Trending Now

ഓൺലൈൻ മാധ്യമങ്ങളുടെ പ്രസക്തി വർദ്ധിച്ചു: ഡെപ്യൂട്ടി സ്പീക്കർ

 

konnivartha.com: ഓൺലൈൻ മാധ്യമങ്ങളുടെ പ്രസക്തി സമൂഹത്തിൽ വർദ്ധിച്ചുവരികയാണന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു., ന്യൂസ് ട്രാക്ക് കേരള ,ശിലാമ്യൂസിയം, ഡയൽ കേരള ഓൺലൈൻ ചാനൽ എന്നിവ സംയുക്തമായി നടത്തിയ ഓൺലൈൻ മാധ്യമ കൂട്ടായ്മയും പുരസ്ക്കാര സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം .

ചെറുപ്പക്കാരുടെ തലമുറ ഇന്ന് പത്രം വായിക്കുന്നത് ഓൺലൈനായിട്ടാണ്. സമൂഹ മാധ്യമങ്ങൾ വലിയ മാറ്റമാണ് സമൂഹത്തിൽ കൊണ്ടുവന്നതെന്നും ചിറ്റയം പറഞ്ഞു.ശിലാ മ്യൂസിയം ഡയറക്ടർ ശിലാസന്തോഷ് അദ്ധ്യക്ഷത വഹിച്ചു.

ന്യൂസ് ട്രാക്ക് കേരള ചീഫ് റിപ്പോർട്ടർ ജയൻ.ബി. തെങ്ങമം പ്രോഗ്രാം വിശദീകരണം നടത്തി.
ഡോ. ജിതേഷ്ജി, ഡോ. പുനലൂർ സോമരാജൻ ,ഹരിപത്തനാപുരം, പറക്കോട് ഉണ്ണികൃഷ്ണൻ, ബാബു ജോൺ, റ്റി.ആർ അജിത്ത് കുമാർ, പി.ബി. ഹർഷകുമാർ ,പഴകുളം ശിവദാസൻ, തുടങ്ങിയവർ പ്രസംഗിച്ചു.

25 വനിതകളുടെ ചിത്രപ്രദർശനം അടൂർ നഗരസഭാ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു . അടൂരിലെ ആദ്യകാല മാധ്യമപ്രവർത്തകൻ ആര്‍ ആര്‍ മോഹൻ സ്മാരക അടൂർ ദേശപ്പെരുമ മാധ്യമ പുരസ്കാരം രതീഷ് രവിക്കുംകെ പി ചന്ദ്രൻ സ്മാരക മാധ്യമ പുരസ്കാരം പ്രശാന്ത് കോയിക്കലിനും പി.റ്റി. രാധാകൃഷ്ണകുറുപ്പ് സ്മാരക മാധ്യമ പുരസ്കാരം അൻവർ എം സാദത്തിനും സമർപ്പിച്ചു .

അടൂർ ദേശപ്പെരുമ സാഹിത്യ ശ്രേഷ്ഠ പുരസ്കാരം ഡോ. പഴകുളം സുഭാഷ്, അടൂർ ദേശപ്പെരുമ കലാ ശ്രേഷ്ഠ പുരസ്കാരം ഡോ. മണക്കാല ഗോപാലകൃഷ്ണനും അടൂർ ദേശപ്പെരുമ -ബിസിനസ്സ് എക്സലൻ്റ് അവാർഡ്  . ആര്‍ രതീഷ് കുമാർ, ഗിരീഷ് കുമാർ എന്നിവരും അടൂർ ദേശപ്പെരുമ സാമൂഹ്യ സേവന പുരസ്കാരം  വി എസ് യശോധര പണിക്കർ, രാജേഷ് മണ്ണടി എന്നിവരും വിവിധരംഗങ്ങളിൽ നിസ്തുലമായ സംഭാവനകൾ നൽകി ശോഭിക്കുന്ന വ്യക്തിത്വങ്ങൾക്ക് നൽകുന്ന അടൂർ ദേശപ്പെരുമ സ്പെഷ്യൽ അവാർഡ് ഡോ. നിഷാദ് എസ് നായർ.ശ്യാം ഏനാത്ത്, രമ്യാ മനോജ്,ബാബുദിവാകരൻ, റോബിൻ ബേബി,മനുലാൽ,അക്ഷയ് കുമാർ
ആർദ്രാ സുനിൽ എന്നിവരും ഏറ്റു വാങ്ങി .

ഓൺലൈൻ മാധ്യമ പ്രവർത്തകരെ പ്രശസ്ത കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ആദരിച്ചു . കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ പത്രമടക്കം 17 നവ മാധ്യമങ്ങള്‍ ആദരവ് ഏറ്റുവാങ്ങി .

ഡോ. ജിതേഷ്ജിയില്‍ നിന്നും കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ പത്രത്തിന് വേണ്ടി എഡിറ്റര്‍ ഇന്‍ ചീഫ് ജയന്‍ കോന്നി ,മാര്‍ക്കറ്റിംഗ് ഹെഡ് വര്‍ഗീസ്‌ മുട്ടം , ചീഫ് റിപ്പോര്‍ട്ടര്‍ അജിന്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങുന്നു 

 

error: Content is protected !!