
പത്തനംതിട്ട (കോന്നി) :ആദി ദ്രാവിഡ നാഗ ഗോത്ര ജനത വർഷത്തിൽ ഒരിക്കൽ ആചാരിച്ചു വരുന്ന ഉത്രാടപ്പൂയൽ ഉത്രാട സദ്യ തിരു അമൃതേത്ത് എന്നിവ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ സെപ്റ്റംബർ 14 ശനിയാഴ്ച്ച നടക്കും. തിരുവോണത്തിന്റെ തലേന്ന് സർവ്വ ചരാചാരങ്ങൾക്കും ഊട്ട് നൽകി സംതൃപ് ത്തിപ്പെടുത്തി തിരുവോണ ദിനത്തിലേക്ക് ആനയിക്കുന്ന ചടങ്ങ് ആണ് തിരു അമൃതേത്ത്.
പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗത്തിനും ഉത്രാട സന്ധ്യയ്ക്ക് വറപ്പൊടിയും അരിമാവും ചേർത്തുള്ള ഗൗളി ഊട്ട് നടത്തി അനുഗ്രഹം ഏറ്റുവാങ്ങും. ദ്രാവിഡ ആചാരത്തോടെ കൗള ശാസ്ത്ര വിധി പ്രകാരം പൂജയുള്ള ഏക കാനന വിശ്വാസ കേന്ദ്രമാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്.
തിരുവോണ ദിവസമായ സെപ്റ്റംബർ 15 ന് രാവിലെ 5 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ താംബൂല സമർപ്പണം, തിരുവോണത്തെ വരവേറ്റു കാട്ടു പ്പൂക്കളും നാട്ടു പൂക്കളും ചേർത്തുള്ള തിരുവോണപൂക്കളം ഒരുക്കലും 999 മലയ്ക്ക് കരിക്ക് പടേനിയും സമർപ്പിക്കും 8.30 ന് വാനരമാർക്ക് ഊട്ട് പൂജ മീനൂട്ട് ആനയൂട്ട് ഉപസ്വരൂപ പൂജകൾ 9 മണിയ്ക്ക് മല വില്ല് പൂജ 999 മലക്കൊടി പൂജ കല്ലേലി അമ്മൂമ്മ പൂജ കല്ലേലി അപ്പൂപ്പൻ പൂജ തുടർന്ന് തിരുവോണ സദ്യ.ഉച്ചയ്ക്ക് 12 ന് ഊട്ട് പൂജ വൈകിട്ട് 6.30 സന്ധ്യാവന്ദനം ദീപ നമസ്കാരം.