Trending Now

പോപ്പുലർ ഫിനാൻസ് നിക്ഷേപകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി

KONNIVARTHA.COM : നിക്ഷേപകരുടെ പണം വക മാറ്റി ചിലവഴിക്കുകയും കോടികളുടെ തട്ടിപ്പ് നടത്തുകയും ചെയ്ത കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും നിക്ഷേപകരുടെ നിക്ഷേപക തുകകള്‍ എത്രയും വേഗം മടക്കി കിട്ടുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യം ഉന്നയിച്ച് നിക്ഷേപകരുടെ ഏറ്റവും വലിയ സംഘടനയായ പി എഫ് ഡി എ യുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.നാല് ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് നിക്ഷേപകർ സമരത്തിൽ പങ്കെടുത്തു.മുന്‍ മന്ത്രി ജി സുധാകരന്‍ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു .  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമരത്തിന്‍റെ സമാപനം ഉത്ഘാടനം ചെയ്തു .

 

പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റ് അസ്സോസിയേഷന്‍ (പി എഫ് ഡി എ ) നേതൃത്വത്തിലാണ് തുടര്‍ സമര പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.പി എഫ് ഡി എ അധ്യക്ഷന്‍ സി എസ് നായര്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കി

 

കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തും ഉപ ശാഖകള്‍ ഉള്ളതുമായ പോപ്പുലർ ഫിനാൻസ്സില്‍ പണം നിക്ഷേപിച്ച ഏകദേശം 30000 നിക്ഷേപകരുടെ 1600 കോടി രൂപ ഉണ്ട് .

ഈ പണം ഒന്നായി അപഹരിച്ച ഇണ്ടിക്കാട്ടില്‍ (റോയി) തോമസ് ഡാനിയല്‍ , ഭാര്യ ,മൂന്നു പെണ്‍ മക്കള്‍ എന്നിവര്‍ നിയമത്തിന്‍റെ പിടിയില്‍ ആണെങ്കിലും ചെറുതും വലുതുമായി നിക്ഷേപം നടത്തിയ ആളുകളുടെ പണം തിരികെ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നു .

 

കേരള ഹൈകോടതിയുടെ ഉത്തരവിൻ പ്രകാരം കേരള സർക്കാർ ഒരു കോംപീറ്റൻറ് അതോറിട്ടിയെ ഈ കേസിന്റെ ആവശ്യത്തിനായി നിയമിച്ചിരുന്നു എങ്കിലും കോടതിയുടെ വിധികളിൽ ആവശ്യപ്പെട്ടിരിക്കുന്ന പ്രധാന നിർദ്ദേശങ്ങളിൽ പലതും ഉത്തരവ് ഇറങ്ങിഇത്ര മാസം കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല .

 

2020 നവംബർ 23 ലെ കേരള ഹൈകോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്ന ബഡ്സ് റൂള്‍സ് ഫ്രെയിം ചെയ്യുക, കോപീറ്റന്റ് അതോറിറ്റിക്ക് ഓഫീസ്, സ്റ്റാഫ് എന്നിവ അനുവദിക്കുക, നിക്ഷേപകരുടെ ക്ലെയിം സമർപ്പിക്കുന്നതിനായി ബഡ്സ് കോടതികളിൽ സംവിധാനം ഏർപ്പെടുത്തുക, പോപ്പുലർ ഉടമകളുടെ പേരില്‍ ഉള്ള വസ്തു വകകൾ, കെട്ടിടങ്ങള്‍ , വാഹനങ്ങൾ ഇവ പൂര്‍ണ്ണമായും കണ്ടു കെട്ടി ലേലം ചെയ്യുക, സർക്കാർ നടപടികൾ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.

 

പി എഫ് ഡി എ അധ്യക്ഷന്‍ സി എസ് നായര്‍ , ജനറല്‍സെക്രട്ടറി തോമസ്‌ തുമ്പമണ്‍ ,വൈസ് പ്രസിഡ​ന്റ്  സജീവ്‌ , ട്രഷറാര്‍ വിളയില്‍ തോമസ്‌ ,ജോ സെക്രട്ടറി സുനില്‍ കുമാര്‍ ,  കോര്‍ കമ്മറ്റി അംഗങ്ങളായ അന്നമ്മ തോമസ്‌ , ബിജി വര്‍ഗീസ്‌ , സിസിലി , സിദ്ധാര്‍ഥന്‍ ആശാന്‍ , മനീഷ് ഐസക്ക് ,പി പി ജോണ്‍ ,സുനില്‍ കുമാര്‍ അഞ്ചല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

error: Content is protected !!