Trending Now

അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കോന്നിയില്‍ കൂലി കൂടുതല്‍

അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കോന്നിയില്‍ കൂലി കൂടുതല്‍ : സ്വദേശികള്‍ക്ക് കുറവും
അന്യ സംസ്ഥാനതൊഴിലാളികളുടെ കയ്യില്‍ നിന്നും ഏജന്‍റുമാര്‍” പിടിച്ച് “വാങ്ങുന്നത് 200 രൂപ വീതം

കോന്നി വാര്‍ത്ത ഡോട്ട് കോം : നിർമ്മാണ മേഖലയിലെ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഇവരെ എത്തിക്കുന്ന ഏജന്‍റുമാര്‍ കൂലി കൂട്ടി വാങ്ങുന്നു . മറ്റ് സംസ്ഥാനത്ത് നിന്നും ജോലി തേടി എത്തുന്ന ഒരാള്‍ക്ക് കോന്നിയില്‍ ജോലി വേണം എന്ന് ഉണ്ടെങ്കില്‍ ജോലി ഉള്ള ഒരു ദിവസത്തെ കൂലിയില്‍ നിന്നും 200 രൂപയാണ് ഏജന്‍റ് കൈക്കലാക്കുന്നത് .ജോലി ചെയ്ത ഇനത്തില്‍ കൂലി കൂട്ടി വാങ്ങുവാന്‍ ഏജന്‍റ് തൊഴിലാളിയെ പ്രോല്‍സാഹിപ്പിക്കുന്നു .

അന്യ സംസ്ഥാനതൊഴിലാളിയ്ക്ക് നിര്‍മ്മാണ മേഖലയില്‍ഏജന്‍റീന്‍റെ 200 രൂപ കമ്മീക്ഷനും ചേര്‍ത്തുള്ള ദിവസക്കൂലി 950 രൂപയാണ് . തൊഴിലാളിയ്ക്ക് കിട്ടുന്നത് 750 രൂപയാണ് . സ്വദേശികളായ തൊഴിലാളികൾക്ക് മെക്കാട് പണിക്ക് 750 രൂപ മാത്രം ഉള്ളപ്പോൾ അന്യസംസ്ഥാന തൊഴിലാളികൾക്ക് 950 രൂപയാണ് കൂലി. തൊഴിലാളികളെ പണയെടുപ്പിച്ചു കീശ വീര്‍പ്പിക്കുന്ന 10 ഏജന്‍റുമാര്‍ കോന്നിയില്‍ ഉണ്ട് . രാവിലെ 5 മണി മുതല്‍ 7 മണി വരെ കോന്നി ടൌണ്‍ കേന്ദ്രമാക്കി ആണ് ഇവരുടെ കൊള്ള .

ജോലിക്കാരെ തേടി എത്തുന്നവരെ വലയിലാക്കി എത്ര തൊഴിലാളികളെ വേണം എങ്കിലും ഇവര്‍ നല്‍കും . പുറമെ നിന്നുള്ള ഒരാള്‍ക്ക് നേരിട്ടു തൊഴിലാളികളെ ജോലിയ്ക്ക് വിളിക്കാന്‍ കഴിയില്ല . ഇവരുടെ ഗുണ്ടാ വിളയാട്ടമാണ് നടക്കുന്നത് . തൊഴിലാളികളെ പറ്റിച്ച് കൊള്ളയടിക്കുന്ന “ഇവറ്റകള്‍ ” ലക്ഷങ്ങളുടെ വസ്തുക്കള്‍ ആണ് കോന്നിയുടെ പല ഭാഗത്തും വാങ്ങി കൂട്ടിയത് . അന്യ സംസ്ഥാന തൊഴിലാളികളുടെ പേരോ വിലാസമോ ഒന്നും ഇവരുടെ കയ്യില്‍ ഇല്ല .

കോന്നി ടൌണ്‍ അടക്കമുള്ള സ്ഥലത്തു ഒരു മുറിയില്‍ 20 പേരെ വീതമാണ് താമസിപ്പിക്കുന്നത് .കെട്ടിട ഉടമയ്ക്ക് ലക്ഷങ്ങള്‍ ആണ് വരുമാനം . കച്ചവട സ്ഥാപന ലൈസന്‍സ്സ് ഉള്ള ഇവര്‍ക്ക് ഈ കെട്ടിടങ്ങളില്‍ ആളുകളെ താമസിപ്പിക്കാന്‍ നിയമപരമായി അര്‍ഹത ഇല്ല .

കോന്നിയിലെ മുഴുവന്‍ അന്യ സംസ്ഥാന തൊഴിലാളികളുടെയും രേഖകള്‍ ശാത്രീയപരമായി പരിശോധിക്കണം . വ്യാജ ആധാര്‍ പലര്‍ക്കും ഉണ്ടെന്ന് ആണ് അറിയുന്നത് . ഇവരെ വെച്ചാണ് നിര്‍മ്മാണ മേഖലയില്‍ പണികള്‍ ചെയ്യിക്കുന്നത് .
അര്‍ഹരായ നിര്‍മ്മാണ തൊഴിലാളികളെ കൊള്ളയടിക്കുന്ന ” കോന്നിയിലെ ഏജന്‍റുമാര്‍ക്ക് എതിരെ ” തൊഴില്‍വകുപ്പും പോലീസും ചേര്‍ന്ന് നടപടി സ്വീകരിക്കണം .