പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ റിപ്പോര്‍ട്ട് തേടി
KONNIVARTHA.COM : പത്തനംതിട്ട റാന്നി താലൂക്കിലെ പഴവങ്ങാടി പഞ്ചായത്തിലെ വട്ടാർക്കയത്ത് പട്ടികജാതി, പട്ടികവർഗ കുടുംബങ്ങളെ ജാതിയമായി അധിക്ഷേപിക്കുകയും വീട് വയ്ക്കാൻ കൊണ്ടുവന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിലും ഇതു സംബന്ധിച്ച് പരാതി നൽകാനെത്തിയവരോടു റാന്നി സർക്കിൾ ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്ന പരാതിയിലും പത്തനംതിട്ട ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരോടു സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണു നിർദേശം.
Advertisement
Google AdSense (728×90)
Tags: Scheduled Castes and Scheduled Tribes Commission sought report പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ റിപ്പോര്‍ട്ട് തേടി
