Trending Now

കേന്ദ്ര പോലീസ് സേനകളിലെ 39,481 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

konnivartha.com: സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ്, എസ് എസ് എഫ് എന്നീ കേന്ദ്രസേനകളിൽ കോണ്‍സ്റ്റബിള്‍ (GD), അസം റൈഫിള്‍സിൽ റൈഫിള്‍മാന്‍ (GD), നാര്‍ക്കോട്ടിക് ബ്യൂറോയില്‍ ശിപായി എന്നീ തസ്തികളിലേക്കുള്ള 2025ലെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.

അഖിലേന്ത്യാ തലത്തില്‍ 39,481 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. കന്നഡയും മലയാളവും ഉള്‍പ്പെടെ 13 ഭാഷകളില്‍ 2025 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പരീക്ഷ നടക്കും. പരീക്ഷത്തീയതി പിന്നീട് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വെബ്‌സൈറ്റ് വഴി അറിയിക്കുന്നതാണ്. ഈ പരീക്ഷയ്ക്ക് ഓണ്‍ലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കൂ. https://ssc.gov.in എന്ന വെബ്‌സൈറ്റില്‍ ഒക്ടോബര്‍ 24 രാത്രി 11 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

100 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി/എസ് ടി/വിമുക്തഭടന്മാര്‍/സ്ത്രീകള്‍ എന്നിവരെ പരീക്ഷാ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷയുടെ സ്‌കീം, സിലബസ്, മറ്റ് വിശദാംശങ്ങള്‍ എന്നിവയ്ക്കായി ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബർ അഞ്ചിന് പ്രസിദ്ധീകരിച്ച വിജ്ഞാപനം പരിശോധിക്കുക. www.ssckkr.kar.nic.in , https://ssc.gov.in എന്നീ വെബ് സൈറ്റുകളില്‍ വിജ്ഞാപനം ലഭ്യമാണ്.

error: Content is protected !!