ശബരിമല മേല്‍ശാന്തിയ്ക്ക് ഛായാചിത്രം സമ്മാനിച്ച് ലിനിന്‍

  ശബരിമല മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിക്ക് അദ്ദേഹത്തിന്റെ ഛായാചിത്രം സമ്മാനിച്ച് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ കെ. ലിനിന്‍. ആദ്യമായാണ് ലിനിന്‍ ശബരിമലയില്‍ ഡ്യൂട്ടിയ്ക്ക് എത്തുന്നത്. മേല്‍ശാന്തിയെ ആദ്യം കണ്ട് സംസാരിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. ഡ്യൂട്ടിക്കിടെയുള്ള വിശ്രമവേളയിലാണ് രണ്ട് മണിക്കൂറോളമെടുത്ത് പേന കൊണ്ട് ചിത്രം വരച്ചത്. സോപാനത്തെത്തി മേല്‍ശാന്തിയെ നേരില്‍ കണ്ട് ചിത്രം സമ്മാനിച്ചപ്പോള്‍ കൂടുതല്‍ സന്തോഷം. അവിചാരിതമായി ലഭിച്ച ഉപഹാരത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ലിനിനെ പൊന്നാടയണിച്ച് ആദരിച്ച് പ്രസാദ് നമ്പൂതിരി പറഞ്ഞു. ഡിസ്ട്രിക് ഫയര്‍ഫോഴ്‌സ് ഓഫീസര്‍ എസ് സൂരജ്, സ്‌റ്റേഷന്‍ ഓഫീസര്‍ അര്‍ജുന്‍ കൃഷ്ണന്‍, വകുപ്പിലെ മറ്റു ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു. കാസര്‍ഗോഡ് പാലക്കുന്ന്‌ സ്വദേശിയായ ലെനിന്‍ സ്‌കൂള്‍കാലഘട്ടം മുതലേ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. ഛായാചിത്രങ്ങളാണ് ഏറ്റവും ഇഷ്ടം. ചിത്രകല പഠിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയ നേതാക്കാളും സിനിമാ താരങ്ങളും സഹപ്രവര്‍ത്തകരുമെല്ലാം ലിനിന്റെ കാന്‍വാസില്‍ മനോഹരമായി…

Read More

ശബരിമല: നാളത്തെ ചടങ്ങുകൾ (21.11.2025)

  രാവിലെ നട തുറക്കുന്നത്-3 മണി നിർമ്മാല്യം,അഭിഷേകം 3 മുതൽ 3.30 വരെ ഗണപതി ഹോമം 3.20 മുതൽ നെയ്യഭിഷേകം 3.30 മുതൽ 7 വരെ ഉഷ പൂജ 7.30 മുതൽ 8 വരെ നെയ്യഭിഷേകം 8 മുതൽ 11 വരെ കലശം, കളഭം 11.30 മുതൽ 12 വരെ ഉച്ച പൂജ 12.00 ന് തിരുനട അടക്കൽ 01.00 ന് തിരുനട തുറക്കൽ ഉച്ച കഴിഞ്ഞ് 03.00 ന് ദീപാരാധന വൈകിട്ട് 06.30 – 06.45 പുഷ്പാഭിഷേകം 06.45 മുതൽ 9 വരെ അത്താഴ പൂജ 9.15 മുതൽ 9.30 വരെ ഹരിവരാസനം 10. 50 ന് തിരുനട അടക്കൽ 11.00 ന്

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/11/2025 )

പരിശീലനം മാറ്റിവച്ചു തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറിയില്‍ നവംബര്‍ 26 ന് നടത്താനിരുന്ന ടര്‍ക്കി കോഴി വളര്‍ത്തല്‍ പരിശീലനം നവംബര്‍ 27 ലേക്ക് മാറ്റിവച്ചു. ഫോണ്‍ : 0469 2965535. പ്രവേശനം ആരംഭിച്ചു ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ (ഒരു വര്‍ഷം ) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത : പ്ലസ് ടു/ബിരുദം. ഫോണ്‍ : 7306119753. തൊഴില്‍മേള അസാപ് കേരളയുടെ കുന്നന്താനം കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നവംബര്‍ 29 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, പിജി, ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 9495999688, 9496085912. നിയമസഹായ ക്ലിനിക്ക് വിമുക്ത ഭടന്മാര്‍ക്കാവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിന് ജില്ലാ സെനിക ക്ഷേമ ഓഫീസില്‍ നവംബര്‍ 22…

Read More

നിയമസഹായ ക്ലിനിക്ക്

  konnivartha.com; വിമുക്ത ഭടന്മാര്‍ക്കാവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിന് ജില്ലാ സെനിക ക്ഷേമ ഓഫീസില്‍ നവംബര്‍ 22 രാവിലെ 10.30ന് സിറ്റിംഗ് നടത്തുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2961104.

Read More

ലൈംഗിക വിദ്യാഭ്യാസം അനിവാര്യം: ജില്ലാ കലക്ടര്‍

  കൗമാരക്കാര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ലൈംഗിക വിദ്യാഭ്യാസ പദ്ധതിയായ പ്രൊജക്റ്റ് എക്‌സിന്റെ ജില്ലാതല ഉദ്ഘാടനം കോന്നി ജിഎച്ച്എസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്ത് ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയയിലൂടെ കുട്ടികള്‍ക്ക് എല്ലാ വിവരവും എളുപ്പത്തില്‍ ലഭ്യമാണ്. കൗമാരക്കാരുടെ ശാരീരിക, മാനസിക, സാമൂഹിക വളര്‍ച്ചയ്ക്കും സുരക്ഷയ്ക്കും ശരിയായ ലൈംഗിക വിദ്യാഭ്യാസം നേടുന്നത് സഹായിക്കും. അതിക്രമം, ഉപദ്രവം, ബാലപീഡനം എന്നിവ തിരിച്ചറിയാനും മറ്റുള്ളവരോട് പറയാനുമുള്ള ധൈര്യം ലഭിക്കാനും ലൈംഗിക വിദ്യാഭ്യാസത്തിലൂടെ കഴിയുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം, വനിതാ ശിശു വികസനം, പൊതു വിദ്യാഭ്യാസ വകുപ്പ്, കനല്‍ ഇനോവേഷന്‍സ് എന്നിവ സംയുക്തമായാണ് എക്‌സ് പ്രോജക്ട് നടത്തുന്നത്. ജില്ലയില്‍ 25 സര്‍ക്കാര്‍ സ്‌കൂളില്‍ പ്രോജക്ടിന്റെ ഭാഗമായി ക്ലാസ് സംഘടിപ്പിക്കും. ഒമ്പത് മുതല്‍ 12- ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് സമഗ്ര ലൈംഗിക…

Read More

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി

തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി konnivartha.com; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പട്ടികയായി. നഗരസഭയുടെ പേര്, വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍. അടൂര്‍- അടൂര്‍ ഹോളി എയ്ഞ്ചല്‍സ് സ്‌കൂള്‍. പത്തനംതിട്ട- പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്. തിരുവല്ല- തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. പന്തളം- പന്തളം എന്‍.എസ്.എസ് കോളജ്. ബ്ലോക്ക് പഞ്ചായത്തിന്റെ പേര്, പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍, വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍. മല്ലപ്പള്ളി- ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി- മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. പുളിക്കീഴ് – കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര- തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കോയിപ്രം – അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, എഴുമറ്റൂര്‍,…

Read More

ഹരിതചട്ടം പാലിച്ച് തദ്ദേശതിരഞ്ഞെടുപ്പ്;കൈപ്പുസ്തകം ക്യു ആര്‍ കോഡ് ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു

  ഗ്രീന്‍ ഇലക്ഷന്‍ കാമ്പയിന്റെ ഭാഗമായി ഗ്രീന്‍ പ്രേട്ടോകോള്‍ ചട്ടങ്ങളും മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തിയ കൈപുസ്തകത്തിന്റെ ക്യു ആര്‍ കോഡ് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കലക്ടറേറ്റ് ചേമ്പറില്‍ പ്രകാശനം ചെയ്തു. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പിനെ ഹരിത തിരഞ്ഞെടുപ്പ് ആക്കുന്നതിനുള്ള നിര്‍ദേശം ഉള്‍ക്കൊളളുന്ന കൈപ്പുസ്തകം ലഭിക്കും. സംസ്ഥാന തിരഞ്ഞൈടുപ്പ് കമ്മീഷനും തദേശ സ്വയം ഭരണ വകുപ്പും ശുചിത്വ മിഷനും ചേര്‍ന്നാണ് കൈപ്പുസ്തം തയ്യാറാക്കിയത്. പ്രചാരണത്തില്‍ ഹരിതചട്ടം പാലനം ഫലപ്രദമായി നടത്തുന്നതിനുളള മാര്‍ഗം, തിരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും കൗണ്ടറിലും സ്വീകരിക്കേണ്ട മുന്‍കരുതല്‍ എന്നിവയെല്ലാം ചോദ്യോത്തര രൂപേണെയാണ് കൈപ്പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Read More

വോട്ട് അഭ്യര്‍ഥിച്ചെത്തുന്നവര്‍ വോട്ടറുടെ അനുമതിയില്ലാതെ ഫോട്ടോ എടുക്കരുത്

  തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ട് അഭ്യര്‍ഥനയുമായി വീടുകളില്‍ എത്തുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അനുമതിയില്ലാതെ വോട്ടര്‍മാരുടെ ഫോട്ടോ എടുക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ്.പ്രേം കൃഷ്ണന്‍ അറിയിച്ചു. ഇടയാറന്‍മുളയില്‍ വീടുകളില്‍ വോട്ട് അഭ്യര്‍ഥനയുമായി എത്തിയവര്‍ അനുമതി ഇല്ലാതെ മൊബൈലില്‍ ഫോട്ടോ പകര്‍ത്തിയതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് കലക്ടറുടെ നിര്‍ദേശം

Read More

കാലാവസ്ഥ വകുപ്പ് അറിയിപ്പുകള്‍ ( 20/11/2025 )

  തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിൽ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനിടെ, ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യത. മലാക്ക കടലിടുക്കിന്റെ മധ്യഭാഗത്ത് ഉയർന്ന ലെവലിൽ ചക്രവാതചുഴി (upper air cyclonic circulation) സ്ഥിതി ചെയ്യുന്നു. നവംബർ 22 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യുനമർദ്ദം (Low Pressure) രൂപപ്പെടാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24-ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്ത് തീവ്ര ന്യുനമർദ്ദമായി (Depression ) ശക്തിപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത . നവംബർ 21, 22…

Read More

ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി എസ്ഐടി . കോന്നിയിലെ മുന്‍ എം എല്‍ എ യാണ് . സി പി ഐ എം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗംകൂടിയാണ് . പത്മകുമാര്‍ എസ്ഐടിക്ക് മുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായിരുന്നു.രഹസ്യ കേന്ദ്രത്തില്‍ വെച്ചുള്ള ചോദ്യം ചെയ്യല്‍ നടന്നു . വൈകുന്നേരം മൂന്നുമണിയോടെയാണ് എസ്‌ഐടി ഉദ്യോഗസ്ഥര്‍ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് . ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്. സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി എ. പത്മകുമാറിന് നേരത്തേ രണ്ടുതവണ എസ്‌ഐടി നോട്ടീസ് നല്‍കിയിരുന്നു. എന്‍. വാസു അറസ്റ്റിലായതിന്…

Read More