ജില്ലാതല സുരീലി ഹിന്ദിപഠനപോഷണ പരിപാടിക്ക് തുടക്കമായി
പത്തനംതിട്ട ജില്ലയിലെ യുപി, ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ കുട്ടികളില്‍ ഹിന്ദി ഭാഷാ പരിജ്ഞാനം വര്‍ധിപ്പിക്കാനും സാഹിത്യാഭിരുചി, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കല്‍, ഹിന്ദി ഭാഷയോടുള്ള താത്പര്യം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ലക്ഷ്യമാക്കി സമഗ്രശിക്ഷകേരളം നടപ്പിലാക്കുന്ന സുരീലി ഹിന്ദിയുടെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി ബി.ആര്‍.സി യില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.
ജില്ലാപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്കമ്മറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍ അധ്യക്ഷത വഹിച്ചു.എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എ.പി ജയലക്ഷ്മി ജില്ലാപ്രോഗ്രാം ഓഫീസര്‍ ഡോ.ലെജുപി.തോമസ് പൊതുവിദ്യാഭ്യാസ സംരക്ഷ ണയജ്ഞം ജില്ലാകോ-ഓര്‍ഡിനേറ്റര്‍ രാജേഷ് വള്ളിക്കോട്, ബി.പി.ഒ എസ്.ഷിഹാബുദ്ദീന്‍, സജയന്‍ ഓമല്ലൂര്‍, ശാന്തിറോയി, ജെ.എസ് ജയേഷ്് സംസാരിച്ചു.
Advertisement
Google AdSense (728×90)
Tags: District level Surili Hindi education program started ജില്ലാതല സുരീലി ഹിന്ദിപഠനപോഷണ പരിപാടിക്ക് തുടക്കമായി
