Trending Now

മികച്ച നാടക നടന് തിലകന്‍റെ പേരിൽ സംസ്ഥാന അവാർഡ് ഏർപ്പെടുത്തും

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അഭ്രപാളിയിൽ പകരക്കാരനില്ലാത്ത നടനായ അഭിനയകലയുടെ പെരുന്തച്ചനായിരുന്നു തിലകനെന്നും, നടനമറിയാമെങ്കിലും നാട്യ മറിയാത്ത നടൻ അതായിരുന്നു അദ്ദേഹമെന്നും സിനിമ പ്രേക്ഷക കൂട്ടായ്മയുടെആഭിമുഖ്യത്തിൽ അതുല്യനടൻ തിലകൻ്റെഒൻപതാം ചരമവാർഷിക അനുസ്മരണം സൂം മീറ്റിംഗിലുടെ ഉദ്ഘാടനം ചെയ്ത് കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിസ്റ്റൂട്ട് ഓഫ് വിഷ്യൽ സയൻസ് ആൻ്റ് ആർട്സ് ഡീൻ പ്രൊഫ. കവിയൂർ ശിവപ്രസാദ് പറഞ്ഞു.

പുതുതലമുറയ്ക്ക് അദ്ദേഹത്തിൻ്റെ ജീവിതം ഒരു ടെക്സ്റ്റ് ബുക്കാണ്.
നായകൻമാർ മാത്രം മികച്ച നടൻമാർ എന്ന് പറയുന്ന കാലത്ത് തിലകൻ വൈവിധ്യമാർന്ന വേഷത്തിലൂടെ ഇന്ത്യയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിൽ മുൻ നിരയിൽ സ്ഥാനം പിടിച്ചു.നെഗറ്റീവ് റോളുകളും ഹാസ്യ കഥാപാത്രങ്ങളുമെല്ലാം ആ കയ്യികളിൽഭദ്രമായിരുന്നു.
നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകളിലെ പോൾ പൗലോ ക്കാരൻ മലയാള സിനിമയിലെ തന്നെ മികച്ച വില്ലനായിഅറിയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

കേരള ബുക്ക് മാർക്ക് സെക്രട്ടറി ഏ.ഗോകുലേന്ദ്രൻ, സാഹിത്യക്കാരൻ ഏബ്രഹാം തടിയൂർ ,അഡ്വ. കെ. ജയവർമ്മ, നാടക നടൻ കടമ്മനിട്ട കരുണാകരൻ,യുവ സാഹിത്യക്കാരൻ വിനോദ് ഇളകൊള്ളൂർ,സുനീൽ മാമ്മൻ കൊട്ടുപ്പള്ളിൽ, പി. സക്കീർ ശാന്തി ,ജോജു ജോർജ്ജ് തോമസ് തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പ്രസംഗിച്ചു.

 

അടുത്ത വർഷം മുതൽ തിലകൻ്റെ പേരിൽ നാടകരംഗത്ത് നിന്ന് മികച്ച നടന് അവാർഡ് ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു. മെമൻ്റേയും 15001 രൂപയും നൽകും എന്ന്
സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ ” കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് ” പറഞ്ഞു