Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB—G RAM G) ബിൽ 2025-ന് രാഷ്ട്രപതി അംഗീകാരം നൽകി അയ്യപ്പഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങി ശബരിമലയില്‍ മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍ : തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക് അയ്യപ്പസന്നിധിയില്‍ പുഷ്പഭംഗിയേകി ശബരീ നന്ദനം ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു; 122 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി ദുരന്തത്തിൽ കേൾവി ശക്തി നഷ്ടമായവര്‍ക്ക് ശ്രവണ സഹായികൾ കൈമാറി പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ജംഗിള്‍ സഫാരി സ്‌കൂളുകളില്‍ എക്സൈസ്, പോലീസ് വകുപ്പുകളുടെ പട്രോളിംഗ് ശക്തമാക്കും

കെട്ടിട നിർമ്മാണ അനുമതിയുടെ മറവിൽ മണ്ണ് മാഫിയയുടെ പ്രവർത്തനം

News Editor

ഒക്ടോബർ 8, 2021 • 12:19 pm

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട നഗരസഭയിൽ നിന്നും നൽകുന്ന കെട്ടിട നിർമ്മാണ അനുമതിയുടെ മറവിൽ മണ്ണ് മാഫിയയുടെ പ്രവർത്തനം അനുവദിക്കില്ല എന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ വ്യക്തമാക്കി.

പല കെട്ടിടനിർമ്മാണ അപേക്ഷകളിലും ആവശ്യത്തിലധികം മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുമതി തേടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലഭ്യമാകുന്ന കെട്ടിട പെർമിറ്റിന്റെ മറവിൽ അനുവദനീയമായതിലധികം മണ്ണ് സ്ഥലത്തു നിന്ന് നീക്കം ചെയ്യുന്നതിന് പിന്നിൽ മണ്ണ് മാഫിയ പ്രവർത്തിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി പ്രത്യേക സ്ക്വാഡിന് രൂപം നൽകാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു.

മണ്ണ് നീക്കം ചെയ്യുന്നതിനായി ലഭിക്കുന്ന അപേക്ഷയിൽ മുനിസിപ്പൽ എഞ്ചിനീയർ സ്ഥലപരിശോധന നടത്തി നീക്കം ചെയ്യേണ്ട മണ്ണിന്റെ അളവ് നിശ്ചയിക്കും. അനുമതി നൽകുന്ന വസ്തുവിൽ നിന്നും മണ്ണ് നീക്കം ചെയ്യേണ്ട ഭാഗവും എത്ര അളവിൽ മണ്ണ് നീക്കം ചെയ്യാനുണ്ട് തുടങ്ങിയ വിവരങ്ങൾ കൃത്യമായി സൈറ്റ് പ്ളാനിൽ രേഖപ്പെടുത്തും. അനുമതി നൽകിയ ശേഷം വാർഡുകളുടെ ചുമതലയുള്ള ഓവർസിയർ സ്ഥലം സന്ദർശിച്ച് അനുമതി നൽകിയ അളവ് മണ്ണ് മാത്രമാണ് സ്ഥലത്തു നിന്നും നീക്കം ചെയ്തത് എന്ന് ഉറപ്പുവരുത്തും. അനുവദനീയമായതിലധികം മണ്ണ് നീക്കം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടാൽ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ സ്റ്റോപ്പ് മെമ്മോ നൽകും.

കൂടുതൽ മണ്ണ് നീക്കം ചെയ്യുന്ന സംഭവങ്ങളിൽ ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകും. പത്തനംതിട്ട നഗരത്തിൽ മണ്ണ് മാഫിയയുടെ പ്രവർത്തനങ്ങൾ ഒരു തലത്തിലും അംഗീകരിക്കില്ലെന്നും ഇതിനായി പോലീസ്, റവന്യൂ, ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുമെന്നും ചെയർമാൻ കൗൺസിൽ യോഗത്തെ അറിയിച്ചു.

Advertisement
Google AdSense (728×90)

Read Next


Deprecated: comments.php ഇല്ലാത്ത തീം എന്ന ഫയൽ 3.0.0 പതിപ്പ് മുതൽ പകരം വയ്ക്കാൻ ഒന്നുമില്ലാതെ ഒഴിവാക്കപ്പെട്ടു. താങ്കളുടെ തീമില്‍ ഒരു comments.php ടെമ്പ്ലേറ്റ് കൂടി ഉള്‍പ്പെടുത്തുക. in /home/konnivartha/htdocs/www.konnivartha.com/wp-includes/functions.php on line 6131

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.