കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ നടന്ന സാങ്കേതിക സർവകലാശാല മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി. അഞ്ച് കേളജുകളിൽ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. വാട്‌സ് ആപ്പ് സന്ദേശങ്ങളിലൂടെ ഉത്തരങ്ങൾ കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇൻവിജിലേറ്റേഴ്‌സ് മാറിനിന്ന സാഹചര്യം മറയാക്കി കൂട്ടകോപ്പിയടി നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.മുൻപ് റദ്ദാക്കിയ മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയാണ് ഇന്നലെ നടന്നത്. ഈ പരീക്ഷയിലാണ് അഞ്ച് വിവിധ ജില്ലകളിലായി കൂട്ടകോപ്പിയടി നടന്നത്. പരീക്ഷ റദ്ദ് ചെയ്യുന്നതിനായി പരീക്ഷ കട്രോളർ വിസിയ്ക്ക് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോപ്പിയടി സംബന്ധിച്ച് സാങ്കേതിക സർവകലാശാല സൈബർ സെല്ലിൽ പരതി നൽകാനും തീരുമാനിച്ചിട്ടിട്ടുണ്ട്.