ശബരിമല ദര്‍ശനം : ബുക്കിങ് പുന :രാരംഭിച്ചു
എട്ടാം തീയതി വരെ ബുക്കിങ് പൂര്‍ത്തിയായി
ദിനവും 2000 പേര്‍ക്ക്ദര്‍ശന സൌകര്യം
കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിംഗ്
ഇന്ന് ഉച്ചക്ക് 12 മണി മുതൽ ആരംഭിച്ചു .എട്ടാം തീയതി വരെ ബുക്കിങ് പൂര്‍ത്തിയായി . 2000 പേരെ ദിനവും കയറ്റി വിടും . ബുക്കിങ് പുനരാരംഭിച്ചതോടെ സൈറ്റ് സ്ലോ ആയി .
ഭക്തർക്ക് www. Sabarimalaonline.org എന്ന സൈറ്റ് വഴി ദർശനത്തിനായി ബുക്ക് ചെയ്യാം. വെർച്വൽ ക്യൂവഴിയുള്ള തീർത്ഥാടകരുടെ എണ്ണം തിങ്കൾ മുതൽ വെള്ളി വരെ 2000 പേർ വീതം എന്ന രീതിയിലാണ്.നിലവിൽ ഇത് 1000 വീതം ആയിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ 2000 വീതം എന്നത് 3000 വീതം ആയിരിക്കും.