ശബരിമല തീര്‍ഥാടനം:ഭക്ഷണശാലകളില്‍ വിവിധ ഭാഷകളില്‍
വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം
2021-22 ശബരിമല തീര്‍ഥാടന കാലയളവില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കളക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിവിധ ഭാഷയിലുള്ള വിലവിവര പട്ടിക തീര്‍ത്ഥാടകര്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി
ശബരിമല തീര്‍ഥാടനം:
ഒരേസമയം സൂക്ഷിക്കാവുന്ന പരമാവധി ഗ്യാസ് സിലണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 2021-22 കാലയളവിലെ തീര്‍ഥാടനം നടത്തുന്നതിന്റെ ഭാഗമായി വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ ഒരേസമയം സൂക്ഷിക്കാവുന്ന പരമാവധി ഗ്യാസ് സിലണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.ശബരിമല തീര്‍ഥാടനം:
വാഹനങ്ങളുടെ സമീപം ഗ്യാസ് സിലണ്ടര്‍
ഉപയോഗിച്ച് പാചകം ചെയ്യുന്നത് നിരോധിച്ചു
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 2021-22 കാലയളവിലെ തീര്‍ഥാടനം നടത്തുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്കുള്ള റോഡുകളുടെ വശങ്ങളിലും നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം ഗ്യാസ് സിലണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.
താല്പര്യപത്രം ക്ഷണിച്ചു
ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നടത്തപ്പെടുന്ന ശുചീകരണ പ്രവര്‍ത്തികളില്‍ മാലിന്യം നീക്കം ചെയ്യുന്നതിന് ആവശ്യമായ ട്രാക്ടര്‍ ട്രെയിലറുകള്‍ വിതരണം ചെയ്യുന്നതിന് താല്പര്യപത്രങ്ങള്‍ ക്ഷണിച്ചു. ഈ മാസം 29 ന് വൈകിട്ട് മൂന്നിന് മുമ്പായി ട്രാക്ടര്‍ ട്രെയിലര്‍ സപ്ലൈ ചെയ്യുന്നതിനുളള താത്പര്യപത്രം എന്ന് രേഖപ്പെടുത്തി അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍-04734 224827.
താല്പര്യപത്രം ക്ഷണിച്ചു
ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ചുമതലയില്‍ നിയോഗിക്കുന്ന 213 വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആവശ്യമായ യൂണിഫോമില്‍ ( ടീഷര്‍ട്ട് 426 എണ്ണം) എസ്എസ്എസ് മുദ്രയും ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ലോഗോയും വിശുദ്ധിസേന എന്ന് സ്‌ക്രീന്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിന് താല്പര്യപത്രങ്ങള്‍ ക്ഷണിച്ചു. ഈ മാസം 29 ന് വൈകിട്ട് മൂന്നിന് മുമ്പായി യൂണിഫോം മുദ്ര സ്‌ക്രീന്‍ പ്രിന്റിംഗ് എന്ന് രേഖപ്പെടുത്തി കവറില്‍ അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍-04734 224827.
താല്പര്യപത്രം ക്ഷണിച്ചു
ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ. നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ നടത്തപ്പെടുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പുല്‍പ്പായ, കമ്പിചൂല്‍, മാന്തി, ഈറകുട്ട തുടങ്ങിയ 13 ഇനം സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്പര്യപത്രങ്ങള്‍ ക്ഷണിച്ചു. ഈ മാസം 29 ന് വൈകിട്ട് മൂന്നിന് മുമ്പായി സാനിട്ടേഷന്‍ സാധനങ്ങള്‍ സപ്ലെ ചെയ്യുന്നതിനുളള താത്പര്യപത്രം എന്ന് രേഖപ്പെടുത്തി അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍-04734 224827.