Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
ശബരിമല : പരാതിയുണ്ടോ? പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട് പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഡിസംബര്‍ 30 ന് കൊല്ലത്ത് അരുവാപ്പുലം :ബി. ​രേ​ഷ്മ പു​തി​യ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റാ​കും ശബരിമല : പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന ആയിരം പേരെ മാത്രം അനുവദിക്കും: എരുമേലി പരമ്പരാഗത പാത വഴി എത്തുന്നവർക്ക് പ്രത്യേക പാസ് ഇല്ല വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി സ്ഥാനാർത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

ശബരിമല വാര്‍ത്തകള്‍ (18/01/2023)

News Editor

ജനുവരി 18, 2023 • 3:46 pm

കെ എസ് ആര്‍ ടി സി ശബരിമല സ്പെഷ്യല്‍ സര്‍വീസ് 20 വരെ

ശബരിമല നട അടയ്ക്കുന്ന ജനുവരി 20ന്, രാവിലെ പത്തു മണി വരെ പമ്പയില്‍ നിന്നുള്ള കെ എസ് ആര്‍ ടി സി സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാകും. തിരുവനന്തപുരം, ചെങ്ങന്നൂര്‍ ഭാഗങ്ങളിലേക്കാണ് സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാവുക. 20 മുതല്‍ ഷെഡ്യൂള്‍ സര്‍വീസുകളും നടത്തും.
ഷെഡ്യൂള്‍ സര്‍വീസുകളുടെ സമയം, സ്ഥലം: രാവിലെ 7 മണി, 7.30 തിരുവനന്തപുരം, ഒമ്പത് മണി എരുമേലി, ഉച്ച 2.30 തിരുവനന്തപുരം, വൈകീട്ട് 5.30-എരുമേലി, വൈകീട്ട് 6.45 പത്തനംതിട്ട.

‘ഉടമ്പില് ഉയരിരിക്കും വരെയും അയ്യപ്പസ്വാമിക്ക് സേവ സെയ്യര്‍ത്ക്ക് നാന്‍ വരുവേന്‍’

‘കടവുള്‍ പുണ്യത്തില്‍ ഉടമ്പില് ഉയരിരിക്കും വരെയും അയ്യപ്പസ്വാമിക്ക് സേവ സെയ്യര്‍ത്ക്ക് നാന്‍ വരുവേന്‍ സ്വാമി. അത് താന്‍ ഏന്‍ ലച്ചിയമേ’. ശബരിമല സന്നിധാനം വിശുദ്ധിയായി സൂക്ഷിക്കാന്‍ രാപകലില്ലാതെ സേവനം ചെയ്യുന്ന വിശുദ്ധി സേനയിലെ ഒരു അംഗമായ 62 വയസ്സുകാരന്‍ തമിഴ്നാട് സ്വദേശി രാമസ്വാമിയുടെ വാക്കുകള്‍. ഇരുപതിലധികം വര്‍ഷങ്ങളായി രാമസ്വാമി ശബരിമലയില്‍ എത്തുന്നുണ്ട്. അയ്യന്റെ പൂങ്കാവനം വിശുദ്ധമാക്കാന്‍. ഒരു തവണ പോലും രാമസ്വാമി തന്റെ വരവ് മുടക്കിയിട്ടില്ല. മണ്ഡലകാലത്തും മാസ പൂജയ്ക്കും അദ്ദേഹം സന്നിധാനത്തുണ്ടാവും. വര്‍ഷങ്ങളായുള്ള പൂങ്കാവനം ശുചീകരണ വേളയില്‍ അസുഖങ്ങളോ, ദേഹാസ്വാസ്ഥ്യങ്ങളോ, ക്ഷീണമോ ഉണ്ടായിട്ടില്ലെന്ന് രാമസ്വാമി. അയ്യപ്പനോടുള്ള അടങ്ങാത്ത ഭക്തി കൊണ്ടാണ് മക്കള്‍ക്കും അയ്യപ്പന്റെ പേരുകള്‍ നല്‍കിയതെന്ന് രാമസ്വാമി പറയുന്നു.
കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ശബരിമലയിലുണ്ടായ വളര്‍ച്ച അത്ഭുതകരമാണെന്ന് നിശ്ശബ്ദനായ ആ കാഴ്ചക്കാരന്‍. ‘പൂങ്കാവനം ശുചീകരിക്കാന്‍ ലഭിക്കുന്ന അവസരം വലിയ ഭാഗ്യമാണ്. സന്നിധാനത്ത് ഏതുതരം ശുചീകരണ പ്രവര്‍ത്തനം ചെയ്യുന്നതിനും ഒരു മടിയുമില്ല’-രാമസ്വാമി പറഞ്ഞു. സേവനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയാലും എപ്പോഴും ആ പ്രാര്‍ഥന പെട്ടെന്ന് അടുത്ത മാസ പൂജ സമയമാകണമെന്നാണ്. അയ്യനെക്കണ്ട് തൊഴുത് വീണ്ടും ശുചീകരണ പ്രവര്‍ത്തനം തുടങ്ങാന്‍.

സേലം അത്തൂര്‍ സ്വദേശിയായ രാമസ്വാമിക്ക് നാട്ടില്‍ കൃഷിയാണ് തൊഴില്‍. ഭാര്യ ശക്തി. മക്കളായ മണി കണ്ഠന്‍, ചിന്നമണി എന്നിവരും നാട്ടില്‍ കൃഷിക്കാരാണ്.
ശബരിമലയിലെ വലിയ നടപ്പന്തലിലും, പമ്പയിലും, മരക്കൂട്ടത്തും അപ്പാച്ചി മേട്ടിലും, സന്നിധാനത്ത് മുക്കിലും മൂലയിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ വിശുദ്ധിസേന നിസ്വാര്‍ഥമായ സേവനമാണ് നടത്തുന്നത്. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി തമിഴ്നാട് അയ്യപ്പസംഘം മുഖേനയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കുന്നത്.
ഈ വര്‍ഷം 1000 വിശുദ്ധിസേനാംഗങ്ങളെയാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും തമിഴ്നാട് സേലം സ്വദേശികളാണ്.

ശബരിമലയിലെ നാളത്തെചടങ്ങുകള്‍
( 19.01.2023)
………
പുലര്‍ച്ചെ 4.30 ന് പള്ളി ഉണര്‍ത്തല്‍
5 ന്…. തിരുനട തുറക്കല്‍.. നിര്‍മ്മാല്യം
5.05 ന് …. പതിവ് അഭിഷേകം
5.10 ന് … ഗണപതി ഹോമം
7.30 ന് ഉഷപൂജ
12.30ന് ഉച്ചപൂജ
1 മണിക്ക് തിരുനട അടയ്ക്കും.
വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പടിപൂജ
9 മണിക്ക് അത്താഴപൂജ
10 മണിക്ക് ഹരിവരാസനം പാടി ശബരീശ തിരുനട അടയ്ക്കും.. തുടര്‍ന്ന് മാളികപ്പുറത്ത് ഗുരുതി നടക്കും.

ശ്രുതിമധുരമായിഭക്തിഗാനസുധ

വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന കാഞ്ഞിരപ്പള്ളി റാസ് കമ്യൂണിക്കേഷന്‍സ് നടത്തിയ ഭക്തിഗാനസുധ ശ്രുതിമധുരമായി. സാബു തിടനാട്, രാജു കാഞ്ഞിരപ്പള്ളി, ഒന്‍പതു വയസുകാരി അനന്തനാരായണി എന്നിവര്‍ ചേര്‍ന്നാണ് ഭക്തിഗാനസുധ നടത്തിയത്. ഇത് രണ്ടാം തവണയാണ് ഇവര്‍ ശബരീശ സന്നിദ്ധിയില്‍ സംഗീത അര്‍ച്ചന അവതരിപ്പിച്ചത്.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.