Trending Now

മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ്, ഹവിൽദാർ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവൽദാർ 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

konnivartha.com: മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവിൽദാർ തസ്‌തികകളിലെ ഒഴിവുകളിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഹവിൽദാർ (CBIC, CBN) തസ്തികയിൽ 3439 ഒഴിവുണ്ട്. മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് തസ്തികയിൽ 4887 ഒഴിവുണ്ട്.

അപേക്ഷകൾ https://ssc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമാണ് സ്വീകരിക്കുക. 2024 ജൂലായ് 31ന് രാത്രി പതിനൊന്നു മണി വരെ അപേ‍ക്ഷകൾ സമ‍ർപ്പിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവ‍ർ, അംഗപരിമിത‍ർ, വിമുക്തഭടന്മാ‍ർ എന്നിവ‍രെ പരീക്ഷാഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

2024 ഒക്ടോബർ/നവംബർ മാസങ്ങളിലായിരിക്കും ഒന്നാം ഘട്ട പരീക്ഷ. കൃത്യമായ പരീക്ഷാ തീയതി സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും. തസ്തിക, ഒഴിവുകൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരീക്ഷാഘടന, അപേക്ഷിക്കേണ്ട രീതി എന്നിവയുൾപ്പെടുന്ന വിശദവിവരങ്ങൾ അറിയാനായി ജൂൺ 27ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം പരിശോധിക്കുക. www.ssckkr.kar.nic.in, https://ssc.gov.in എന്നീ വെബ്സൈറ്റുകളിൽ വിജ്ഞാപനം ലഭ്യമാണ്. പ്രവൃത്തിദിനങ്ങളിൽ 080-25502520 എന്ന ഹെൽപ് ലൈൻ നമ്പറിലും ബന്ധപ്പെടാം.

MULTI-TASKING (NON-TECHNICAL) STAFF, AND HAVALDAR (CBIC & CBN) EXAMINATION, 2024

konnivartha.com: Staff Selection Commission(SSC) invites application for Multi Tasking Staff (Non-Technical) and Havaldar (CBIC & CBN) Examination, 2024. Applications for the Computer Based examination may be submitted online via the website https://ssc.gov.in before 11 PM on 31st July 2024. Application fee is Rs 100. Women/Scheduled Castes/ Scheduled Tribes/PwD/ Ex – Serviceman will get fee exemption. Tentative date for Tier I exam will be in October 2024 to November 2024. The exact date of exam will be informed later through SSC website.

For scheme of examination, syllabus and other details candidates are advised to refer the SSC Notice dated 27.06.2024 uploaded in the website www.ssckkr.kar.nic.in and https://ssc.gov.in. Interested candidates may also contact phone 080-25502520 during weekdays.

 

error: Content is protected !!