Trending Now

തമിഴ്​നാട്ടിൽ ലോക്​ഡൗൺ ജൂൺ 21 വരെ നീട്ടി

തമിഴ്​നാട്ടിൽ ലോക്​ഡൗൺ ജൂൺ 21 വരെ നീട്ടി

തമിഴ്​നാട്ടിൽ ലോക്​ഡൗൺ ജൂൺ 21 വരെ നീട്ടി. ‌‌ചെന്നൈ അടക്കമുള്ള ഇടങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയാണ്​ ലോക്​ഡൗൺ നീട്ടിയത്​. രോഗികളുടെ എണ്ണത്തിൽ വലിയ കുറവ്​ രേഖപ്പെടുത്തിയ സാഹചര്യത്തിലാണ്​ 27 ജില്ലകളിൽ ഇളവ്​ നൽകാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ കൂടിയ യോ​ഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ഇളവുകൾ ജൂൺ 14 മുതലാണ് ബാധകമാകുക.കോയമ്പത്തൂർ,നീലഗിരി,തിരുപ്പൂർ,ഈറോഡ്​,കരുർ,നാമക്കൽ,തഞ്ചാവൂർ, തിരുവരൂർ,നാഗപ്പട്ടണം,മൈലാടും തുറൈ എന്നിവിടങ്ങളിൽ ഇളവുകൾ ഉണ്ടാകില്ല .

ഇളവുകൾ നൽകിയ ജില്ലകളിൽ സ്​കൂളുകൾ, കോളജുകൾ എന്നിവയുടെ ഓഫീസുകൾ തുറന്ന്​ പ്രവർത്തിക്കാൻ അനുമതി നൽകി. ഇവിടങ്ങളിൽ കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക്​ 50 ശതമാനം ജീവനക്കാരുമായി തുറന്ന്​ പ്രവർത്തിക്കാം.

വ്യവസായ സ്ഥാപനങ്ങൾക്ക്​ 33 ശതമാനം ജീവനക്കാരുമായി തുറന്ന്​ പ്രവർത്തിക്കാം. ഐ.ടിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക്​ 20 ശതമാനം ജീവനക്കാരോ അല്ലെങ്കിൽ പത്ത്​ ജീവനക്കാരുമായോ തുറന്ന്​ പ്രവർത്തിക്കാം. മദ്യശാലകൾ, ബ്യൂട്ടി പാർലറുകൾ, സലൂൺ, സ്പാ തുടങ്ങിയവയ്ക്ക് വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാം.