Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു :റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ സേവനങ്ങൾ :കൊട്ടാരക്കര താലൂക്ക് ഓഫീസിൽ ജനുവരി 06-08 വരെ കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ് :സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയര്‍ ആരംഭിച്ചു കോന്നി മെഡിക്കല്‍ കോളേജ് : ക്ലാര്‍ക്ക് നിയമനം :അഭിമുഖം ( ഡിസംബര്‍ 26ന്) കുമ്പളത്താമണ്ണില്‍ കടുവ കെണിയില്‍ വീണു വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB—G RAM G) ബിൽ 2025-ന് രാഷ്ട്രപതി അംഗീകാരം നൽകി അയ്യപ്പഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങി ശബരിമലയില്‍ മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍ : തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക്

കോന്നി അതിരാത്രം: വിശേഷങ്ങള്‍ ( 25/04/2024 )

News Editor

ഏപ്രിൽ 25, 2024 • 9:58 am

ഇളകൊള്ളൂർ അതിരാത്രം: ദ്വിദീയ ചയനം പൂർത്തിയാക്കി

കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഇന്നലെ (25- 4 -2024) ദ്വിദീയ ചയനം പൂർത്തിയാക്കി. സോര്യോദയത്തിനു മുൻപ് തന്നെ യാഗം ആരംഭിച്ചു. യജമാന പത്നിയും സഹായിയും യാഗ കുണ്ഡത്തിന് പ്രദക്ഷിണം വച്ചു. വൈകിട്ട് 4 മണിയോടെ ഹോമാദികൾ പുനരാരംഭിച്ച് പ്രവർഗ്യോപാസത് ക്രിയകൾ തുടർന്നു രണ്ടാം ചിതി ചയനം പൂർത്തിയാക്കി. വൈകിട്ട് 6 .30 നു ശേഷം പ്രധാന ആചാര്യന്റെ യാഗ ജ്ഞാന പ്രഭാഷണം നടന്നു. തുടർന്നു യാഗ സമർപ്പണവും പൂർത്തിയാക്കി. വൈകിട്ട് 7 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ പ്രഭാഷണം നടത്തി. സനാധന ധർമത്തിൽ വിഭജനത്തിൻ്റെ വേരുകളില്ലെന്ന് കെ പി ശശികല ടീച്ചർ പറഞ്ഞു. അറിവിനും കഴിവിനും അനുസരിച്ച് ജീവിത ക്രമത്തെ നിജപ്പെടുത്തി കർമ ശക്തി വർദ്ധിപ്പിക്കുന്ന പദ്ധതി ആയിരുന്നു വർണാശ്രമ ധർമം. ബ്രഹ്മചര്യത്തിൽ തുടങ്ങുന്ന ആശ്രമ ധർമങ്ങൾ ഹിന്ദു ജീവത ചര്യയുടെ നെടും തുണുകളാണെന്നും അവർ പറഞ്ഞു. 8.30 മുതൽ കുമാരി ഗംഗ ശശിധരൻ നയിച്ച വയലിൽ സംഗീത വിരുന്നു അരങ്ങേറി.

ഇന്ന് സൂര്യോദയത്തിനു മുൻപ് തന്നെ യാഗം ആരംഭിക്കും. യാഗം അതിന്റെ ഉച്ചസ്ഥായിലേക്കു കടക്കുന്നതിനുള്ള ദീക്ഷകളും, ഋത്വിക് – യജമാന ആചാര്യ വരണങ്ങളും, അഗ്നിജ്വലനവും, അനുബന്ധ ഹോമങ്ങളും എല്ലാം ആചാരവിധിപ്രകാരം നടന്നു കഴിഞ്ഞിരിക്കുകയാണ്. ഇന്നുമുതൽ നടക്കുന്ന എല്ലാ പൂജകളും ഹോമങ്ങളും യാഗത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. സാധാരണയായി നടക്കാറുള്ള പ്രവർഗ്യോപാസത് ഇന്നുമുതൽ പൂർണ തോതിലേക്കു ഉയരും. സുബ്രമണ്യ ആഹ്വാനം, തൃദീയ ചിതി ചയനം എന്നിവ യാണ് സാധാരണ ക്രിയകൾ. അതിനു പുറമെ ധാരാളം ഹോമങ്ങളും പൂജകളും നടക്കും. വൈകിട്ട് 6.30 ന് യാഗശാലയിൽ ഡോക്ടർ ഗണേഷ് ജോഗ്ലേക്കറിന്റെ യാഗ ജ്ഞാന പ്രഭാഷണം യാഗ ശാലയിൽ നടക്കും. 7 .30 മണി മുതൽ അരവിന്ദ് എസ് തോട്ടക്കാട്ട് നടത്തുന്ന സംഗീത സദസ്സ് സാംസകാരിക വേദിയിൽ ആരംഭിക്കും.

നിലവിൽ സോമ പൂജയാണ് യാഗ ശാലയിൽ നടക്കുന്നത്. സോമപൂജകളിൽ വഴിപാടായി ഭക്തർക്ക് പങ്കെടുക്കാം. അഭിവൃദ്ധി, മന സ്ഥിരത, ഐശ്വര്യം എന്നിവ ലഭിക്കുന്നതിന് വേണ്ടിയാണ് ഭക്തർ സോമപൂജ ചെയ്യുന്നത്. ഇത് കുടുംബ പൂജയായും വ്യക്തി പൂജയായും ചെയ്യുന്നു. ഇതിനു പുറമെ യാഗാർച്ചന, കളത്ര മന്ത്രാർച്ചന, പ്രവർഗ്യം, സൗമ്യം, ഏകദിന യാഗം, ത്രിദിന യാഗം, പഞ്ച ദിന യാഗം, സപ്ത ദിന യാഗം, സമ്പൂർണ യാഗം എന്നിങ്ങനെയും ഭക്തർക്ക് പൂജകൾ ചെയ്യാം. വിഷ്ണു മോഹൻ, അനീഷ് വാസുദേവൻ പോറ്റി, പി ആർ മുരളീധരൻ നായർ, കെ സി പ്രദീപ് കുമാർ, ആർ അനിൽ രാജ്, അഭിലാഷ് അയോദ്ധ്യ, ബബിലു ശങ്കർ, വി പി അഭിജിത്ത്, വി പി ഹരികുമാർ, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാർ, ഗിരീഷ് ഗോപി തുടങ്ങിയവരാണ് അതിരാത്രത്തിനു നേതൃത്വം വഹിക്കുന്നത്. അതിരാത്രം മെയ് 1 നു അവസാനിക്കും.

 

ബൃഹത്തായ കർമമാണ് യാഗം: ഡോക്ടർ ഗണേഷ് ജോഗലേക്കർ

കോന്നി: പഞ്ചഭൂതങ്ങളാണ് ജീവന്‍റെ അടിസ്ഥാനമെന്നും പഞ്ച ഭൂതങ്ങളിലും ഉള്ളത് അഗ്നിയാണെന്നും അഗ്നിയെ ഉപാസിക്കുന്നതിലൂടെ ലോക നൻമ കൈവരുന്നുമെന്നും ഡോക്ടർ ഗണേഷ് ജോഗലേക്കർ പറഞ്ഞു. കോന്നി ഇളകൊള്ളൂർ അതിരാത്ര യാഗ ശാലയിൽ യാഗ ജ്ഞാനം പകർന്നു നൽകുകയായിരുന്നു അദ്ദേഹം.

ഗൃഹ്യകർമ്മവും ശ്രൗതകർമവും മനുഷ്യൻ അനുഷ്ടിക്കണം. ഗൃഹ്യ കർമ്മങ്ങൾക്ക് സാധാരണ ജ്ഞാനം മതി. വിശേഷ ജ്ഞാനം വേണ്ട ശ്രൗത കർമമാണ് അതിരാത്രത്തിലൂടെ യാഗശാലയിൽ നടക്കുന്നത്.

യജമാനനാണ് യാഗത്തിൻ്റെ അധികാരി. സമസ്ഥ ലോകത്തെയും പ്രധിനിധീകരിക്കുന്ന യജമാനൻ കടുത്ത തപസ്സിലാണ്. ജലപാനം പോലും വർജ്ജിച്ച തപസ്സിന് ശേഷം ദീക്ഷ വാങ്ങി അതിരാത്രം നടത്തുകയാണ്. അത് എല്ലാ തരത്തിലുമുള്ള നൻമകൾ നമുക്ക് നേടിത്തരും. മംഗളകരമായ വാക്കുകൾ പറയുക, കേൾക്കുക, കാണുക, അനുവർത്തിക എന്ന പ്രക്രിയയാണ് നടക്കുന്നത്. ഭദ്രം കർണേഭി എന്നു തുടങ്ങുന്ന വേദ മന്ത്രത്തിൻ്റെ സാക്ഷാത്കാരമാണ്.

യജത്രാ: യജിച്ചു കൊണ്ട് കർമം ചെയ്യുമ്പോഴാണ് 100 വർഷം സ്വസ്ഥമായി ജീവിക്കാൻ കഴിയുക. യജിച്ചു കൊണ്ട് ചെയ്യുന്ന കർമ്മാണ് യാഗം. മനുഷ്യൻ മാത്രമല്ല മൃഗങ്ങളും, പക്ഷികളും, സസ്യങ്ങളും യ ‘ജനത്തോടെ ചെയ്യുന്ന കർമാണ് യാഗം. ഭഗവത് ഗീതയിൽ പല തരത്തിലുള്ള യജ്ഞങ്ങൾ പറയുന്നു.

സർവ്വ യാഗങ്ങളും സോമയജ്ഞമാണ്. അഗ്നിയെ പ്രീതിപ്പെടുത്തുമ്പോൾ സോമൻ അതിന് സംരക്ഷണം നൽകുന്നു. അനേകം ദേവതമാരിൽ എതിനെ ഭജിച്ചാലും അത് എത്തിച്ചേരുക അഗ്നിയിലാണ്. – യജമാനനും പത്നിയും നമുക്ക് വേണ്ടി അഗ്നിയെ ഉപസിക്കുന്നു.

യാഗം എല്ലാവരും കാണുകയും . കേൾക്കുകയും ചെയ്യണം. യാഗശാലയെ പ്രദക്ഷണം വക്കുക എന്ന കർമമാണ് ഭക്തർ ചെയ്യേണ്ടത്. ദിവസേന മന്ത്രവും, കർമ്മവും, ഹോമാദികളും നടക്കും. രാവിലെയും ഉച്ചക്കും, വൈകിട്ടും 7 പ്രദക്ഷണം വക്കുന്നതാണ് സമ്പൂർണ യാഗ സമർപ്പണം. കാടാതെ പ്രഭക്ഷണം വക്കാനും ധൂമം നേരിട്ട് പകർന്നു കിട്ടാത്തവരും ദാനത്തിലൂടെ പങ്കാളി ആകണം.

ജലത്തിൻ്റെ ഒഴുക്കിലൂടെ ജലം ശുദ്ധമാകുന്ന പോലെ യാഗ ദാനത്തിലൂടെ സംഭരിച്ച ധനം ശുദ്ധമാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.