Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
ദുരന്തത്തിൽ കേൾവി ശക്തി നഷ്ടമായവര്‍ക്ക് ശ്രവണ സഹായികൾ കൈമാറി പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ജംഗിള്‍ സഫാരി സ്‌കൂളുകളില്‍ എക്സൈസ്, പോലീസ് വകുപ്പുകളുടെ പട്രോളിംഗ് ശക്തമാക്കും ശ്രീനിവാസൻ (69) ഓർമ്മയായി.സംസ്കാരം നാളെ നടക്കും ശബരിമല : പരാതിയുണ്ടോ? പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട് പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഡിസംബര്‍ 30 ന് കൊല്ലത്ത് അരുവാപ്പുലം :ബി. ​രേ​ഷ്മ പു​തി​യ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റാ​കും ശബരിമല : പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന ആയിരം പേരെ മാത്രം അനുവദിക്കും: എരുമേലി പരമ്പരാഗത പാത വഴി എത്തുന്നവർക്ക് പ്രത്യേക പാസ് ഇല്ല വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി

കോന്നി തൊഴില്‍മേള: ആയിരത്തിലധികം ഒഴിവുകളിലേക്ക് അഭിമുഖം നടന്നു

News Editor

ജൂലൈ 6, 2024 • 12:39 pm

 

konnivartha.com: കുടുംബശ്രീ ജില്ലാ മിഷന്‍ ഡി.ഡി.യു.ജി.കെ.വൈ, കേരള നോളജ് ഇക്കോണമി മിഷന്‍, വിജ്ഞാന പത്തനംതിട്ട എന്നിവര്‍ ചേര്‍ന്ന് കോന്നി എം.എം.എന്‍.എസ്.എസ് കോളജുമായി സഹകരിച്ചു നടത്തിയ തൊഴില്‍ മേളയില്‍ മുന്നൂറോളം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു.

25 കമ്പനികളിലായി നിലവിലുള്ള ആയിരത്തിലധികം ഒഴിവുകളിലേയ്ക്കാണ് അഭിമുഖം നടത്തിയത്. പത്താം ക്ലാസ് മുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കുവരെയുള്ള തൊഴില്‍ അവസരങ്ങളാണ് മേളയില്‍ ഒരുക്കിയത്.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ വി.ടി. അജോമോന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എസ്. ആദില, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ തുളസി മണിയമ്മ, കോളേജ് പ്രിന്‍സിപ്പല്‍ ആര്‍.ജ്യോതി, ജില്ലാ പ്രോഗ്രാം മാനേജര്‍ അനിത കെ നായര്‍, കെകെഇഎം ജില്ലാ പ്രോഗ്രാം മാനേജര്‍ ഷിജു എം സാംസണ്‍, കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ സ്മിത തോമസ് എന്നിവര്‍ പങ്കെടുത്തു.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.