Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
അരുവാപ്പുലം :ബി. ​രേ​ഷ്മ പു​തി​യ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റാ​കും ശബരിമല : പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന ആയിരം പേരെ മാത്രം അനുവദിക്കും: എരുമേലി പരമ്പരാഗത പാത വഴി എത്തുന്നവർക്ക് പ്രത്യേക പാസ് ഇല്ല വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി സ്ഥാനാർത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

അവയവദാനം ഏറ്റവും മഹനീയമായ കർമ്മം: ഫാദർ ഡേവിസ് ചിറമേൽ

News Editor

മാർച്ച്‌ 15, 2023 • 1:00 pm

konnivartha.com : മനുഷ്യായുസ്സിൽ ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്വപൂർണമായ കർമ്മമാണ് മരണശേഷം തന്‍റെ അവയവങ്ങൾ ദാനം ചെയ്യുക എന്നത്. ഹൃദയം കിഡ്നി, കരൾ, പാൻക്രിയാസ് എന്നിവ ഉൾപ്പെടെ 37 ൽ പ്പരം അവയവങ്ങളും, ടിഷ്യൂസും മരണാനന്തരം ഒരാൾക്ക് ദാനം ചെയ്യാൻ കഴിയും. ഹവല്ലി ആർ.ഡി. എ ഹാളിൽ നടന്ന പ്രതീക്ഷ ഇൻഡ്യൻ അസോസിയേഷൻ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആണ് ഫാദർ ഡേവിസ് ചിറമേൽ ഇത് പറഞ്ഞത്.

കുവൈറ്റ് ട്രാൻസ്പ്ലാൻറ് സൊസൈറ്റിയുടെ ക്ഷണപ്രകാരം, കുവൈറ്റിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനകൾക്കിടയിൽ അവയവ ദാനത്തിന്‍റെ മഹത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാനും, അവയവ ദാനം പ്രോത്സാഹിപ്പിക്കുവാനും എത്തിയതായിരുന്നു അദ്ദേഹം.

അവയവ ദാനമെന്ന മഹത്തായ ആശയത്തിന്‍റെ പതാക വാഹകനായ അദ്ദേഹം ജിസിസി രാജ്യങ്ങൾ സന്ദർശിക്കുന്ന വേളയിലാണ് കുവൈറ്റിലും എത്തിയത്. ഹവല്ലി യൂണിറ്റ് കൺവ്വീനർ സുനീഷ് മുണ്ടക്കയത്തിന്‍റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി പ്രതിനിധി ഹബീബ്, പ്രതീക്ഷ അസോസിയേഷൻ രക്ഷാധികാരി മനോജ് കോന്നി, സ്റ്റിയറിംഗ് കമ്മിറ്റി അംഗം രമേഷ് ചന്ദ്രൻ , ജനറൽ സെക്രട്ടറി ജ്യോതി പാർവ്വതി, ട്രഷറർ ബിനോയ് ബാബു, വൈസ് പ്രസിഡൻറ് ബിജു വായ്പൂർ, കേന്ദ്ര നിർവ്വാഹക സമിതി അംഗമായ ബൈജു കിളിമാനൂർ, യൂണിറ്റ് സെക്രട്ടറിമാരായ ജോയ് തോമസ്, സുരേഷ് കൃഷ്ണ, ആര്യ, ജിഷ, മാത്യു ജോൺ, അജിത, ലിസി മാത്യു എന്നിവർ സംസാരിച്ചു.

5 അംഗങ്ങളുടെ ചികിത്സക്കായി പ്രതീക്ഷ സമാഹരിച്ച സഹായ നിധിയുടെ വിതരണവും ഫാദർ ഡേവിസ് ചിറമേൽ നിർവ്വഹിച്ചു.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.