Trending Now

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു ഡി എഫ് തിരിച്ചു പിടിച്ചു: എം.വി അമ്പിളിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു

 

konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു .കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം UDF തിരിച്ചു പിടിച്ചു . കോന്നി ഡി.എഫ്.ഒ. ആയുഷ്‌കുമാർ കോറിയായിരുന്നു റിട്ടേണിങ്‌ ഓഫീസർ.

 

13 അംഗ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിൽ കൂറുമാറി പ്രസിഡന്റായ ജിജി സജിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ 6 വർഷത്തേക്ക് അയോഗ്യയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിൽ വന്ന ഒഴിവ് നികത്തുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തേ തുടർന്ന് ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഇരു കക്ഷികൾക്കും 6 അംഗങ്ങളുടെ വോട്ടുകൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വരണാധികാരിയായ കോന്നി ഡി എഫ് ഒ മത്സരിച്ച എം.വി അമ്പിളി, തുളസീമണിയമ്മ എന്നിവരുടെ പേരുകൾ കുറിയിടുകയായിരുന്നു.

നറുക്കെടുപ്പിൽ ആദ്യം ലഭിച്ച പേരായ എം.വി അമ്പിളിയെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. ഈ ഭരണ സമിതിയുടെ ആദ്യ 7 മാസം എം.വി അമ്പിളി പ്രസിഡന്റ് ആയിരുന്നു

13 അംഗ ബ്ലോക്ക് പഞ്ചായത്തും ഒരംഗത്തിന് അയോഗ്യതയായി. പ്രസിഡന്റായിരുന്ന ജിജി സജിയാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയായത്. നിലവിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ആറ് അംഗങ്ങൾ വീതമാണ് ഉള്ളത്.ഇത്തവണ ബ്ലോക്ക് പഞ്ചായത്ത് വന്നശേഷം മൂന്നാമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് നടന്നത്

error: Content is protected !!