Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
ദുരന്തത്തിൽ കേൾവി ശക്തി നഷ്ടമായവര്‍ക്ക് ശ്രവണ സഹായികൾ കൈമാറി പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ജംഗിള്‍ സഫാരി സ്‌കൂളുകളില്‍ എക്സൈസ്, പോലീസ് വകുപ്പുകളുടെ പട്രോളിംഗ് ശക്തമാക്കും ശ്രീനിവാസൻ (69) ഓർമ്മയായി.സംസ്കാരം നാളെ നടക്കും ശബരിമല : പരാതിയുണ്ടോ? പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട് പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഡിസംബര്‍ 30 ന് കൊല്ലത്ത് അരുവാപ്പുലം :ബി. ​രേ​ഷ്മ പു​തി​യ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റാ​കും ശബരിമല : പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന ആയിരം പേരെ മാത്രം അനുവദിക്കും: എരുമേലി പരമ്പരാഗത പാത വഴി എത്തുന്നവർക്ക് പ്രത്യേക പാസ് ഇല്ല വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി

ദുരന്തത്തിൽ കേൾവി ശക്തി നഷ്ടമായവര്‍ക്ക് ശ്രവണ സഹായികൾ കൈമാറി

News Editor

ഡിസംബർ 20, 2025 • 3:15 pm

 

konnivartha.com; മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ശ്രവണശേഷി നഷ്ടപ്പെട്ടവർക്ക് മാനന്തവാടി ഗവ എൻജിനീയറിങ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ശ്രവണസഹായികൾ കൈമാറി. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾ ശ്രവണസഹായികൾ കളക്ടർ ഡി.ആർ മേഘശ്രീക്ക് കൈമാറി. ക്യാമ്പസ് ടു കമ്മ്യൂണിറ്റി പദ്ധതിയുടെ ഭാഗമായി ഉന്നത നിലവാരമുള്ള മൂന്ന് ശ്രവണസഹായികളാണ് വിദ്യാര്‍ത്ഥികൾ ദുരന്ത ബാധിതര്‍ക്ക് നൽകിയത്. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ മൈക്രോ പ്ലാൻ പ്രൊജക്ട് വഴി കണ്ടെത്തിയ ഗുണഭോക്താക്കൾക്കാണ് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.

ഓണക്കാലത്ത് എൻ.എസ്.എസ് യൂണിറ്റുകൾ സംഘടിപ്പിച്ച ഓണം സമ്മാന കൂപ്പൺ ചലഞ്ചിലൂടെയാണ് പദ്ധതിക്കായി 65,000 രൂപ കണ്ടെത്തിയത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ എസ്. അഞ്ജന, ഡോ. പി.നികേഷ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രതിനിധികളായ അതുൽ വിനോദ്, നസ്‌ല, സുബിൻ, അഭിഷേക്, അദീന, മിദ, സ്നേഹ, അനിരുദ്ധ്, ഫാദിൽ, ഹിദാഷ്, ശ്രീദക്ഷിണ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അസിസ്റ്റന്റ് കളക്ടർ അർച്ചന പി.പി, മൈക്രോപ്ലാൻ പ്രോജക്ട് കോഓർഡിനേറ്റർ റോഷൻ രാജു, മൈക്രോപ്ലാൻ പ്രോജക്ട് അസിസ്റ്റന്റ് ഡെൽന ജോൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.