Trending Now

ആര്‍മി പൊതുപ്രവേശന പരീക്ഷ ജൂലൈ 25 ന്

ആര്‍മി പൊതുപ്രവേശന പരീക്ഷ ജൂലൈ 25 ന്

കോന്നി വാര്‍ത്ത ഡോട്ട് കോം : ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷ ജൂലൈ 25ന് നടക്കും. തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ കൊളച്ചല്‍ സ്റ്റേഡിയമാണ് പരീക്ഷാ കേന്ദ്രം. 2021 ഏപ്രില്‍ 25ന് നടത്താനിരുന്ന പരീക്ഷയാണ് ഇപ്പോള്‍ നടത്തുന്നത്.

ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ കാര്‍ഡ് സഹിതം ജൂലൈ 25ന് പുലര്‍ച്ചെ നാലിന് പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. ബ്ലാക്ക് ബോള്‍ പെന്‍, ക്ലിപ്ബോര്‍ഡ് എന്നിവ കരുതണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ടെക്ക്നിക്കല്‍/ സോള്‍ജിയര്‍ ടെക്ക്നിക്കല്‍ നഴ്സിംഗ് അസിസ്റ്റന്‍ഡ്/ എന്‍എ വെറ്ററിനറി, സോള്‍ജിയര്‍ ക്ലര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ ടെക്ക്നിക്കല്‍/ ഇന്‍വെന്ററി മാനേജ്മെന്റ്, സോള്‍ജിയര്‍ ട്രേഡ്സ്മെന്‍(10), സോള്‍ജിയര്‍ ട്രേഡ്സ്മെന്‍(8) എന്നീ വിഭാഗങ്ങളിലേക്കാണ് പരീക്ഷ നടക്കുന്നത്. ഫോണ്‍: 0471 – 2351762

error: Content is protected !!