Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക് അയ്യപ്പസന്നിധിയില്‍ പുഷ്പഭംഗിയേകി ശബരീ നന്ദനം ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു; 122 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി ദുരന്തത്തിൽ കേൾവി ശക്തി നഷ്ടമായവര്‍ക്ക് ശ്രവണ സഹായികൾ കൈമാറി പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ജംഗിള്‍ സഫാരി സ്‌കൂളുകളില്‍ എക്സൈസ്, പോലീസ് വകുപ്പുകളുടെ പട്രോളിംഗ് ശക്തമാക്കും ശ്രീനിവാസൻ (69) ഓർമ്മയായി.സംസ്കാരം നാളെ നടക്കും ശബരിമല : പരാതിയുണ്ടോ? പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട് പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഡിസംബര്‍ 30 ന് കൊല്ലത്ത് അരുവാപ്പുലം :ബി. ​രേ​ഷ്മ പു​തി​യ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റാ​കും

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക്

News Editor

ഡിസംബർ 21, 2025 • 12:53 am

 

konnivartha.com; ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ
ത്രിതല പഞ്ചായത്ത് സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ആദ്യമേ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അവരുടെ കൈകളിൽ നേരിട്ട് എത്തിക്കുന്നതിനുള്ള ഭരണസംവിധാനമാണ് ഇതെന്ന്  എപ്പോഴും ഓർമ്മ വേണം.

ഇരുപത്തൊന്നാം തീയതി നിങ്ങൾ ജനപ്രതിനിധികളായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോൾ നിങ്ങൾക്ക് മുന്നിലുള്ള ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും തന്മയത്വത്തോടെ നേരിടാൻ നിങ്ങൾക്ക് ആകട്ടെ എന്ന് ആശംസിക്കുന്നു.

വളരെയധികം കർത്തവ്യ ബോധവും നീതിബോധവും ഭരണഘടനാ ബോധവും ഒക്കെ കൃത്യതയോടെ കാത്തുസൂക്ഷിക്കേണ്ട അഞ്ച് വർഷക്കാലമാണ് നിങ്ങളുടെ മുന്നിൽ ഉള്ളത്. തെരഞ്ഞെടുപ്പ് വേളയിൽ വിവിധതരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കൊണ്ടും
വ്യക്തി വിരോധങ്ങൾ കൊണ്ടും രാഷ്ട്രീയ വ്യത്യാസങ്ങൾ കൊണ്ടും
നിരവധി വെല്ലുവിളികൾ നേരിട്ടവരാണ് നിങ്ങൾ. അത്തരം അഭിപ്രായവ്യത്യാസങ്ങളും വ്യക്തി രാഷ്ട്രീയ വിരോധങ്ങളും പൂർണ്ണമായും ഉപേക്ഷിച്ച് വേണം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുവാൻ. അതിനായ് ഒരു അഭിപ്രായം പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്.

ജാതിമത രാഷ്ട്രീയ കക്ഷിഭേദമില്ലാതെ നിങ്ങളുടെ എല്ലാ വോട്ടർമാരുടെയും ഭവനം സന്ദർശിക്കുകയും ജനപ്രതിനിധിയായി തിരഞ്ഞെടുത്തിൽ നേരിട്ട് നന്ദി പറയുന്നതോടൊപ്പം അവരുടെ കുടുംബപരവും സാമൂഹ്യപരവും ആയിട്ടുള്ള ആവശ്യങ്ങൾ ഒരു ഡയറിയിൽ കുറിക്കുക. ഡയറിയിൽ ഫോൺ നമ്പറും വ്യക്തിഗത വിവരങ്ങളും ഒക്കെ കുറിക്കുന്നത് നന്നായിരിക്കും. ഇത് വോട്ടർമാർക്ക് നിങ്ങളിലുള്ള വിശ്വാസവും കടപ്പാടും ആത്മാർത്ഥതയും വർദ്ധിപ്പിക്കും. നിങ്ങൾക്ക് തിരിച്ച് അവരോടും അതുണ്ടാകും.

ഇനി അങ്ങോട്ട് നിങ്ങൾ ഒരു നല്ല വാഗ്മിയാകണം, ഒരു നല്ല നിക്ഷ്പക്ഷ വാദി ആകണം, കാര്യശേഷിയുള്ള കർമോൽസുകനാകണം, നല്ല ക്ഷമയുള്ള സന്മനസുള്ള ഏവരെയും ഒരേ പോലെ കാണാൻ കഴിയുന്ന ഒരു കേൾവിക്കാരൻ കൂടി യാകണം. വിവിധ വിഷയങ്ങളെ സംബന്ധിച്ച് അറിവും ബോധവും ഉള്ള ആളാകാൻ ശ്രമിക്കണം. ഇല്ലെങ്കിൽ പലയിടത്തും ഇളിഭ്യരാകേണ്ടതയും വന്നേക്കാം.അതിലൊക്കെ ഉപരി ഓരോ ജനപ്രതിനിധിയും ഒരു നല്ല പഠിതാവാകണം.
ഏതെല്ലാം കാര്യങ്ങൾക്ക് മുൻഗണന കൊടുക്കണം അത് ഏതൊക്കെ രീതിയിൽ പരിഹരിക്കണം എന്നൊക്കെ പരിശോധിക്കാം…

ജനങ്ങളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക:

തങ്ങളുടെ മണ്ഡലത്തിലെ/വാർഡിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം, ശുദ്ധജലം, റോഡ്, പാർപ്പിടം തുടങ്ങിയവയ്ക്ക് മുൻഗണന യുടെ അടിസ്ഥാനത്തിൽ പരിഹാരം കാണാൻ ശ്രമിക്കണം.അതിന് ഭരണ നിർവഹണ സംവിധാനത്തെയും മുൻകാല ജനപ്രതിനിധികളെയും രാഷ്ട്രീയ കക്ഷികളെയും ജനകീയാസൂത്രണ പദ്ധതിയുമൊക്കെ
ആശ്രയിക്കാം.

വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക:

മുൻഗണന ക്രമം അനുസരിച്ച് പ്രാശിക വികസന പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുക. LSGD കേരള ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രധാനമാണ്.
ജനപ്രതിനിധി എന്ന നിലയിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക്, അവരുടെ പ്രദേശത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഫണ്ട് ചെലവഴിക്കാനും അടിയന്തര ആവശ്യങ്ങൾക്കായി നടപടിയെടുക്കാനുമുള്ള അധികാരമുണ്ട്.ആ അധികാരങ്ങൾ സമയോചിതമായി ഉപയോഗിക്കുവാൻ കഴിയണം. മറ്റു മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾ അതേപടി നടപ്പാക്കാതെ തന്റെ മണ്ഡലത്തിലെ ആവശ്യകതയും അനിവാര്യതയും അറിഞ്ഞ് വ്യത്യസ്തമായിട്ടുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്താൽ അതെന്നും ശ്രദ്ധിക്കപ്പെടും.

LSGD കേരളയെ കുറിച്ചുള്ള അവബോധം നൽകുക:

സർക്കാർ പദ്ധതികളെക്കുറിച്ചും നിയമവശങ്ങളെക്കുറിച്ചും സ്വയം ബോധ്യപ്പെടുന്നതോടൊപ്പം തന്റെ മണ്ഡലത്തിലെ ജനങ്ങളെയും ബോധവൽക്കരിക്കുന്നത് പദ്ധതി നടത്തിപ്പ് വേഗത്തിലാക്കും. ജനപ്രതിനിധികൾക്ക് സമയബന്ധിതമായി നൽകുന്ന എല്ലാ പരിശീലന പരിപാടികളിലും കൃത്യമായി പങ്കെടുക്കുക.

ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകുക:

വാർഡ് സഭകളിൽ പങ്കെടുത്ത് ചർച്ചകളിൽ സജീവമാകുക, ബില്ലുകളിൽ വോട്ട് ചെയ്യുക, സർക്കാരിനെ നിയന്ത്രിക്കുക.
പരാതികൾ കേൾക്കുക: ജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും കേട്ട് അത് ബന്ധപ്പെട്ട അധികാരികളിലേക്ക് എത്തിക്കുക.

സുതാര്യത ഉറപ്പാക്കുക:

നിർമ്മാണ പ്രവർത്തികളിലും മറ്റ് സാമ്പത്തിക സഹായവിതരണത്തിലും വന്നേക്കാവുന്ന സാമ്പത്തിക അഴിമതികളും തിരിമറികളും ശ്രദ്ധിക്കുക. ഇത് പഴയകാലമല്ലെന്ന് എപ്പോഴും ഓർമ്മകൾ വേണം. ജനങ്ങൾക്ക് എല്ലാവിധ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയും ബോധ്യവുമുണ്ട്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയുടെ ഈ കാലഘട്ടത്തിൽ നമ്മുടെ ഓരോ ചലനവും മറ്റുള്ളവർ ശ്രദ്ധിക്കുമെന്ന ചിന്ത എപ്പോഴും വേണം. കളങ്കമില്ലാത്ത അഴിമതിയില്ലാത്ത പക്ഷപാതം ഇല്ലാത്ത ഒരു ജനപ്രതിനിധിയായി പേരെടുക്കുവാൻ ശ്രമിക്കുക.

ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് നമ്മളുടെ യഥാർത്ഥ ചിത്രം പൊതുജനങ്ങൾക്ക് ബോധ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ അത്തരം ചടങ്ങിൽ പങ്കെടുക്കുമ്പോൾ മുന്നൊരുക്കവും മുൻധാരണയും അത്യാവശ്യമാണ്. പങ്കെടുക്കാൻ കഴിയുന്ന ചടങ്ങുകളിൽ മാത്രമേ വാക്ക് കൊടുക്കാവൂ. ഇവിടെ കൃത്യനിഷ്ഠതയും സമയം ക്ലിപ്തതയും വളരെ അത്യാവശ്യമാണ്. ഓരോ ചടങ്ങിനും ഓരോ പ്രാധാന്യമാണ്. ഒരു സമ്മേളനത്തിലെ അധ്യക്ഷൻ സ്വാഗത പ്രാസംഗികൻ മുഖ്യപ്രഭാഷണം ഉദ്ഘാടകൻ ആശംസ പ്രാസംഗികൻ എന്നീ റോളുകൾ ആണല്ലോ ഉള്ളത്. മുകളിൽ പറഞ്ഞ ഓരോ വിഭാഗത്തിലും ചടങ്ങിന്റെ പ്രാധാന്യം അനുസരിച്ച് എങ്ങനെ സംസാരിക്കണം എന്ത് സംസാരിക്കണം എന്ന് കൃത്യമായ ധാരണയും മുന്നൊരുക്കവും ഓരോ അംഗങ്ങൾക്കും ഉണ്ടാകണം. വേദിയുടെ പ്രാധാന്യവും ചടങ്ങിന്റെ സമയ ദൈർഘ്യവും അനുസരിച്ച് വേണം ആ റോൾ കൈകാര്യം ചെയ്യേണ്ടത് എന്നർത്ഥം. പ്രത്യേകിച്ച് നിങ്ങൾ വിദ്യാലയങ്ങളിലെ പരിപാടികൾക്ക് ചെല്ലുമ്പോൾ കുട്ടികളുടെ പ്രായവും അറിവും അനുസരിച്ചുള്ള വാക്കുകൾ മാത്രം സംസാരിക്കുക.

തന്റെ പഴയകാല സ്കൂൾ അനുഭവങ്ങൾ പറയുന്നതും ഒരു ചെറിയ പാട്ടുപാടുന്നതും കഥ പറയുന്നതും കുട്ടികളുമായി സംവദിക്കുന്നതും ആയിട്ടുള്ള പ്രസംഗ രീതി ആയിരിക്കും അവിടെ നല്ലത്. കഴിഞ്ഞ കാലങ്ങളിൽ കൂടുതൽ അംഗങ്ങളും തങ്ങളുടെ ഭരണകൂടത്തിന്റെ നേട്ടങ്ങൾ പറയുവാൻ വേണ്ടി മാത്രമാണ് താത്പര്യപ്പെട്ടിട്ടുള്ളത്. അത്തരം വാക്കുകൾ കൂടുതൽ പറയുന്നത് കുട്ടികളെ നിങ്ങളിൽ നിന്നും അകറ്റുന്നതിന് കാരണമാകും. ഒന്നോർക്കുക ഇന്നത്തെ തലമുറയാണ് നാളത്തെ വോട്ടർമാരും ഭരണകർത്താക്കളും

എൽ സുഗതൻ ( സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്,വിദ്യാഭ്യാസ പ്രവർത്തകൻ)

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.