Trending Now

പത്തനംതിട്ട ജില്ലയിലെ എല്ലാ മദ്യ വില്‍പ്പനശാലകളും നാളെ മുതല്‍ തുറക്കും

മദ്യവിതരണം: പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ 
കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം
കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ അടഞ്ഞുകിടന്ന കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മദ്യ വില്‍പ്പനശാലകളും വ്യാഴാഴ്ച്ച(ജൂണ്‍ 17) മുതല്‍ നിബന്ധനകള്‍ക്കനുസരിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളില്‍ നിന്നും മദ്യം പാഴ്സലായി കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് ആള്‍ക്കൂട്ടം നിയന്ത്രിച്ചു വിതരണം ചെയ്യാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മദ്യവിതരണം സംബന്ധിച്ചും ലൈസന്‍സ് സ്ഥാപനങ്ങളിലെ അനധികൃത പ്രവണതകള്‍ക്കുമെതിരെ ഉണ്ടാകുന്ന പരാതികള്‍ പരിഹരിക്കുന്നതിന്  പത്തനംതിട്ട എക്സൈസ് എന്‍ഫോഴ്മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍, നിര്‍ദേശങ്ങള്‍, രഹസ്യവിവരങ്ങള്‍  എന്നിവ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കാം. ടോള്‍ ഫ്രീ നമ്പര്‍: 155355, കണ്‍ട്രോള്‍ റൂം നമ്പര്‍: 0468 2222873,  മൊബൈല്‍ നമ്പര്‍:9400069473, 8547795321