പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 17/12/2025 )
കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിന് ജില്ല കലക്ടര്‍ ഉദ്ഘാടനം ചെയ്തു
കുളമ്പുരോഗ, ചര്‍മമുഴരോഗ നിയന്ത്രണ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് കുമ്പഴ മാടപ്പള്ളി ഫാമില്‍ നിര്‍വഹിച്ചു. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയോജിതമായാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ വാക്സിനേഷന് സ്ക്വാഡ് ക്ഷീരകര്‍ഷകരുടെ വീട്ടിലെത്തി പശു, എരുമ, കിടാവ് എന്നിവയ്ക്ക് സൗജന്യ കുത്തിവയ്പ്പ് നല്‍കും.
നാലുമാസത്തിന് താഴെ പ്രായമായ കിടാവ്, ഏഴു മാസത്തിനു മുകളില്‍ ഗര്‍ഭമുള്ള ഉരുക്കള്‍ എന്നിവയെ കുളമ്പുരോഗ കുത്തിവയ്പ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നാലുമാസത്തിന് മുകളില്‍ പ്രായമായ കിടാരികള്‍ക്കും ഗര്‍ഭാവസ്ഥയിലുള്ള പശുക്കള്‍ക്കും ചര്‍മമുഴ രോഗപ്രതിരോധ കുത്തിവയ്പ്പ് എടുക്കാം. എരുമകള്‍ക്ക് ചര്‍മമുഴ രോഗപ്രതിരോധ കുത്തിവയ്പ്പ് ആവശ്യമില്ല. ജില്ലയിലെ 64,417 കാലികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനായി 103 സ്ക്വാഡുകള്‍ സജ്ജമാണ്. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ് സന്തോഷ് അധ്യക്ഷനായി. ജില്ലാ കോഡിനേറ്റര്‍ ഡോ. ഡെന്നിസ് തോമസ്, ജില്ലാ മൃഗസംരക്ഷണവകുപ്പ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഡോ. എബി. കെ. എബ്രഹാം, വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റാങ്ക് പട്ടിക റദ്ദായി
ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റെന്ഷന് ഓഫീസര്‍ ഗ്രേഡ് രണ്ട് ( എസ് സി /എസ് റ്റി വിഭാഗങ്ങള്‍ക്കുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ) (കാറ്റഗറി നമ്പര്‍ 307/2020) തസ്തികയുടെ 2022 സെപ്റ്റംബര്‍ 30ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ല പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ എന്‍ സി സി / സെനിക ക്ഷേമവകുപ്പിലെ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്സ് ( പട്ടിക വര്‍ഗ വിമുക്ത ഭടന്മാര്ക്കുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ) (കാറ്റഗറി നമ്പര്‍ 570/2021) തസ്തികയുടെ 2022 നവംബര്‍ അഞ്ചിന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ല പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
ഇന്‍സ്ട്രക്ടര്‍ നിയമനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിഐയില്‍ വയര്‍മാന്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ എസ് സി വിഭാഗത്തില്‍ നിന്ന് (ഇവരുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറി പരിഗണിക്കും)
നിശ്ചിത യോഗ്യതുളളവരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളുമായി ഡിസംബര്‍ 20 രാവിലെ 11 ന് ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിഐയിലെത്തണം.
യോഗ്യത : എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എഞ്ചിനീയറിംഗ് കോളജ് /സര്‍വകലാശാലയില്‍ നിന്ന് ബി.വോക് /ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
അല്ലെങ്കില്‍
എ.ഐ.സി.ടി.ഇ/ അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് മൂന്നു വര്‍ഷത്തെ ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ, ഡിജിറ്റി യില്‍ നിന്ന് വൊക്കേഷണല്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
അല്ലെങ്കില്‍
വയര്‍മാന്‍ ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി സര്‍ട്ടിഫിക്കറ്റും മൂന്നു വര്‍ഷ പ്രവൃത്തി പരിചയവും.
ഫോണ്‍ : 0479 2953150, 0479 2452210.
ഗതാഗത നിരോധനം
തണ്ണിത്തോട് – ചിറ്റാര്‍ റോഡില്‍ ഈട്ടിചുവട് മുതല്‍ ചിറ്റാര്‍ വരെ കലുങ്കു നിര്‍മാണം നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 18) മുതല്‍ വാഹന ഗതാഗതം താല്കാലികമായി നിരോധിച്ചു. ചിറ്റാര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് വയ്യാറ്റുപുഴ റോഡുവഴി ഈട്ടിചുവടില് എത്തി വാഹനങ്ങള്‍ തിരിഞ്ഞുപോകണം.
ഗതാഗത നിരോധനം
അബാന്‍ മേല്‍പാല നിര്‍മാണത്തിന്റെ ഭാഗമായി തിരുവല്ല – കുമ്പഴ റോഡില്‍ അബാന്‍ ജംഗ്ഷന് ഭാഗത്ത് വാഹന ഗതാഗതം ഇന്ന് (ഡിസംബര്‍ 18) മുതല്‍ താല്കാലികമായി നിരോധിച്ചു. കുമ്പഴ ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ താല്കാലിക ഡൈവേര്ഷന് റോഡ് വഴിയും വലിയ വാഹനങ്ങള്‍ മിനി സിവില്‍ സ്റ്റേഷനില്‍ നിന്ന് എസ് പി ഓഫീസ് മൈലപ്ര വഴിയും പോകണം. പത്തനംതിട്ട നഗരത്തിലേക്ക് പോകുന്ന വാഹനങ്ങള്‍ കണ്ണങ്കര ജംഗ്ഷനില്‍ നിന്ന് റിംഗ് റോഡില്‍ കല്ലറകടവ് ജംഗ്ഷനിലൂടെ പോകണം.
സമൃദ്ധി കേരളം ടോപ്പ് അപ്പ് ലോണ്‍
പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്പ്പറേഷന് മുഖേനെ നടപ്പാക്കുന്ന സമൃദ്ധി കേരളം – ടോപ്പ് അപ്പ് ലോണ്‍ പദ്ധിക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ
സംരംഭകര്‍ക്ക് 10 ലക്ഷം രൂപ വരെ ടേം ലോണ്‍ / വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണായി നല്‍കും. വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും പന്തളം ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം.
ഫോണ്‍ : 9400068503, 04734 253381.
ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സ്
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രം (സിഇ സെല്‍)
ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസിഎ, അലുമിനിയം ഫാബ്രിക്കേഷന്‍, ഡസ്ക്ടോപ്പ് പബ്ലിഷിംഗ് കോഴ്സുകള്‍ക്കാണ് പ്രവേശനം. യോഗ്യത- എസ് എസ് എല്‍ സി. അവസാന തീയതി ഡിസംബര്‍ 27. ഫോണ്‍ : 0469 2962228, 7510838586.
അപേക്ഷ തീയതി നീട്ടി
തീരപ്രദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും പോലീസ് സേനയെ സഹായിക്കുന്നതിന് കോസ്റ്റല്‍ വാര്ഡന് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി. അവസാന തീയതി 2026 ജനുവരി 15. വെബ്സൈറ്റ് : https://keralapolice.gov.in/page/notification
