Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ സേവനങ്ങൾ :കൊട്ടാരക്കര താലൂക്ക് ഓഫീസിൽ ജനുവരി 06-08 വരെ കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ് :സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയര്‍ ആരംഭിച്ചു കോന്നി മെഡിക്കല്‍ കോളേജ് : ക്ലാര്‍ക്ക് നിയമനം :അഭിമുഖം ( ഡിസംബര്‍ 26ന്) കുമ്പളത്താമണ്ണില്‍ കടുവ കെണിയില്‍ വീണു വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB—G RAM G) ബിൽ 2025-ന് രാഷ്ട്രപതി അംഗീകാരം നൽകി അയ്യപ്പഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങി ശബരിമലയില്‍ മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍ : തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക് അയ്യപ്പസന്നിധിയില്‍ പുഷ്പഭംഗിയേകി ശബരീ നന്ദനം

കേരളീയം വാര്‍ത്തകള്‍ ( 18/10/2023)

News Editor

ഒക്ടോബർ 17, 2023 • 11:10 pm

കേരളീയം ഓൺലൈൻ മെഗാ ക്വിസ്: രജിസ്‌ട്രേഷൻ ഇന്ന് ഉച്ചവരെ

കേരളീയത്തിന്റെ ഭാഗമായ മെഗാ ഓൺലൈൻ ക്വിസിൽ ഇന്ന്(ഒക്‌ടോബർ 18) ഉച്ചയ്ക്ക് രണ്ടുമണിവരെ രജിസ്റ്റർ ചെയ്യാം. നാടിതുവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയ മെഗാ ഓൺലൈൻ ക്വിസിൽ ഇതുവരെ 60000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളീയം വെബ്സൈറ്റിലൂടെയും (keraleeyam.kerala.gov.in )ക്യൂആർ കോഡ് സ്‌കാൻ ചെയ്തും രജിസ്ട്രേഷൻ പൂർത്തിയാക്കാം.

ഒക്ടോബർ 19ന് വൈകിട്ട് 7.30നാണ് കേരളീയം ഓൺലൈൻ മെഗാക്വിസ് മത്സരം. കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമാണ് മെഗാ ഓൺലൈൻ ക്വിസ് മത്സരം. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നേടാം. രജിസ്റ്റർ ചെയ്യുന്നവർക്ക് മോക്ക് ടെസ്റ്റിന് അവസരമുണ്ട്. വിശദാംശങ്ങൾ കേരളീയം വെബ്സൈറ്റിൽ ലഭ്യമാണ്.

ക്ലിക്ക് ചെയ്യൂ,സെൽഫി ചലഞ്ചിന്റെ ഭാഗമാകൂ

കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം 2023 ന്റെ ഭാഗമായുള്ള സെൽഫി ചലഞ്ചിന്റെ ഭാഗമാകാൻ https://photo1.keraleeyam.kerala.gov.in/ ലിങ്കിൽ ക്ലിക്ക് ചെയ്യാം. ഫോട്ടോ എടുത്തശേഷം സബ്മിറ്റ് ബട്ടനിൽ ക്ലിക്ക് ചെയ്യുക. ഡൗൺലോഡ് ചെയ്ത് കേരളീയം ഫോട്ടോ ഫ്രെയിമിലുള്ള നിങ്ങളുടെ ഫോട്ടോ സ്വന്തമാക്കി മലയാളിയുടെ മഹാസംഗമമാകാൻ ഒരുങ്ങുന്ന കേരളീയത്തിന്റെ ഭാഗമാകാം.
വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്നവർക്ക് സെൽഫി ചലഞ്ചിന്റെ ഭാഗമാകുന്നതിനായി വിനോദസഞ്ചാരവകുപ്പ് ക്യൂആർ കോഡ് പോസ്റ്ററുകളും സ്ഥാപിക്കുന്നുണ്ട്. സന്ദർശകർക്ക് അവരുടെ പ്രിയവിനോദകേന്ദ്രങ്ങളിൽ നിന്നുള്ള സെൽഫി ഫോട്ടോയെടുത്ത് കേരളീയത്തെ വരവേൽക്കാം. സംസ്ഥാനത്തെ മുഴുവൻ വിനോദസഞ്ചാരകേന്ദ്രങ്ങളിലും ക്യൂ ആർ കോഡുകൾ സ്ഥാപിക്കും. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ www.keraleeyam.gov. in എന്ന വെബ്സൈറ്റിൽ ക്രമീകരിച്ചിരിക്കുന്ന കേരളീയം ഫോട്ടോ ഫ്രെയിമിലേക്കാണ് എത്തിച്ചേരുക. ഈ ഫോട്ടോ ഫ്രെയിമിൽ സെൽഫി എടുക്കാവുന്നതാണ്. സെൽഫി ഫോട്ടോകൾ ‘കേരളീയ’ത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

അനന്തപുരിയിൽ അലകളുയർത്തി കേരളീയം ഡാൻസ് വൈബ്സ്

കേരളീയത്തിന് ചടുലതാളങ്ങളുമായി പ്രചാരണമൊരുക്കി കോളജ് വിദ്യാർഥിനികളുടെ സംഘം. നാടു നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർഥം കേരളീയം സംഘാടകസമിതി ഒരുക്കിയ ഡാൻസ് വൈബ്സ് ഇന്നലെ തിരുവനന്തപുരം നഗരത്തിലെ യൂണിവേഴ്‌സിറ്റി കോളജ്, കുടപ്പനക്കുന്ന് സിവിൽ സ്‌റ്റേഷൻ, കനകക്കുന്ന് എന്നിവിടങ്ങളിൽ അരങ്ങേറി.
ഇന്ന് (ഒക്‌ടോബർ 19) ഉച്ചകഴിഞ്ഞ് 3.25ന് പൂജപ്പുര എൽ.ബി.എസ്, 4.15ന് തമ്പാനൂർ, 5.00 കിഴക്കേകോട്ട ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കേരളീയം ഡാൻസ് വൈബ്സ് അരങ്ങേറും.
പൂജപ്പുര എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ 17 അംഗ വിദ്യാർഥിനി സംഘത്തിന്റെ നേതൃത്വത്തിലാണ് ഡാൻസ് വൈബ്‌സ് എന്ന പേരിൽ ഫ്ളാഷ് മോബ് വിവിധകേന്ദ്രങ്ങളിൽ അവതരിപ്പിച്ചത്. കേരളീയത്തിന്റെ ലോഗോ പതിച്ച ടീഷർട്ടും ധരിച്ചു വിദ്യാർഥികൾ അവതരിപ്പിച്ച ചടുലനൃത്തം കാണാൻ നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും സർക്കാർ ജീവനക്കാരും പൊതുജനങ്ങളുമാണ് മൂന്നുകേന്ദ്രങ്ങളിലും തടിച്ചുകൂടിയത്. ഉച്ചകഴിഞ്ഞു പെയ്ത ചാറ്റൽമഴ നൃത്തവിരുന്നിന്റെ ആവേശം അൽപം പോലും കുറിച്ചില്ല. കുടപ്പനക്കുന്ന് സിവിൽ സ്‌റ്റേഷനിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ്, അസിസ്റ്റന്റ് കളക്ടർ അശ്വതി ശ്രീനിവാസ്, എ.ഡി.എം. അനിൽ ജോസ്് എന്നിവർ ഫ്്‌ളാഷ് മോബിനു സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെയാണ് കേരളീയം സംഘാടക സമിതി നേതൃത്വത്തിൽ ഫ്‌ളാഷ്‌മോബ് സംഘടിപ്പിക്കുന്നത്. പ്രൊഫഷണൽ നർത്തകരായ ശരത് സുന്ദർ, ഗോകുൽ ജെ, ജോമോൻ എന്നിവരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നത്.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.