Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
ശബരിമല : പരാതിയുണ്ടോ? പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട് പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഡിസംബര്‍ 30 ന് കൊല്ലത്ത് അരുവാപ്പുലം :ബി. ​രേ​ഷ്മ പു​തി​യ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റാ​കും ശബരിമല : പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന ആയിരം പേരെ മാത്രം അനുവദിക്കും: എരുമേലി പരമ്പരാഗത പാത വഴി എത്തുന്നവർക്ക് പ്രത്യേക പാസ് ഇല്ല വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി സ്ഥാനാർത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

നോര്‍ക്ക റൂട്ട്സ് അറിയിപ്പ് ( 17/07/2024 )

News Editor

ജൂലൈ 17, 2024 • 12:19 pm

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാംമ്പ് ആഗസ്റ്റ് 06 ന് ചെങ്ങന്നൂരില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

konnivartha.com: ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ നോര്‍ക്ക റൂട്ട്സ് റീജിയണല്‍ സബ് സെന്ററില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംമ്പ് സംഘടിപ്പിക്കുന്നു (ഒന്നാം നില, ചിറ്റൂര്‍ ചേംബേഴ്സ് ബില്‍ഡിംങ് റെയില്‍വേ സ്റ്റേഷന് സമീപം, ചെങ്ങന്നൂര്‍, ആലപ്പുഴ ജില്ല).

 

2024 ആഗസ്റ്റ്-06 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ നടക്കുന്ന അറ്റസ്റ്റേഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക. ഇതിനായി നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.orgല്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസ്സലും, പകര്‍പ്പും സഹിതം പങ്കെടുക്കാവുന്നതാണ്.

വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാംമ്പില്‍ സ്വീകരിക്കും. അന്നേ ദിവസം നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം സെന്ററില്‍ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.കേരളത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നോര്‍ക്കാ റൂട്ട്‌സ് വഴി അറ്റസ്റ്റേഷനു നല്‍കാന്‍ കഴിയൂ.
വിദ്യാഭ്യാസം, വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തല്‍, ഹോം അറ്റസ്റ്റേഷന്‍, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്.

യു.എ.ഇ, ഖത്തര്‍, ബഹറൈന്‍,കുവൈറ്റ്, സൗദി എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകള്‍ക്കും അപ്പോസ്റ്റില്‍ അറ്റസ്റ്റേഷനു വേണ്ടിയും നോര്‍ക്ക റൂട്ട്‌സ് വഴി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് (ചെങ്ങന്നൂര്‍) +91 479 208 0428,+919188492339, (തിരുവനന്തപുരം) 0471 2770557, 2329950 (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) നമ്പറുകളിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.