കോവിഡ് : ഉപയോഗിച്ച പി പിഇ കിറ്റും ഐസൊലേഷൻ ഗൗണും ഗ്ലൗസ്സുകളും വന ഭാഗത്ത് തള്ളി

  മനോജ് പുളിവേലില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി തണ്ണിത്തോട് ചിറ്റാര്‍ പാതയില്‍ നീലിപ്പിലാവ് വന ഭാഗത്ത് ചെന്നാല്‍ കാണാം അനാസ്ഥ . കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്ര കേരള സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെ പൂര്‍ണ്ണ ലംഘനം . ഉറവിടം അറിയാത്ത കോവിഡ് കേസ്ദിനം പ്രതി കൂടികൊണ്ട് ഇരിക്കുമ്പോള്‍ അതിനു കാരണം ഇതൊക്കെയാകാനും സാധ്യത ഉണ്ട് . തണ്ണിത്തോട് ചിറ്റാർ വനത്തിൽ റോഡ് സൈഡിൽ ഉപയോഗിച്ച് കഴിഞ്ഞ പി പി ഇ കിറ്റും , ഐസൊലേഷൻ ഗൗൺ, ഗ്ലൗസ് ഉൾപ്പെടെ ഉള്ള മാലിന്യം തള്ളിയ നിലയിൽ കിടപ്പുണ്ട്. ഭക്ഷണ അവശിഷ്ടവും ഉള്ളതിനാല്‍ വന്യ മൃഗങ്ങങ്ങളും തെരുവ് നായ്ക്കളും ഇത് കഴിക്കുന്നു . എല്ലാ വിധ മാലിന്യവും തള്ളുവാന്‍ ആണ് വന ഭാഗം ഉപയോഗിക്കുന്നത് . കര്‍ശന സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ട കോവിഡ് സുരക്ഷാ കിറ്റുകള്‍ ഉപയോഗം കഴിഞ്ഞാല്‍…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 38 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കുമ്പഴ ക്ലസ്റ്ററിലുളള 13 പേരും, അടൂര്‍ ക്ലസ്റ്ററിലുളള 15 പേരും, ചങ്ങനാശേരി ക്ലസ്റ്ററിലുളള ഒരാളും, നാല് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരും, മൂന്നു പോലീസ് വിഭാഗത്തിലുളളവരും ഉണ്ട്. വിദേശത്തുനിന്ന് വന്നവര്‍ 1) യു.എ.ഇ.യില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശിനിയായ 36 വയസുകാരി. 2) ഖത്തറില്‍ നിന്നും എത്തിയ പറന്തല്‍ സ്വദേശിയായ 54 വയസുകാരന്‍. 3) ഖത്തറില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശിയുമായ 30 വയസുകാരന്‍. 4) സൗദിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 38 വയസുകാരന്‍ 5) യു.എ.ഇ.യില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 35 വയസുകാരന്‍. 6) യു.എ.ഇ.യില്‍ നിന്നും…

Read More

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്രവപരിശോധന നടത്തി

 132 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ മൂന്നു പേര്‍ക്ക് രോഗബാധ കണ്ടെത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 പരിശോധനയില്‍ രോഗബാധ കണ്ടെത്തിയവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും സ്രവപരിശോധന നടത്തിയതായും, പോസിറ്റീവായവര്‍ക്ക് ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ ചികിത്സാ സൗകര്യം ഒരുക്കിയെന്നും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. എറണാകുളം കേരള പോലീസ് ഹൗസിംഗ് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ എ ആര്‍ ക്യാമ്പില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആന്റിബോഡി ടെസ്റ്റ് നടത്തി. ക്യാമ്പില്‍ 132 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ മൂന്നു പേര്‍ക്ക് രോഗബാധ കണ്ടെത്തി. ഇവര്‍ക്ക് ചികിത്സാസൗകര്യം ഏര്‍പ്പെടുത്തി. പത്തനംതിട്ട സി ബ്രാഞ്ച് ഡ്രൈവര്‍ക്ക് രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് ഡിവൈഎസ്പി ഉള്‍പ്പെടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്കാണ് ഇന്ന്(ജൂലൈ 30) ജില്ലാപോലീസ് ആസ്ഥാനത്ത് സ്രവപരിശോധന നടത്തിയത്. ഇതില്‍ ആരും പോസിറ്റീവായിട്ടില്ല. ഡിവൈഎസ്പി ഉള്‍പ്പെടെ സി ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്നലെ തന്നെ ക്വാറന്റീനില്‍…

Read More

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 01, കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 എന്നിവിടങ്ങളില്‍ ജൂലൈ 30 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്. കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, 12, കോന്നി ഗ്രാമപഞ്ചായത്തിലെ 12, 14 വാര്‍ഡുകളെ ജൂലൈ 31 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും കണ്ടെയ്ന്‍മന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ (ആരോഗ്യം)…

Read More

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു: പത്തനംതിട്ട : 59 (ഇന്ന് ഉച്ചവരെയുള്ള കണക്ക് ) സമ്പർക്കത്തിലൂടെ 435 പേർക്കാണ് രോഗം ബാധിച്ചത് കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 794 പേർ രോഗമുക്തരായി. സമ്പർക്കത്തിലൂടെ 435 പേർക്കാണ് രോഗം ബാധിച്ചത്. 37 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 31 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 40 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രണ്ട് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.29 പേരുടെ രോഗഉറവിടം വ്യക്തമല്ല.37 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം-70 , കൊല്ലം- 22, പത്തനംതിട്ട-59 , ആലപ്പുഴ-55 , കോട്ടയം-29 , ഇടുക്കി-6, എറണാകുളം-34 , തൃശൂര്‍- 83, പാലക്കാട്- 4, മലപ്പുറം- 32, കോഴിക്കോട്-…

Read More

കോവിഡ് 19: മുതിര്‍ന്ന പൗരന്മാര്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

https://www.facebook.com/www.konnivartha/photos/a.1004233302981586/4214188395319378/

Read More

കോവിഡിനെ പ്രതിരോധിക്കാന്‍ കുടുംബശ്രീയുടെ ഡിസ് ഇന്‍ഫെക്ഷന്‍ ടീമുകള്‍

Kudumbasree Disinfection Teams to Defend Kovid കോന്നി വാര്‍ത്ത ഡോട്ട് കോം കോവിഡിനെ പ്രതിരോധിക്കാന്‍ ഡിസ് ഇന്‍ഫെക്ഷന്‍ ടീമുമായി കുടുംബശ്രീ ജില്ലാ മിഷന്‍. പ്രതിസന്ധികളെ തരണം ചെയ്യാന്‍ അവയിലെ അവസരങ്ങളെ കണ്ടെത്തുന്നതാണ് യാഥാര്‍ഥ മാര്‍ഗമെന്നു തെളിയിക്കുകയാണ് കുടുംബശ്രീ. പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും വാഹനങ്ങളിലും അണു നശീകരണം നടത്താന്‍ കുടുംബശ്രീ സംരംഭ ടീം സജ്ജമായി കഴിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് പ്രതിരോധത്തിലൂടെ ഉപജീവനം കണ്ടെത്തുകയാണ് കുടുംബശ്രീ ടീം. ഓരോ ബ്ലോക്കില്‍ നിന്നും ഓരോ ടീം വീതമാണ് ഡിസ് ഇന്‍ഫെക്ഷന്‍ ടീമുമായി സജ്ജമാക്കിയിരിക്കുന്നത്. അഗ്‌നിശമന വിഭാഗത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ടീമിനു വിദഗ്ധ പരിശീലനം പൂര്‍ത്തീകരിച്ചു വരുന്നു. ജില്ലയിലെ ആദ്യ ഡിസ് ഇന്‍ഫെക്ഷന്‍ ടീമായ പത്തനംതിട്ട നഗരത്തിലെ ആറ് അംഗ സംഘത്തിന്റെ പരിശീലനം പൂര്‍ത്തിയാക്കി. ഡിസ് ഇന്‍ഫെക്ഷന്‍ ടീമിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ ചെല്‍സാ…

Read More

തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ സി.എഫ്.എല്‍.ടി.സി സജ്ജമാകുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍(സി.എഫ്.എല്‍.ടി.സി) തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ മര്‍ത്തോമ്മ ചര്‍ച്ചിന്റെ പാരിഷ് ഹാളില്‍ സജ്ജമാകുന്നു. ആദ്യം 50 പേരെ കിടത്തി ചികിത്സിക്കുവാന്‍ കഴിയുമെന്ന് സ്ഥലം സന്ദര്‍ശിച്ച ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. പിന്നീട് വേണ്ടിവന്നാല്‍ തൊട്ടടുത്തുള്ള വൈ.എം.സി.എ ഹാള്‍ സി.എഫ്.എല്‍.ടി.സിക്ക് വേണ്ടി സജ്ജീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വര്‍ഗീസും പറഞ്ഞു. ആഗസ്റ്റ് 5 ന് മുമ്പ് പ്രവര്‍ത്തനം തുടങ്ങും. ചിറ്റയം ഗോപകുമാര്‍ എം എല്‍ എ യോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വര്‍ഗീസ്, സെക്രട്ടറി ശ്രീരേഖ, മനോഹരന്‍, നോഡല്‍ ഓഫീസര്‍ നിസാമുദ്ദീന്‍ എന്നിവരും ഉണ്ടായിരുന്നു

Read More

പത്തനംതിട്ടയില്‍ കോവിഡ് റാപ്പിഡ് ടെസ്റ്റിംഗ് വാഹനങ്ങള്‍ മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

 ജില്ലയില്‍ കോവിഡ് പരിശോധനയ്ക്കായി വാഹനങ്ങള്‍ സംഭാവന ചെയ്തത് മാതൃകാപരം: മന്ത്രി കെ. രാജു കോന്നി വാര്‍ത്ത ഡോട്ട് കോം :കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി അഞ്ചു വാഹനങ്ങള്‍ സംഭാവന ചെയ്തത് മാതൃകാപരമെന്ന് ജില്ലയുടെ ചുമതലയുള്ള വനം – വന്യജീവി വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ കോവിഡ് റാപ്പിഡ് പരിശോധകള്‍ക്കായി സംഭാവനയായി ലഭിച്ച അഞ്ചു വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ പരിശോധന കൂടുതല്‍ നടത്തിയെങ്കില്‍ മാത്രമേ ഗുണമുണ്ടാകുകയുള്ളൂ. സംസ്ഥാനത്തുതന്നെ രോഗം പൊട്ടിപ്പുറപ്പെട്ടത് പത്തനംതിട്ട ജില്ലയിലാണ്. എങ്കിലും മികച്ച രീതിയിലാണ് ജില്ലയുടെ പ്രവര്‍ത്തനം. ഈ അഞ്ചു വാഹനങ്ങളുടെ സഹായത്തോടെ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥലങ്ങളില്‍ നിന്നും ഗതാഗത മാര്‍ഗം…

Read More