Trending Now

ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടിൽ കോന്നി നിയോജക മണ്ഡലത്തെയും ഉൾപ്പെടുത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം :  നിയോജക മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളും ഇനി ബയോഡൈവേഴ്സിറ്റി സർക്യൂട്ടിൻ്റെ ഭാഗം.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നല്‍കിയ കത്തിൻ്റെ അടിസ്ഥാനത്തിൽധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബഡ്ജറ്റിൻ്റെ മറുപടി പറഞ്ഞപ്പോഴാണ് കോന്നി മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങൾ കൂടി ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തി പ്രഖ്യാപനം നടത്തിയത്.

ബയോഡൈവേഴ്സിറ്റി സർക്യൂട്ടിൽ കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായൽ, മൺട്രോതുരുത്ത്, കൊട്ടാരക്കര, മീൻപിടിപ്പാറ, മുട്ടറമരുതിമല, ജടായൂപാറ, തെന്മല, അച്ചൻകോവിൽ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.

കോന്നി മണ്ഡലത്തിലെ കോന്നി ആനക്കൂട്, അടവി, ഗവി തുടങ്ങിയ കേന്ദ്രങ്ങൾ കൂടിയാണ് ഇപ്പോൾ സർക്യൂട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഈ സർക്ക്യൂട്ടിന് 50 കോടി രൂപയാണ് വകയിരുത്തിയത്.
കോന്നിയിലെ വിനോദ സഞ്ചാര മേഖയ്ക്കു പുത്തനുണർവ്വായി പ്രഖ്യാപനം മാറും.
ഇതോടെ കോന്നിയിലെ വിനോദ സഞ്ചാര മേഖയ്ക്കു പുത്തനുണർവ്വായി പ്രഖ്യാപനം മാറും.സർക്യൂട്ടിൽ ഉൾപ്പെട്ടതോടെ ധാരാളം സഞ്ചാരികൾ കോന്നി നിയോജക മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.വിദേശ, സ്വദേശ സഞ്ചാരികൾ സർക്യൂട്ടിന്‍റെ  ഭാഗമായി എത്തുമ്പോൾ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. സർക്യൂട്ടിൽ ഉൾപ്പെട്ടതോടെ ടൂറിസം കേന്ദ്രങ്ങളുടെ വികസനം മുൻനിർത്തി കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും എം.എൽ.എ പറഞ്ഞു.