konnivartha.com: ഇന്നത്തെ രാജ്യത്തിന് വേണ്ടിയുള്ള കരുതലിനോടൊപ്പം ഭാവിയേയും മുൻകൂട്ടി കണ്ടുള്ള ബഡ്ജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് യുവ പ്രവാസി വ്യവസായിയും, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു.
രാജ്യത്തിൻ്റെ വികസനത്തിൽ എംഎസ്എംഇകൾക്കുള്ള പ്രാധാന്യം മനസിലാക്കിയും, വായ്പാ ലഭ്യതയും സാമ്പത്തിക പിന്തുണയും വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകിയ ബഡ്ജറ്റിൽ മുദ്ര വായ്പകളുടെ പരിധി വർദ്ധിപ്പിച്ചത് യുവ സംരംഭങ്ങൾക്ക് നേട്ടമാകും. വിദേശ കമ്പനികൾക്കുള്ള കോർപ്പറേറ്റ് നികുതി 35 ശതമാനമായി കുറച്ചത് പ്രതീക്ഷയാണ്. സ്റ്റാർട്ടപ്പുകൾക്കുള്ള എയ്ഞ്ചൽ ടാക്സ് നിർത്തലാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നു. . എന്നാൽ ഇന്ത്യയിലെ എൻആർഐ നിക്ഷേപം വർധിപ്പിക്കാൻ കൂടുതൽ പദ്ധതികൾ സർക്കാർ അവതരിപ്പിക്കുമെന്നും അദീബ് പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യത്തെ ജിഡിപി രംഗത്ത് നേട്ടമുണ്ടാക്കുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് കൂടുതൽ പ്രോത്സാഹനം ബഡ്ജറ്റിൽ ആവശ്യമാണ്. ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൻ്റെ പ്രധാന പങ്കുവഹിക്കുന്നത് ടൂറിസത്തിലൂടെയാണ്. ഹോസ്പിറ്റാലിറ്റി വ്യവസായത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ബഡ്ജറ്റ് പരിഗണിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അദീബ് അഹമ്മദ് പറഞ്ഞു.