Trending Now

മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് തുറക്കും

 

മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. നാളെ മുതൽ 18 വരെ ആണ് ഭക്തർക്ക് പ്രവേശനം.

48 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കൊവിഡ് പ്രതിരോധ വാക്‌സിൻ രണ്ട് ഡോസ് എടുത്തവർക്കുമാണ് ദർശനത്തിന് അനുമതി. 14 ന് പുലർച്ചെയാണ് വിഷുക്കണി ദർശനം. 18 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

error: Content is protected !!