ്ധതികളുടെ ഉദ്ഘാടനം തുലാപ്പള്ളി മാര്‍ത്തോമാ പാരിഷ് ഹാളില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഇന്ന് (മാര്‍ച്ച് 21) വൈകിട്ട് 3.30 ന് നിര്‍വഹിക്കും. റാന്നി എംഎല്‍എ പ്രമോദ് നാരായണന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ പഞ്ചായത്തുകളിലായി 18.5 കിലോമീറ്റര്‍ വിസ്തൃതിയിലാണ് ആദ്യഘട്ട നിര്‍മാണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പെരുനാട്, വെച്ചൂച്ചിറ, വടശേരിക്കര, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് മോഹനന്‍, ടി കെ ജയിംസ്, ലതാ മോഹന്‍, സോണിയ മനോജ്, റാന്നി ഡി.എഫ്.ഒ പി കെ ജയകുമാര്‍ ശര്‍മ തുടങ്ങിയവര്‍ പങ്കെടുക്കും.

Read More

വീര ധീര : ചിത്രം മാർച്ച് 27ന് തിയേറ്ററുകളിലേക്ക്

  KONNIVARTHA.COM: ചിത്ത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന വീര ധീര ശൂരന്റെ ട്രയ്ലർ റിലീസായി. 1 മിനിറ്റ് 45 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ചിയാൻ വിക്രമിന്റെ ഗംഭീര അഭിനയപ്രകടനം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചിത്രമാണ് വീര ധീര ശൂരൻ എന്നുറപ്പിക്കുന്നു. ചെന്നൈയിൽ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത പ്രൗഢ ഗംഭീരമായ ഇവെന്റിലാണ് ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും റിലീസ് ചെയ്തത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി ചിയാൻ വിക്രം, എസ്.ജെ.സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ, സംവിധായകൻ എസ് യു അരുൺകുമാർ എന്നിവർ മാർച്ച് 24 തിങ്കളാഴ്ച തിരുവനന്തപുരത്തെ ലുലു മാളിൽ വൈകിട്ട് ആറു മണിക്ക് കേരളത്തിലെ പ്രൊമോഷൻ ഇവെന്റിനായി എത്തുന്നുണ്ട്. ചിയാൻ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര…

Read More

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 20/03/2025 )

വന്യജീവി ആക്രമണ പ്രതിരോധ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം (മാര്‍ച്ച് 21)  വന്യജീവി ആക്രമണ പ്രതിരോധ പ്രവര്‍ത്തന പദ്ധതികളുടെ ഉദ്ഘാടനം തുലാപ്പള്ളി മാര്‍ത്തോമാ പാരിഷ് ഹാളില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്  (മാര്‍ച്ച് 21) വൈകിട്ട് 3.30 ന് നിര്‍വഹിക്കും. റാന്നി എംഎല്‍എ പ്രമോദ് നാരായണന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.   വിവിധ പഞ്ചായത്തുകളിലായി 18.5 കിലോമീറ്റര്‍ വിസ്തൃതിയിലാണ് ആദ്യഘട്ട നിര്‍മാണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പെരുനാട്, വെച്ചൂച്ചിറ, വടശേരിക്കര, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് മോഹനന്‍, ടി കെ ജയിംസ്, ലതാ മോഹന്‍, സോണിയ മനോജ്, റാന്നി ഡി.എഫ്.ഒ പി കെ ജയകുമാര്‍ ശര്‍മ തുടങ്ങിയവര്‍ പങ്കെടുക്കും.…

Read More

കോന്നിയിൽ ജൂനിയര്‍ മാനേജര്‍ഒഴിവ് (20/03/2025)

  Konnivartha. Com:കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്ഥാപനത്തില്‍ ജൂനിയര്‍ മാനേജര്‍ (അക്കൗണ്ട്‌സ്) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത – എം കോം ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി മാര്‍ച്ച് 28ന് രാവിലെ 11ന് ഹാജരാകണം. പ്രായപരിധി 36 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. പ്രതിമാസവേതനം 20000 രൂപ. ഫോണ്‍ : 0468 2961144.

Read More