Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
ദുരന്തത്തിൽ കേൾവി ശക്തി നഷ്ടമായവര്‍ക്ക് ശ്രവണ സഹായികൾ കൈമാറി പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ജംഗിള്‍ സഫാരി സ്‌കൂളുകളില്‍ എക്സൈസ്, പോലീസ് വകുപ്പുകളുടെ പട്രോളിംഗ് ശക്തമാക്കും ശ്രീനിവാസൻ (69) ഓർമ്മയായി.സംസ്കാരം നാളെ നടക്കും ശബരിമല : പരാതിയുണ്ടോ? പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട് പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഡിസംബര്‍ 30 ന് കൊല്ലത്ത് അരുവാപ്പുലം :ബി. ​രേ​ഷ്മ പു​തി​യ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റാ​കും ശബരിമല : പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന ആയിരം പേരെ മാത്രം അനുവദിക്കും: എരുമേലി പരമ്പരാഗത പാത വഴി എത്തുന്നവർക്ക് പ്രത്യേക പാസ് ഇല്ല വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/12/2025 )

News Editor

ഡിസംബർ 20, 2025 • 2:02 pm

ക്രിസ്മസ് ന്യൂ ഇയര്‍ ഫെയര്‍  ഡിസംബര്‍ 22 മുതല്‍

സപ്ലൈകോ ക്രിസ്മസ് ന്യൂ ഇയര്‍ ഫെയര്‍ ഉദ്ഘാടനം ഡിസംബര്‍ 22 രാവിലെ 11.30 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എം പി ആദ്യ വില്‍പന നടത്തും.

പത്തനംതിട്ട മുന്‍സിപ്പല്‍ കാര്യാലയത്തിന് എതിര്‍വശത്തുള്ള റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 22 മുതല്‍ 2026 ജനുവരി ഒന്ന് വരെയാണ് ക്രിസ്മസ് ന്യൂ ഇയര്‍ ഫെയര്‍.  പലവ്യഞ്ജനങ്ങളും അരിയും സബ്‌സിഡി നിരക്കിലും  ഫ്രീ സെയില്‍ നിരക്കിലും ലഭിക്കും. കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടിനൊപ്പം പൊതു വിപണിയില്‍ ലഭ്യമല്ലാത്ത സ്‌പെഷ്യല്‍ കോമ്പോ ഓഫറും ലഭിക്കും.  ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സ്റ്റാളും മില്‍മ സ്റ്റാളും പ്രവര്‍ത്തിക്കും.

തിരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന് നടക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്തിനു കീഴിലെ 17 ഡിവിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ രാവിലെ 10 ന് ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സത്യപ്രതിജ്ഞ ചെയ്യും. ജില്ലാ  തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കലക്ടറുടെ മുമ്പാകെ തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗം ആദ്യം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗമായിരിക്കും തുടര്‍ന്ന് മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്യിക്കുക.

 

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലും രാവിലെ 10ന്  സത്യപ്രതിജ്ഞ നടപടി ആരംഭിക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളുടെ മുമ്പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യും. മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ ഇതിനായി നിയോഗിച്ചിട്ടുള്ള വരണാധികാരിയുടെ മുന്നില്‍ മുതിര്‍ന്ന അംഗം സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. യോഗത്തില്‍ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തിരഞ്ഞടുപ്പ് സംബന്ധിച്ച കമ്മീഷന്‍ അറിയിപ്പ് സെക്രട്ടറി വിശദീകരിക്കും.


സ്‌കൂളുകളില്‍ എക്സൈസ്, പൊലീസ് വകുപ്പുകളുടെ പട്രോളിംഗ് ശക്തമാക്കും:വ്യാജമദ്യ നിയന്ത്രണ സമിതി യോഗം ചേര്‍ന്നു

ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ എക്സൈസ്, പൊലീസ് വകുപ്പുകളുടെ  നേതൃത്വത്തില്‍ പട്രോളിംഗ് ശക്തമാക്കും. എഡിഎം ബി ജ്യോതിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന എക്സൈസ് ജില്ലാതല വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തിലാണ് തീരുമാനം.

ക്രിസ്തുമസ്, പുതുവത്സര ആഘോഷത്തോടനുബന്ധിച്ച്  വ്യാജമദ്യം, മയക്കുമരുന്ന് ഉല്‍പാദനം, വിതരണം തടയാന്‍ വിപുലമായ എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം എക്‌സൈസ് വകുപ്പ് ഏര്‍പ്പെടുത്തി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഓഫീസില്‍ 24 മണിക്കൂറുമുള്ള എക്സൈസ് കണ്‍ട്രോള്‍ റൂമും രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റും രൂപീകരിച്ചു. സംശയാസ്പദമായ സാഹചര്യത്തില്‍ ഇടപെടുന്നതിന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമും ഷാഡോ എക്സൈസ് ടീമും സജ്ജമാണ്. പൊലീസ്, വനം, റവന്യൂ വകുപ്പുകള്‍ സംയുക്തമായി മദ്യ ഉല്‍പാദന-വിപണന കേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും റെയ്ഡ് നടത്തും.

ജില്ലയിലെ പ്രധാനപാതകളില്‍ എക്‌സൈസ് നിരീക്ഷണം ശക്തമാക്കി. കള്ളുഷാപ്പ്, ബാര്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍ പരിശോധിച്ച് സാമ്പിള്‍ ശേഖരിക്കും. നിരോധിത പുകയില ഉല്‍പന്നങ്ങള്‍, ലഹരി വസ്തുക്കളുടെ വില്‍പന തടയാന്‍ പരിശോധന നടത്തും.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജില്ലയില്‍ എക്‌സൈസ് വകുപ്പ് 2328 റെയ്ഡ് നടത്തി. 485 അബ്കാരി കേസില്‍ 449 പേരെ അറസ്റ്റ് ചെയ്തു. 114 എന്‍ഡിപിഎസ് കേസില്‍ 106 പേരെ അറസ്റ്റ് ചെയ്തു. അബ്കാരി- എന്‍ഡിപിഎസ്  കേസില്‍ 21,110 രൂപയും ഒമ്പത് വാഹനവും പിടിച്ചെടുത്തു. 2697 കോട്പാ കേസുകളിലായി 205.515 കിലോ ഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് 5,39,000 രൂപ പിഴ ഈടാക്കി. പൊലിസ്, വനം വകുപ്പുകളുമായി ചേര്‍ന്ന് വനമേഖലയില്‍ നടത്തിയ പരിശോധനയില്‍ 485 അബ്കാരി കേസില്‍ 2,867 ലിറ്റര്‍ കോട, 637 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 41 ബിയര്‍, 48 ലിറ്റര്‍ കള്ള്, 32.5 ലിറ്റര്‍ ചാരായം, 3.5 ലിറ്റര്‍ വ്യാജമദ്യം എന്നിവ കണ്ടെത്തി. കള്ള് ഷാപ്പുകളില്‍ 616 പരിശോധന നടത്തി 108 സാമ്പിള്‍ ശേഖരിച്ചു രാസപരിശോധനയ്ക്ക് അയച്ചു.

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എം സൂരജ്, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ബി അനില്‍, മദ്യവര്‍ജനസമിതി സംസ്ഥാന സെക്രട്ടറി ബേബികുട്ടി ഡാനിയേല്‍, പൊലിസ,് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വിമുക്തഭടന്മാരെ ഗേറ്റ്മാന്‍ തസ്തികയില്‍  നിയമനം

പാലക്കാട് ഡിവിഷനിലെ ലെവല്‍ ക്രോസിംഗ് ഗേറ്റുകളില്‍ ഗേറ്റ്മാനായി കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നതിന് 15 വര്‍ഷത്തില്‍ കുറയാതെ മിലിട്ടറി സര്‍വീസുള്ള  ക്ലാസ് ഒന്ന് /തത്തുല്യം യോഗ്യതയുളളതും 10-ാം ക്ലാസ്/തത്തുല്യ യോഗ്യതയുള്ളതും പെന്‍ഷന്‍ ലഭിക്കുന്നതും ഡിസംബര്‍ 23ന്  50 വയസ് തികയാത്തവരുമായ വിമുക്തഭടന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖയും ഡിസംബര്‍ 29 ന്  മുമ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍  സമര്‍പ്പിക്കണം. ഫോണ്‍: 0468 2961104, 9746763610.


വിമുക്തഭടന്മാര്‍ക്ക് ക്യാഷ് അവാര്‍ഡ്

സൈനിക സേവനത്തിന് ശേഷം ദേശീയ/അന്തര്‍ദേശീയ വ്യക്തിഗത കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ച വിമുക്തഭടന്മാര്‍ക്ക്  ക്യാഷ് അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള വിമുക്തഭടന്മാര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ അനുബന്ധ രേഖ സഹിതം ഡിസംബര്‍ 29 ന് മുമ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2961104.


ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്ആര്‍സി കമ്മ്യൂണിറ്റി കോളജില്‍ 2026 ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷിക്കാം. അവസാന തീയതി : ഡിസംബര്‍ 31. ജില്ലയിലെ പഠനകേന്ദ്രം :  ഗ്യാലക്‌സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, അടൂര്‍ (ജിഐഎംഎസ് അടൂര്‍)  പത്തനംതിട്ട 691 556. ഫോണ്‍ : 7012449076, 9961323322.


ഗതാഗത നിയന്ത്രണം

റാന്നി വലിയകാവ് റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 22 മുതല്‍ 23 വരെ വാഹനഗതാഗതം നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വലിയകാവ് റോഡില്‍ നിന്ന് മന്ദമരുതി ഭാഗത്തേക്കുളള റോഡ് വഴി  വാഹനം പോകണം.


പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക്  ജംഗിള്‍ സഫാരി

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ഒരു ദിവസം നീളുന്ന ജംഗിള്‍ സഫാരി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 27 (ശനിയാഴ്ച)ന് രാവിലെ എട്ടിന് പത്തനംതിട്ട ടൗണ്‍ സ്‌ക്വയറിന് സമീപത്തു നിന്ന് യാത്ര ആരംഭിക്കും. ഗവി ജംഗിള്‍ സഫാരി, അടവി കുട്ടവഞ്ചി, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വാഹനം, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ഫോറസ്റ്റ് എന്‍ട്രി പാസ്, കുട്ടവഞ്ചി, ചായയും വെള്ളവും, ഗൈഡ് സേവനം എന്നിവ ഉള്‍പ്പെടുത്തി ഒരു വ്യക്തിക്ക് 1,600/(ആയിരത്തി അറുനൂറ്) രൂപയാണ് യാത്രാ ചെലവ്.

ഫോണ്‍ : 9544214141, 9447709944.


കെ ടെറ്റ് പ്രമാണ പരിശോധന

ജില്ലയിലെ   വിവിധ കേന്ദ്രങ്ങളില്‍ 2025 സെപ്റ്റംബര്‍ 18,19 തീയതികളില്‍ നടന്ന കെ ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ അസല്‍ പ്രമാണ പരിശോധന  ഡിസംബര്‍ 22,23,24 തീയതികളില്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും.  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ  അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അഡ്മിറ്റ് കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റിന്റെ പ്രിന്റ് ഔട്ട് എന്നിവ സഹിതം എത്തണം.
തീയതിയും സമയവും ചുവടെ.
കാറ്റഗറി ഒന്ന് ഡിസംബര്‍ 22
കാറ്റഗറി രണ്ട് ഡിസംബര്‍ 23
കാറ്റഗറി മൂന്ന്, നാല് ഡിസംബര്‍ 24.
ഫോണ്‍ : 0468 2222229.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.