മോട്ടോർ വെഹിക്കിൾസ് ഓഫീസിൽ വിജിലൻസ് റെയ്‌ഡ്: അസിസ്റ്റന്റ് മോട്ടോര്‍ ഇൻസ്‌പെക്ടർ പിടിയില്‍
കാഞ്ഞിരപ്പള്ളി മോട്ടോർ വെഹിക്കിൾസ് ഓഫീസിൽ വിജിലൻസ് റെയ്‌ഡ്. ദിവസപ്പടി വാങ്ങിയ ഉദ്യോഗസ്ഥരും രണ്ട് ഏജന്റുമാരും പിടിയിൽ. പിടിയിലായത് അസ്സിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീജിത്ത് സുകുമാരൻ. ഡ്രൈവിംഗ് ലൈസൻസിനായി ദിവസപ്പടിയായി കിട്ടിയിരുന്നത് 30,000രൂപ വരെ
ഡ്രൈവിംഗ് സ്‌കൂളുകളിൽ നിന്ന് ശേഖരിച്ച പണം കൈമാറിയിരുന്നത് ഏജന്റുമാർ വഴി. ഇന്നു വൈകിട്ടാണ് കാഞ്ഞിരപ്പള്ളിയില്‍ സംഭവമുണ്ടായത്. കാഞ്ഞിരപ്പള്ളി മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധനയും നടത്തി.
ഉദ്യോഗസ്ഥര്‍ക്കൊപ്പം രണ്ട് ഏജന്റ് മാരെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി മാസപ്പടി എത്തിച്ചു നല്‍കിയിരുന്ന ഏജന്റ് മാരായ അബ്ദുല്‍ സമദും നിയാസും ആണ് വിജിലന്‍സിനന്റെ പിടിയിലായത്. ഇവരെയും സംഘം അറസ്റ്റ് ചെയ്തു നടപടി സ്വീകരിച്ചു.മാസപ്പടി സംഘത്തില്‍ മറ്റ് രണ്ടു മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്ടർമാരും ഉള്ളതായി വിജിലന്‍സ് സംഘം പറഞ്ഞു.