പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ 2023 വർഷത്തെ അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി
ഒരുമാസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പിനാണ് തുടക്കമായത് അത്‌ലറ്റിക്സ്, ഫുട്ബോൾ, യോഗ, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, സോഫ്റ്റ് ബോൾ, ഫെൻസിംഗ്, നീന്തൽ, കരാട്ടെ, എന്നീ ഇനങ്ങളിലായി നടക്കുന്ന ക്യാമ്പ് പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഹോക്കി പത്തനംതിട്ടയുടെ രക്ഷാധികാരി എഴുമറ്റൂർ രവീന്ദ്രൻ അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി രാജു എബ്രഹാം സ്വാഗതം ആശംസിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ആർ പ്രസന്നകുമാർ, റോബിൻ വിളവിനാൽ , കൗൺസിൽ പരിശീലകരായ തങ്കച്ചൻ പി ജോസഫ്, ജഗദീഷ് ആർ കൃഷ്ണ, റോസമ്മ മാത്യു, അഞ്ജലി കൃഷ്ണൻ ജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പത്തനംതിട്ട നഗരസഭാ സ്റ്റേഡിയത്തിലാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് ഒരുമാസം പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതാണ്