കുവൈത്തില്‍ മലയാളികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

കുവൈത്തില്‍ മലയാളികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി രാജേഷ് കോശി പേരങ്ങാട്ട് .. @കോന്നി വാര്‍ത്ത ഡോട്ട് കോം /കുവൈത്ത് സിറ്റി കുവൈത്ത് സിറ്റി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന മഹബൂല , ജിലീബ് എന്നിവിടങ്ങളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മറ്റിടങ്ങളില്‍ നിലവിലെ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിക്കുകയും ചെയ്തു. മഹബൂല , ജിലീബ് പ്രദേശങ്ങളില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് ഇവ രണ്ടും.രാജ്യത്തെ സര്‍ക്കാര്‍ ഓഫിസുകളുടെ അവധി ഏപ്രില്‍ 26 വരെ നീട്ടുകയും ചെയ്തു

Read More

സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകൾ ആരംഭിച്ചു : റാപ്പിഡ് ടെസ്റ്റ് എന്ത്, എങ്ങിനെ ?

സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകൾ ആരംഭിച്ചു : റാപ്പിഡ് ടെസ്റ്റ് എന്ത്, എങ്ങിനെ ? സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകളുടെ ആദ്യ ബാച്ച് എത്തി. 1000 കിറ്റുകളാണ് ആദ്യ ബാച്ചിൽ എത്തിയത്. തിരുവനന്തപുരത്താണ് കിറ്റുകൾ ആദ്യം എത്തിയത്. സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകൾ ആരംഭിച്ചു . ഇതിലൂടെ രണ്ട് മണിക്കൂറിനകം കൊവിഡ് 19 പരിശോധനാ ഫലം ലഭിക്കും റാപ്പിഡ് ടെസ്റ്റ് എന്ത്, എങ്ങിനെ ? റാപ്പിഡ് ടെസ്റ്റ് – കുറഞ്ഞ സമയം ആള്‍ക്കാരെ പ്രാഥമിക സ്‌ക്രീനിംഗിനു വിധേയരാക്കി അവര്‍ക്ക് വൈറസ് ബാധ ഉണ്ടോയെന്ന് അറിയുന്നതിനായി ഉപയോഗിക്കുന്ന ലളിതമായ പരിശോധന മാര്‍ഗം. വളരെ കുറച്ച് സമയത്തിനുള്ളില്‍ ഫലമറിയാന്‍ കഴിയുമെന്നതാണ് പ്രത്യേകത. 10 മിനിറ്റ് മുതല്‍ 30 മിനിറ്റിനുള്ളില്‍ സമയം കൊണ്ട് വൈറസ് ബാധ സ്ഥിരീകരിക്കാനാകും. ചെലവും വളരെ കുറഞ്ഞതാണ് ഈ മാര്‍ഗം. മികച്ച ഗുണമേന്മയുള്ള പരിശോധനാ കിറ്റുകള്‍ ഉയോഗിച്ചാല്‍ വളരെയധികം ആളുകളുടെ പരിശോധനകള്‍…

Read More

ഇവ വിശന്നിരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല: പക്ഷി-മൃഗാദികൾക്ക്‌ തീറ്റ വേണം

ഇവ വിശന്നിരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല: പക്ഷി-മൃഗാദികൾക്ക്‌ തീറ്റ വേണം പത്തനംതിട്ട : “എന്നോടൊപ്പം സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന നൂറോളം പക്ഷി-മൃഗാദികൾക്ക്‌ തീറ്റ തീർന്നിരിക്കുന്നു. നെല്ലോ , പൗൾട്രി ഫുഡോ ഗോതമ്പോ ധാന്യപ്പൊടിയോ എത്തിച്ചു തരാൻ ആരെങ്കിലും സന്മസ്സുകാണിക്കുമോ? ജീവനുതുല്യം സ്നേഹിച്ച്‌ ഓമനിച്ചുവളർത്തുന്ന ഇവ വിശന്നിരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ എനിക്കും തോന്നുന്നില്ല.” “കോന്നി വാര്‍ത്ത ഡോട്ട് കോമി”ലേക്ക് ഇന്ന് രാവിലെ എത്തിയ സന്ദേശം ആണ് ഇത് . അയച്ചത് ലോക പ്രശസ്ത അതിവേഗ കാര്‍ട്ടൂണിസ്റ്റ് ജിതേഷ് ജി . പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ ഭഗവതിക്കും പടിഞ്ഞാറൂ വാർഡിൽ കല്ലുഴത്തിൽ വീട്ടിലാണു മിണ്ടാപ്രാണികളോടൊരുമിച്ച്‌ ജിതേഷ് ജിയുടെ താമസം. പന്തളം – പത്തനംതിട്ട റൂട്ടിൽ നരിയാപുരത്തെത്തിയാൽ നേരെ നരിയാപുരം സെന്റ്‌ പോൾസ്‌ ഹൈസ്കൂൾ. അതിനു തൊട്ടടുത്താണു നൂറുകണക്കിനു പക്ഷി-മൃഗാദികൾക്ക്‌ അന്നവും പരിചരണവും സ്നേഹവും നല്‍കുന്ന ഈ മനസ്സ് താമസിക്കുന്നത് .…

Read More

ഡെല്‍ഹി മത സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട നിവാസികളായ 2 പേര്‍ ഡെല്‍ഹിയില്‍ നിരീക്ഷണത്തില്‍

കോവിഡ് 19 ഡെല്‍ഹി നിസാമുദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട നിവാസികളായ 2 പേര്‍ ഡെല്‍ഹിയില്‍ നിരീക്ഷണത്തില്‍ . കേരളത്തില്‍ നിന്നും 15 പേര്‍ മത സമ്മേളനത്തില്‍ എത്തി എന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം .ഇതില്‍ പത്തനംതിട്ട നിവാസിയായ അമീര്‍ കഴിഞ്ഞ ചൊവ്വ ദിനം മരിച്ചിരുന്നു . കര്‍ഫ്യൂ കാരണം ഡെല്‍ഹിയിലാണ് സംസ്കരിച്ചത് .മറ്റ്  രോഗങ്ങള്‍ക്ക് ചികില്‍സയിലായിരുന്നു .  കൂടുതല്‍ അന്വേഷണം നടക്കുന്നു

Read More

കൊറോണ നിയന്ത്രണത്തില്‍ ഇപ്പോള്‍ ചെയ്യേണ്ടത് എന്ത്

കൊറോണ നിയന്ത്രണത്തില്‍ ഇപ്പോള്‍ ചെയ്യേണ്ടത് എന്ത് ഐ എം എ (ഇന്‍ഡ്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ ) കോവിഡ് കണ്‍ട്രോള്‍ സെല്‍ വിദഗ്ദ്ധ അംഗം ഡോ : ശ്രീജിത്ത് എന്‍ കുമാര്‍” കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ ” സംസാരിക്കുന്നു

Read More

India May need 49-day Lockdown to Fully Combat Covid 19

India May need 49-day Lockdown to Fully Combat Covid 19 കോവിഡ് 19 : ഇന്ത്യയിൽ 49 ദിവസത്തേക്ക് ലോക്ക്ഡൗൺ നീട്ടേണ്ടി വരുമെന്ന് പഠനം ഇപ്പോഴത്തെ 21 ദിവസത്തെ ലോക്ക് ഡൗണ്‍കൊണ്ട് വൈറസ് ബാധയില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നും കേംബ്രിഡ്ജ് സർവകലാശാലയിലെ ഇന്ത്യക്കാരായ ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു.ഇപ്പോള്‍ ഉള്ള സാമൂഹിക അകലം പാലിക്കല്‍ കൊണ്ട് കൊറോണയെ എത്രമാത്രം തടഞ്ഞുനിറുത്താനാവും എന്നാണ് പഠനത്തിൽ പരിശോധിച്ചത്. ഇടയ്ക്ക് ഇളവുകള്‍ നല്‍കിക്കൊണ്ട് 49 ദിവസം വരെയെങ്കിലും ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് പഠനം നിര്‍ദേശിക്കുന്നതു .രോഗ വ്യാപന തോത് കൂടി കണക്കിലെടുത്തു വേണം ഇക്കാര്യം തീരുമാനിക്കാനെന്നും ഗവേഷകര്‍ പറയുന്നുകേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരായ റോണോ ജോയ് അധികാരി, രാജേഷ് സിങ് എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയിക്കുന്നത്. യൂണിവേഴ്‌സ്റ്റിയിലെ അപ്ലൈഡ് മാത്തമാറ്റിക്‌സ് ആന്‍ഡ് തിയററ്റിക്കല്‍ ഫിസിക്‌സിലെ ഗവേഷകരാണ് ഇവര്‍. പഠനത്തിന്റെ കരട് രൂപം കെര്‍ണല്‍…

Read More

കൊറോണ വൈറസ് വരാതെ എങ്ങനെ തടയാം

കൊറോണ വൈറസ് എന്താണ്? വൈറസ് ബാധയെങ്ങനെ ഉണ്ടാവും? എന്തൊക്കെയാണ് ലക്ഷണങ്ങള്‍? എങ്ങനെ വരാതെ തടയാം? (ഡോ ജയശ്രീ നായര്‍) വൈറസുകള്‍ക്കു സ്വന്തമായി പ്രത്യുല്പാദനം നടത്താന്‍ കഴിവില്ല. മറ്റു ശരീരത്തില്‍ മാത്രമേ അവയ്ക്കു നിലനില്‍ക്കാനാവൂ. സാധാരണ ആര്‍ എന്‍ എ അല്ലെങ്കില്‍ ഡി എന്‍ എ ആണ് വൈറസുകളുടെ ജനിതക വസ്തു. കൊറോണ വൈറസില്‍ കാണുന്നത് ഒരു സ്ട്രാന്‍ഡ് ഉള്ള ആര്‍ എന്‍ എ ആണ്. ഈ ആര്‍ എന്‍ എ ക്കു ചുറ്റും വളരെ നേരിയ ഒരു ലിപിഡ് പാളിയുണ്ട് അതില്‍ പ്രോട്ടീന്‍ (മൂന്നു പ്രോട്ടീന്‍ ചേര്‍ന്നതാണ്) പിന്നെ അതില്‍ ഇടയ്ക്കിടെ ഇതിന്റെ പുറത്തായി ഷുഗര്‍ കണികകള്‍ ഉണ്ട്, നമ്മുടെ മനുഷ്യ കോശങ്ങളിലും ഇങ്ങനെ ഷുഗര്‍ കണികകള്‍ കാണുന്നതിനാല്‍ ഈ വൈറസ് പുറത്തുനിന്നുള്ള ജീവിയാണെന്നു തിരിച്ചറിയാന്‍ നമ്മുടെ രോഗപ്രതിരോധവ്യൂഹത്തിനു ചിലപ്പോള്‍ കഴിയാറില്ല. ഈ പ്രോട്ടീന്‍ നമ്മുടെ കോശങ്ങളുടെ…

Read More

പത്തനംതിട്ട അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തില്‍ മരുന്നിനും ഭക്ഷണത്തിനും ക്ഷാമം

അഗതി മന്ദിരങ്ങളിലെ വയോജനങ്ങളുടെ ജീവന്‍ രക്ഷിക്കുക അഗതി മന്ദിരങ്ങള്‍ പട്ടിണിയിലേക്ക് : പത്തനംതിട്ട അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തില്‍ മരുന്നിനും ഭക്ഷണത്തിനും ക്ഷാമം : പത്തനംതിട്ട : കോവിഡ് 19 മഹാമാരിമൂലമുള്ള പ്രതിരോധ കര്‍ഫ്യൂ മൂലം കേരളത്തിലെ അഗതി മന്ദിരങ്ങളില്‍ സുമനസ്സുകള്‍ എത്തിച്ചേരുന്നില്ല ജീവകാരുണ്യ സാമ്പത്തിക സഹായം ഇല്ല ,നൂറുകണക്കിനു അഗതികള്‍ക്ക് ഭക്ഷണ ക്ഷാമം . കേരളത്തിലെ അഗതി മന്ദിരങ്ങളുടെ അടിത്തറ ഇളകുന്നു . മരുന്നില്ല ,കരുതല്‍ ഭക്ഷണങ്ങള്‍ തീരുന്നു . കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 70 അഗതി മന്ദിരങ്ങളില്‍ ഉള്ള ആയിരകണക്കിന് വരുന്ന വയറുകള്‍ക്ക് അന്നം നല്‍കുക , മരുന്നുകള്‍ എത്തിക്കുവാന്‍ ഉടന്‍ നടപടി ഉണ്ടാകണം . പത്തനംതിട്ട അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിലും സബ് സെന്‍ററുകളിലും ഉള്ള 400 വയോജനങ്ങള്‍ കാരുണ്യം തേടുന്നു . ഉറ്റവരോ ഉടയവരോ ഇല്ലാത്ത ഇവരെ കൂടെ കൂട്ടി യാതൊരു…

Read More

അവശ്യസാധനങ്ങളുമായി എം.എല്‍.എ യും ജില്ലാകളക്ടറും കോന്നി ആവണിപ്പാറയില്‍

അവശ്യസാധനങ്ങളുമായി എം.എല്‍.എ യും ജില്ലാകളക്ടറും കോന്നി ആവണിപ്പാറയില്‍ With essential supplies MLA and District Collector At konni Avanipara കോന്നി : ”കൊറോണ വൈറസ് ബാധയെക്കുറിച്ച് കേട്ടില്ലേ…? വീട്ടില്‍ ആഹാരസാധനങ്ങള്‍ ഇരിപ്പുണ്ടോ..? എല്ലാവരും സൂക്ഷിക്കണം കേട്ടോ…” ആവണിപ്പാറയിലെ ഗിരിജന്‍ കോളനിയിലെ വീടുകളില്‍ ഭക്ഷ്യസാധനങ്ങളുമായെത്തിയ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ ഇതു ചോദിക്കുമ്പോള്‍ ചെറുചിരിയായിരുന്നു അവരുടെ പ്രതികരണം. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ആവണിപ്പാറ ഗിരിജന്‍ കോളനിയില്‍ ഭക്ഷ്യസാധനങ്ങള്‍ നേരിട്ടെത്തിക്കാന്‍ എത്തിയതായതായിരുന്നു എം.എല്‍.എ.യും ജില്ലാ കളക്ടര്‍ പി.ബി നൂഹും. അച്ചന്‍കോവില്‍ ആറിനുകുറുകേ ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ചുമന്നാണ് ഇരുവരും ആദിവാസി കോളനിയിലെത്തി വിതരണം ചെയ്തത്. ജനമൈത്രി പോലീസ് സ്‌റ്റേഷനും കോന്നി ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയും ശേഖരിച്ച ഭക്ഷണസാധനങ്ങളാണു വിതരണം ചെയ്തത്. പത്ത് കിലോ അരി, ഒരു കിലോ വെളിച്ചെണ്ണ, പഞ്ചസാര, ഉഴുന്ന്,…

Read More

ലോകാരോഗ്യ സംഘടനയുടെ ഉപദേശം/ശുചിത്വ ഉപദേശം

കൊറോണ വൈറസ് (കൊവിഡ്19) രോഗം പടരാതിരിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ഉപദേശം/ശുചിത്വ ഉപദേശം: • സോപ്പും വെള്ളവും അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് റബ് ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക. • ചുമ അല്ലെങ്കില്‍ തുമ്മലിന് ശേഷം കൈ കഴുകുക; രോഗികളെ പരിചരിക്കുമ്പോള്‍; ഭക്ഷണം തയ്യാറാക്കുതിനു മുമ്പും ശേഷവും; കഴിക്കുതിനുമുമ്പ്; ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം; കൈകള്‍ വൃത്തികെട്ടതായിരിക്കുമ്പോള്‍; മൃഗങ്ങളോ മാലിന്യങ്ങളോ കൈകാര്യം ചെയ്ത ശേഷം നിര്‍ബ്ബന്ധമായും കൈകള്‍ വൃത്തിയാക്കണം. • ചുമയോ തുമ്മലോ ഉള്ള ഏതൊരാളില്‍ നിന്നും കുറഞ്ഞത് 1 മീറ്റര്‍ (3 അടി) അകലം/ദൂരം നിലനിര്‍ത്തുക. • നിങ്ങളുടെ കൈ, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക. പരസ്യമായി തുപ്പരുത്. • ചുമയോ തുമ്മലോ വരുമ്പോള്‍ ടിഷ്യു അല്ലെങ്കില്‍ കൈമുട്ട് ഉപയോഗിച്ച് നിങ്ങളുടെ വായയും മൂക്കും പൊത്തുക. ടിഷ്യു ഉടനടി ഉപേക്ഷിച്ച് കൈകള്‍ വൃത്തിയാക്കുക. വൈദ്യോപദേശം •…

Read More