കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടായിരം കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അഞ്ച് പ്രതികളും സിബിഐ കസ്റ്റഡിയിൽ.മുഖ്യപ്രതി റോയി ഡാനിയേലും,ഭാര്യയും മൂന്ന് മക്കളെയുമാണ് കൊച്ചിയിലെ സിബിഐ കോടതി കസ്റ്റഡിയിൽ വിട്ടത്.
സെപ്റ്റംബർ 22ന് സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറിയെങ്കിലും നാല് മാസങ്ങൾക്ക് ശേഷമാണ് സി ബി ഐ കേസ്സ് ഏറ്റെടുത്തത് . ക്രൈം ബ്രാഞ്ച് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്നു അഞ്ച് പ്രതികളും.കേന്ദ്ര ഏജൻസി കേസ് ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം കൊച്ചിയിലെ സിബിഐ കോടതി പ്രതികൾക്കായി പ്രൊഡക്ഷൻ വാറന്‍റ് പുറപ്പെടുവിച്ചു. പ്രതികൾ ഹാജരായതോടെ ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് മുഴുവൻ പ്രതികളെയും 5 ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
മാനേജിങ്ങ് പാർട്ണർ റോയ് ഡാനിയേൽ, ഭാര്യയും പാർട്ണറുമായ പ്രഭ തോമസ്,ഡയറക്ടർ ബോർഡ് അംഗങ്ങളും ഇരുവരുടെയും മക്കളുമായ റിനു മറിയം തോമസ്,റിയ ആൻ തോമസ്,.റേബ മേരി തോമസ് എന്നിവരെയാണ് സിബിഐ കോടതി കസ്റ്റഡിയിൽ വിട്ടത്.
കോടി രൂപയുടെ തട്ടിപ്പ് ആദ്യം പുറത്തു വിട്ടത് ” കോന്നി വാര്‍ത്ത ഡോട്ട് കോം ” മാണ് . ഏതാനും മാസം കഴിഞ്ഞപ്പോള്‍ പ്രതികള്‍ മുങ്ങി .നിക്ഷേപകരുടെ നിരന്തര സമ്മര്‍ദം കൂടിയതോടെയാണ് മറ്റ് മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തയാറായത് . 21 കടലാസ് ഷെയര്‍ കമ്പനികള്‍ രൂപീകരിച്ചു കൊണ്ട് 2000 കോടി രൂപ വകമാറ്റി നിക്ഷേപകരെ വഞ്ചിച്ചു എന്നാണ് കേസ് . ഒരു കുടുംബം ഒന്നാകെകൊടികളുടെ വഞ്ചനാകുറ്റത്തിന് പിടിയിലായി .
കോടികളുമായി ഉടമകള്‍ മുങ്ങി എങ്കിലും വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ ആദ്യം മലയാള പത്രങ്ങള്‍ തയാറായില്ല . നിക്ഷേപകരുടെ നിരന്തര ഇടപെടീല്‍ മൂലം ഒടുവില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി . പോപുലറായ സ്ഥാപനം മുങ്ങുവാന്‍ പോകുന്നു എന്ന വാര്‍ത്ത ” കോന്നി വാര്‍ത്ത ഡോട്ട് കോം “നേരത്തെ തന്നെ പ്രസിദ്ധീകരിച്ചു .
തട്ടിപ്പ് പുറത്ത് വന്നതോടെ ഓഗസ്റ്റ് 28 ന് ഡയറക്ടർ ബോർഡ് അംഗങ്ങളായ റിനു മറിയവും റേബ മേരിയും ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദില്ലി വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്.ഒളിവിലായിരുന്ന റോയ് ഡാനിയേലും പ്രഭ തോമസും പത്തനംതിട്ട എസ്പി ഓഫീസിലെത്തി കീഴടങ്ങി.130 കോടി രൂപയുടെ സ്വത്ത് വിവരങ്ങൾ മാത്രമാണ് ഇത് വരെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞത് . 15 വാഹനവും ഏതാനും ഭൂ സ്വത്തും കണ്ടെത്തി . 6,7 പ്രതികള്‍ വിദേശത്താണ് .
കേരള സര്‍ക്കാര്‍ അന്വേഷണം സി ബി ഐയ്ക്ക് കൈമാറി എങ്കിലും സി ബി ഐ അന്വേഷണം ഏറ്റെടുക്കാത്തതിനെ തുടര്‍ന്നു നിക്ഷേപകരുടെ കൂട്ടായ്മയില്‍ രൂപീകരിച്ച സമര സമിതി സി ബി ഐയുടെ തിരുവനന്തപുരം ഓഫീസിന് മുന്നില്‍ സമരം നടത്തിയതോടെ കേസ്സ് സി ബി ഐ ഏറ്റെടുക്കാന്‍ ഉന്നതങ്ങളില്‍ നിന്നും സമ്മര്‍ദം ഉണ്ടായി . കോടികണക്കിന് രൂപ എവിടെ നിക്ഷേപിച്ചു എന്ന് ഇനി കണ്ടെത്തണം . 5 ദിവസം പ്രതികളെ സി ബി ഐ കസ്റ്റഡിയില്‍ ലഭിച്ചതോടെ ചോദ്യം ചെയ്യല്‍ ഇന്ന് മുതല്‍ തുടങ്ങും . ഇതിലൂടെ തട്ടിച്ച പണം എവിടെ നിക്ഷേപിച്ചു എന്ന് സി ബി ഐ കണ്ടെത്തും എന്ന് പ്രതീക്ഷിക്കുന്നു .
കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഗ്രൂപ്പിന് കേരളത്തിലും പുറത്തുമായി 285 ശാഖകളും വലിയ ബിസിനസ്സ് സാമ്രാജ്യവും ഉണ്ടായിരുന്നു . വിദേശ രാജ്യമായ മെല്‍ബണില്‍ ഇവര്‍ക്ക് വേരുകള്‍ ഉണ്ട് .പണം അവിടേയ്ക്ക് കടത്തി എന്നാണ് കേരള പോലീസ് കരുതുന്നത് . ഒന്നാം പരാതിയുടെ രണ്ടു പെണ്‍ മക്കള്‍ കടക്കാന്‍ ശ്രമിച്ചതും ഈ രാജ്യത്തേക്ക് ആണ് എന്ന് പോലീസ് കണ്ടെത്തിയിരുന്നു . ഒന്നാം പ്രതിയുടെ മാതാവ് മെല്‍ബണില്‍ ഉണ്ട് . ഇവര്‍ ആറാം പ്രതിയാണ് .മറ്റൊരു പ്രതിയും വിദേശത്ത് ആണ് .
പ്രതികളെ സി ബി ഐ ചോദ്യം ചെയ്യുന്നതോടെ ഇവരുടെ കേരളത്തിലെയും പുറത്തെയും നിക്ഷേപം സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അവിടെ അന്വേഷണം ഉണ്ടാകും . വിദേശത്ത് ഉള്ള 6,7 പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ സി ബി ഐ ഇന്‍റര്‍ പോളിന്‍റെ സഹായം തേടും . സി ബി ഐയുടെ കൊച്ചി യൂണിറ്റിന് ആണ് അന്വേഷണ ചുമതല . വകയാര്‍ ആസ്ഥാന ഓഫീസ്സില്‍ സി ബി ഐ പരിശോധന നടത്തും . പോലീസ് നേരത്തെ തന്നെ ഓഫീസുകളും വകയാര്‍ വീടും സീല്‍ ചെയ്തു .