Trending Now

പുതുവർഷത്തിൽ അതിവേഗ ഇന്റർനെറ്റ് ആരംഭിക്കുന്നു; ആദ്യമെത്തുന്നത് 13 നഗരങ്ങളിൽ

13 വൻ നഗരങ്ങളിലായിരിക്കും 5 ജി ടെലികോം സേവനം ആരംഭിക്കുക. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

 

ചെന്നൈ, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങൾക്ക് പുറമേ ഗുരുഗ്രാം, ബംഗളൂരു, ചണ്ഡീഗഡ്, ജാംനഗർ, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്നൗ, പുനെ, ഗാന്ധിനഗർ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ 5ജി സേവനം ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിൽ ചെന്നൈയിലും ഹൈദരാബാദിലുമാണ് ഈ സേവനം ലഭിക്കും.

 

ടെലികോം കമ്പനികളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡഫോൺ ഐഡിയ എന്നിവയാണ് 5 ജി സേവനം ലഭ്യമാക്കുക. ഇതിനായി ടെലികോം കമ്പനികൾ 5 ജി ട്രയൽ സൈറ്റുകളും സ്ഥാപിച്ചുകഴിഞ്ഞു.2022 മാർച്ച്-ഏപ്രിൽ മാസങ്ങളിലായി 5 ജി സ്‌പെക്ട്രത്തിന്റെ ലേലം നടത്താനാണ് തീരുമാനം.

Government today named 13 cities that are likely to see the launch of 5G services in the country, next year. These cities include – Gurugram, Bengaluru, Kolkata, Mumbai, Chandigarh, Delhi, Jamnagar, Ahmadabad, Chennai, Hyderabad, Lucknow, Pune and Gandhi Nagar. In an official release, the Centre today notified, Indigenous 5G testbed project, funded by the telecom department, has reached the final stages and the project is likely to be completed by December 31, 2021.

error: Content is protected !!