Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക് അയ്യപ്പസന്നിധിയില്‍ പുഷ്പഭംഗിയേകി ശബരീ നന്ദനം ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു; 122 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി ദുരന്തത്തിൽ കേൾവി ശക്തി നഷ്ടമായവര്‍ക്ക് ശ്രവണ സഹായികൾ കൈമാറി പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ജംഗിള്‍ സഫാരി സ്‌കൂളുകളില്‍ എക്സൈസ്, പോലീസ് വകുപ്പുകളുടെ പട്രോളിംഗ് ശക്തമാക്കും ശ്രീനിവാസൻ (69) ഓർമ്മയായി.സംസ്കാരം നാളെ നടക്കും ശബരിമല : പരാതിയുണ്ടോ? പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട് പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഡിസംബര്‍ 30 ന് കൊല്ലത്ത്

കല്ലേലി വന മേഖലയോട് ചേര്‍ന്ന കൈതകൃഷി നിര്‍ത്താന്‍ നിര്‍ദേശം

News Editor

ജൂൺ 12, 2024 • 11:33 am

 

konnivartha.com: കോന്നി വനം ഡിവിഷനിലെ അരുവാപ്പുലം കല്ലേലിയില്‍ ഹാരിസന്‍ മലയാളം കമ്പനി കൈവശം വെച്ചിരിക്കുന്ന തോട്ടത്തിലെ കൈത കൃഷി നിര്‍ത്താന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കിയതായി കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിന്‍റെ സബ് മിഷന് വനം വകുപ്പ്   മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി . കോന്നി മണ്ഡലത്തിലെ രൂക്ഷമായ വന്യ മൃഗ ശല്യം സംബന്ധിച്ച് കെ യു ജനീഷ് കുമാര്‍ എം എല്‍ എ ഉന്നയിച്ച വിവിധ വിഷങ്ങളില്‍ ആണ് മന്ത്രി മറുപടി പറഞ്ഞത് .

മനുഷ്യ മൃഗ ശല്യം ലഘൂകരിക്കാന്‍ വനം വകുപ്പ് അശ്രാന്തം പരിശ്രമിച്ചു വരുന്നതായും എം എല്‍ എ യുടെ ചോദ്യങ്ങള്‍ക്ക് ഉള്ള മറുപടിയില്‍ പറയുന്നു .

കല്ലേലി , കലഞ്ഞൂര്‍ , പാടം , പോത്ത് പാറ , ഇഞ്ചപ്പാറ , തണ്ണിതോട് ,കൊക്കാത്തോട്‌ ,തലമാനം എന്നീ സ്ഥലങ്ങളാണ് കോന്നി വനം ഡിവിഷനിലെ മനുഷ്യ വന്യ മൃഗ സംഘര്‍ഷ ഹോട്ട്സ്പോട്ടുകള്‍ . ആന ,പുലി ,കടുവ എന്നിവ ജനവാസ മേഖലയില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഉണ്ട് . പോത്ത് പാറ ,ഇഞ്ചപ്പാറ , ചെളിക്കുഴി എന്നിവിടെ പുള്ളിപ്പുലി ഇറങ്ങുന്നു . ഇവിടെ കൂട് സ്ഥാപിച്ചു .
കോന്നി എം എയ്ക്ക് ലഭിച്ച  വിശദമായ മറുപടി

 

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.